Image

അമ്മയുടെ പ്രസിഡന്റ്‌ സ്ഥാനം ഇന്നസെന്റ്‌ ഒഴിയുന്നു

Published on 17 December, 2017
അമ്മയുടെ പ്രസിഡന്റ്‌ സ്ഥാനം ഇന്നസെന്റ്‌ ഒഴിയുന്നു



സിനിമാ സംഘടന അമ്മയുടെ പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്നും നടനും എംപിയുമായ ഇന്നസെന്റ്‌ ഒഴിയുന്നു. അടുത്ത ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്‌ ഇന്നസെന്റ്‌ വ്യക്തമാക്കി. തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കാനുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സ്ഥാനം ഒഴിയുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.


എംപിയായതോടെ അമ്മ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും ഇന്നസെന്റ്‌ ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തല്‍ ദിലീപിനുള്ള പങ്കുമായി ബന്ധപ്പെട്ട്‌ അമ്മ പ്രസിഡന്റെന്ന നിലയില്‍ ഇന്നസെന്റ്‌ മൗനം പാലിച്ചത്‌ ഏറെ കോലാഹളം സൃഷ്ടിച്ചിരുന്നു. 

നീണ്ട 17 വര്‍ഷം പ്രസിഡന്റായ ശേഷമാണ്‌ ഇന്നസെന്റ്‌ സ്ഥാനമൊഴിയുന്നത്‌. തുടര്‍ച്ചയായി നാല്‌ തവണയാണ്‌ ഇന്നസെന്റ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കെത്തുന്നത്‌. 2015 മുതല്‍ 2018 വരെയാണ്‌ നിലവിലുളള കമ്മിറ്റിയുടെ കാലാവധി.

അതേസമയം, അമ്മയുടെ പ്രസിഡന്റ്‌ സ്ഥാനത്തിന്‌ ഇന്നസെന്റിന്‌ പകരക്കാരനെ കണ്ടെത്തുകയാകും അമ്മ ഭാരവാഹികളുടെ മുന്നിലുള്ള വലിയ ചോദ്യം. ഇന്നസെന്റിന്റെ അഭാവത്തില്‍ ഇടവേള ബാബുവാണ്‌ സംഘനടയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക