Image

പാര്‍വ്വതിക്കൊപ്പമാണ് മമ്മൂക്ക നില്‍ക്കേണ്ടതെന്ന് ദീദി ദാമോദരന്‍

Published on 17 December, 2017
പാര്‍വ്വതിക്കൊപ്പമാണ് മമ്മൂക്ക നില്‍ക്കേണ്ടതെന്ന്  ദീദി ദാമോദരന്‍
കോഴിക്കോട്: മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി ദീദി ദാമോദരന്‍. സ്ത്രീത്വത്തെ അപമാനിക്കുന്ന ഫാന്‍സിനൊപ്പമല്ല, സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാര്‍വ്വതിക്കൊപ്പമാണ് മമ്മൂക്ക നില്‍ക്കേണ്ടതെന്ന് ദീദി ഫേസ്ബുക്കില്‍ കുറിച്ചു.

ദീദി ദാമോദരന്‍

എന്നാല്‍ സിനിമയിലെ സ്വന്തം സഹപ്രവത്തകയുടെ വേദനയില്‍ സാന്ത്വനമായി സ്ഥിതി സമത്വത്തിനായുള്ള പോരാട്ടത്തില്‍ നീതിയുടെ സ്വരമായി മമ്മൂക്ക ഇടപെടാതിരിക്കുന്നത് താങ്ങാനാവാത്ത ഖേദമാണുണ്ടാക്കുന്നത്. മൗനം വെടിഞ്ഞ് സ്വന്തം നിലാപാട് വ്യക്തമാക്കണമെന്നും ഫാന്‍സിന്റെ സ്ത്രീകളോടുള്ള അക്രമാസക്തവും അവഹേളനപരവുമായ ട്രോളുകള്‍ക്ക് തടയിടാന്‍ ആവശ്യമായ ഹീറോയിസം യഥാര്‍ത്ഥ ജീവിതത്തിലും കാണിക്കണമെന്നുമാണ് അഭ്യര്‍ത്ഥന .ഹീറോയിസം എന്നാല്‍ മൗനം കൊണ്ട് മുറിവേല്പിക്കലല്ല , വാക്കുകള്‍ കൊണ്ട് മുറിവുണക്കലാണ്.

ആണധികാരത്താല്‍ മതിമറന്ന് ക്രിമിനലുകളെ പോലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ഫാന്‍സിനൊപ്പമല്ല, സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാര്‍വ്വതിക്കൊപ്പമാണ് മമ്മൂക്ക നില്‍ക്കേണ്ടത്. അതാണ് യഥാര്‍ത്ഥ ഹീറോയിസം. അതാണ് ഒരു യഥാര്‍ഥ ഹീറോയില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും. 

നിര്‍മാതാവ് ജോബി ജോര്‍ജ്

പാര്‍വതിയേയും ഗീതു മോഹന്‍ദാസിനെയും പരിഹസിച്ച് കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്.

ഗീതു ആന്റിയും പാര്‍വതി ആന്റിയും അറിയാന്‍, ആന്റിമാരുടെ ബര്‍ത്‌ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്‍ത്‌ഡേ സമ്മാനമായി പ്രദര്‍ശിപ്പിക്കുന്നതായിരിക്കുമെന്ന് ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക