Image

ജോസ് പുല്ലുകാട്ട് ഫിലദല്‍ഫിയയില്‍ നിര്യാതനായി

Published on 17 December, 2017
ജോസ് പുല്ലുകാട്ട് ഫിലദല്‍ഫിയയില്‍ നിര്യാതനായി
ഫിലദല്‍ഫിയ: പരേതരായ കോട്ടയം പുല്ലുകാട്ട് മാണിച്ചന്റേയും ചിന്നമ്മയുടേയും പുത്രന്‍ ജോസ് പുല്ലുകാട്ട് (60) ഫിലദല്‍ഫിയായില്‍ നിര്യാതനായി.

ജോണി, അലക്‌സ് എന്നിവര്‍ സഹോദരന്‍മാരും ഓമന, തങ്കമ്മ എന്നിവര്‍ സഹോദരിമാരുമാണ്.
(എല്ലാവരും അമേരിക്ക). മാതാവ് പരേതയായ ചിന്നമ്മ വളരെക്കാലം പഞ്ചായത്ത് മെംമ്പര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ 30ല്‍ പരം വര്‍ഷങ്ങളായി നോര്‍ത്തീസ്റ്റ് ഫിലദല്‍ഫിയയില്‍ താമസിച്ചു വന്നജോസ് സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. കോട്ടയം അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓഡിറ്ററായിരുന്ന ജോസിന്റെ വിയോഗം മലയാളി സമൂഹത്തിന് വലിയ നഷ്ടമാണെന്ന് മുന്‍ പ്രസിഡന്റ ് ജോബി ജോര്‍ജ്
പറഞ്ഞു. ട്രൈസ്റ്റേറ്റ് കോരള ഫോറം, പമ്പ മലയാളി അസോസിയേഷന്‍ എന്നിവയിലും സജീവ സാനിദ്ധ്യമായിരുന്നു. സീറാ മലയാളി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ ് ആയിരുന്ന പരേതന്റെ നിര്യാണത്തില്‍
സജി കരിംങ്കുറ്റി അനുശോചനം അറിയിച്ചു. മലയാളം വാര്‍ത്തയുടെ അനുശോചനം ചീഫ് എഡിറ്റര്‍ ഏബ്രഹാം മാത്യുഅറിയിച്ചു. ഫിലദല്‍ഫിയാ ക്‌നാനായ സമൂദായത്തിന്റെ അനുശോചനം രാജു മാണിയും, ഐഎന്‍ഒസി യുടെ അനുശോചനം സന്തോഷ് ഏബ്രഹാമും അറിയിച്ചു.

വേയ്ക്ക് സര്‍വീസ്ഡിസംബര്‍ 18 തിങ്കളാഴ്ച 608 വെത്ഷ് റോഡിലുള്ള സെന്റ ് തോമസ് സീറോമലബാര്‍ ചര്‍ച്ചില്‍, സെന്റ ്‌ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരി റവ. റെനി കാട്ടേലിന്റെ പ്ര
ധാന കാര്‍മ്മികത്വത്തില്‍ വൈകീട്ട് 6 മുതല്‍ 9 വരെ നടക്കും.

സംസ്‌കാര ശുശ്രൂഷ 19 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും.

news: മലയാളം വാര്‍ത്ത 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക