Image

ഗുജറാത്ത്, ഹിമാചല്‍: ആദ്യഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം

Published on 17 December, 2017
ഗുജറാത്ത്, ഹിമാചല്‍: ആദ്യഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം. 

182 മണ്ഡലങ്ങളിലേയ്ക്ക് വോട്ടെടുപ്പു നടന്ന ഗുജറാത്തില്‍ ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. 68 സീറ്റുകളുള്ള ഹിമാചല്‍ നിയമസഭയില്‍ മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റ് നേടുന്നവര്‍ക്ക് ഭരണം പിടിക്കാം.

ഗുജറാത്തില്‍ 1995 മുതല്‍ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ച ബി.ജെ.പി. ആറാം വട്ടവും ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനം.

2012-ലെ സീറ്റ് നില

ആകെ-182

ബി.ജെ.പി.-115, കോണ്‍ഗ്രസ്-61, ജി.പി.പി.-2, എന്‍.സി.പി.-2, ജെ.ഡി.യു.-1, സ്വത-1

ഹിമാചല്‍ പ്രദേശ്

ആകെ-68

കോണ്‍ഗ്രസ്-36, ബി.ജെ.പി.-26, ഹിമാചല്‍ ലോക്ഹിത് പാര്‍ട്ടി-1, സ്വതന്ത്രര്‍-5

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക