Image

ഗുജറാത്തില്‍ ബിജെപി ലീഡ്‌ കുറയുന്നു:കോണ്‍ഗ്രസ്‌ മുന്നില്‍

Published on 17 December, 2017
 ഗുജറാത്തില്‍ ബിജെപി ലീഡ്‌ കുറയുന്നു:കോണ്‍ഗ്രസ്‌ മുന്നില്‍


രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത്‌ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചികകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി വിയര്‍ക്കുന്നു. തുടക്കത്തില്‍ ലീഡുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസ്‌ ഏറെ പിന്നിലായിരുന്നുവെങ്കിലും കണക്കുകള്‍ തെറ്റിച്ച്‌ കോണ്‍ഗ്രസ്‌ വന്‍മുന്നേറ്റം നടത്തുകയാണ്‌.

കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിലേറെ കാലം ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നരേന്ദ്ര മോദി കൊണ്ടുവന്ന വികസനമാണ്‌ ബി.ജെപി ഉയര്‍ത്തികാട്ടുന്നത്‌. എന്നാല്‍ ഇത്‌ തട്ടിപ്പാണെന്നും ഗ്രാമീണമേഖലയില്‍ ജനങ്ങള്‍ കടുത്ത പ്രതസന്ധിയിലാണെന്നും കോണ്‍ഗ്രസ്‌ പറയുന്നു. 

ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ്‌ കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പട്ടേല്‍ സമുദായ നേതാവ്‌ ഹാര്‍ദിക്‌ പട്ടേലും ദളിത്‌ നേതാവ്‌ ജിഗ്‌നേഷ്‌ മേവാനിയും ഒ ബി സി നേതാവായ അല്‍പേഷ്‌ താക്കുറും ബി ജെ പികോട്ടകളില്‍ വിളളല്‍ വീഴ്‌ത്തുമെന്നു തന്നയാണ്‌ അവസാന ലീഡ്‌ വിവരം പുറത്തുവരുമ്പോഴുമുള്ള കണക്ക്‌ കൂട്ടല്‍.

നോട്ട്‌ നിരോധനത്തിനും ചരക്ക്‌ സേവന നികുതിക്കും ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പുകളാണിത്‌ എന്ന പ്രാധാന്യവുമുണ്ടിതിന്‌


ഹിമാചലില്‍ ബി.ജെ.പിയാണ്‌ ലീഡ്‌ ചെയ്യുന്നത്‌. അട്ടിമറിജയം പ്രതീക്ഷിച്ച്‌ കോണ്‍ഗ്രസ്‌ കേന്ദ്രങ്ങള്‍ ഫലപ്രഖ്യാപനത്തെ വീക്ഷിക്കുമ്പോള്‍ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ്‌ ബി.ജെ.പി. 182 മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ ഭൂരിപക്ഷത്തിന്‌ 92 സീറ്റുകളാണ്‌ വേണ്ടത്‌.

68 സീറ്റുകളുള്ള ഹിമാചല്‍ നിയമസഭയില്‍ മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റ്‌ നേടുന്നവര്‍ക്ക്‌ ഭരണം ഉറപ്പിക്കാം. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയുമാണ്‌ ഇരു മുന്നണികള്‍ക്കുമായി ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്‌ നയിച്ചിരുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക