Image

ഗുജറാത്തില്‍ ബിജെപി തന്നെ, നിലമെച്ചപ്പെടുത്തി കോണ്‍ഗ്രസ്‌; ഹിമാചലിലും ബിജെപി

Published on 18 December, 2017
ഗുജറാത്തില്‍ ബിജെപി തന്നെ, നിലമെച്ചപ്പെടുത്തി കോണ്‍ഗ്രസ്‌; ഹിമാചലിലും ബിജെപി

ഗുജറാത്തില്‍ ബിജെപി ലീഡ്‌ നില ഉയരുന്നു. ആകെയുള്ള 182 സീറ്റിലെ ലീഡ്‌ നില അറിവായപ്പോള്‍ 105 സീറ്റില്‍ ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്‌. 

കോണ്‍ഗ്രസിന്‍റെ ലീഡ്‌ 76 സീറ്റിലേക്ക്‌ താഴ്‌ന്നു. ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ കോണ്‍ഗ്രസും ബിജെപിയും കാഴ്‌ചവച്ചത്‌. ഒരു വേളയില്‍ കോണ്‍ഗ്രസ്‌ ബിജെപിയെയും പിന്നിലാക്കി മുന്നേറിയിരുന്നു. 

ഗുജറാത്തിലെ നഗരമേഖലകളാണ്‌ പതിവ്‌പോലെ ഇക്കുറിയും ബിജെപിയ്‌ക്ക്‌ തുണയായതെന്നാണ്‌ വിലയിരുത്തലകള്‍. സൗരാഷ്ട്രയും ഉത്തര ഗുജറാത്തും കോണ്‍ഗ്രസിന്‌ തുണയായപ്പോള്‍ നഗര മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന സെന്‍ട്രല്‍ ഗുജറാത്തും ആദിവാസിമേഖലയായ തെക്കന്‍ ഗുജറാത്തും ബി.ജെ.പിയെ സഹായിച്ചു എന്നുവേണം കരുതാന്‍.ആകെയുള്ള 182 സീറ്റുകളില്‍ ഈ രണ്ട്‌ മേഖലകളിലും കൂടി ഏതാണ്ട്‌ 98 സീററുകളുണ്ട്‌.

അതേസമയം ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി അധികാരത്തിലേറുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായി കഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക