Image

പിറ്റ്ബുളിന്റെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു

പി പി ചെറിയാന്‍ Published on 18 December, 2017
പിറ്റ്ബുളിന്റെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു
വെര്‍ജീനിയ: രണ്ട് വലിയ പിറ്റ്ബുളുകളുടെ ആക്രമണത്തില്‍ വെര്‍ജീനിയായിലുള്ള 22 വയസ്സുകാരി ബെഥനി ലിന്‍ കൊല്ലപ്പെട്ടതായി ഡിസംബര്‍ 15 വെള്ളിയാഴ്ച ഗൂച്ച്‌ലാന്റ് കൗണ്ടി ഷെറിഫ് ജെയിംസ് അഗ്നു നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ബെഥനി ശരീരമാസകലം കടിയേറ്റ് വൃക്ഷനിബിഡമായ പ്രദേശത്ത് രണ്ട് കൂറ്റന്‍ നായ്ക്കളുടെ സംരക്ഷണത്തില്‍ കിടന്നിരുന്നത് വ്യാഴാഴ്ചയായിരുന്നു പോലീസ് കണ്ടെത്തിയത്. രണ്ട് നായ്ക്കളുമായി നടക്കാനിറങ്ങിയ മകളെ കാണാനില്ലെന്ന് ബെഥനിയുടെ പിതാവ് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്.

മരിച്ചു കിടന്നിരുന്ന യുവതിയുടെ സമീപത്തു നിന്നും നായ്ക്കളെ മാറ്റുന്നതിന് ന്നര മണിക്കൂറോളം പോലീസ് പാടു പെടേണ്ടി വന്നതായും ഷെറിഫ് പറഞ്ഞു.

ധരിച്ചിരുന്ന വസ്ത്രം കീറിപറിഞ്ഞും, കഴുത്തിനും മുഖത്തും ശരീരമാസകലവും മുറിവേറ്റ് രക്തത്തില്‍ കിടന്നിരുന്ന ബെഥനിയുടെ ശരീരം നായ്ക്കള്‍ ഭക്ഷണമാക്കുന്നതിന് മത്സരിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. നാല്‍പത് വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഇത്രയും ഭീകരമായ ഒരു മരണം അതും നായ്ക്കളുടെ കടിയേറ്റ് ആദ്യമായി കാണുകയായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു. നായ്ക്കളെ പിന്നീട് അനിമല്‍ ഷെല്‍റ്ററിലേക്ക് മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക