Image

വിജയത്തെക്കാള്‍ വിലയുള്ള അംഗീകാരമാണ്‌ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ ഫലം: കോണ്‍ഗ്രസ്സ്‌ ദേശീയ നേതൃത്വം

Published on 18 December, 2017
വിജയത്തെക്കാള്‍ വിലയുള്ള അംഗീകാരമാണ്‌ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ ഫലം: കോണ്‍ഗ്രസ്സ്‌ ദേശീയ നേതൃത്വം

അഹമ്മദാബാദ്‌: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ്‌ അധ്യക്ഷ സ്ഥാനത്ത്‌ എത്തിയതിന്റെ ശുഭ സൂചനയാണ്‌ ഗുജറാത്തില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രകടനമെന്ന്‌ കോണ്‍ഗ്രസ്സ്‌ ദേശീയ നേതൃത്വം അഭിപ്രായപ്പെട്ടു. തങ്ങള്‍ ലക്ഷ്യം നേടിയില്ലെങ്കിലും വിജയത്തെക്കാള്‍ വിലയുള്ള അംഗീകാരമാണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈക്കുള്ളിലുള്ള ഗുജറാത്തില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണം ഒന്നുകൊണ്ടുമാത്രമാണ്‌ കോണ്‍ഗ്രസ്സിന്റെ മുഖം രക്ഷിക്കാന്‍ സാധിച്ചതെന്ന്‌ ശശി തരൂര്‍ അടക്കമുള്ള കേന്ദ്ര നേതാക്കള്‍ പറഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പുകളും വിജയത്തെക്കാള്‍ ഉപരി ഒരു സന്ദേശമാണ്‌ നല്‍കുന്നത്‌. മോദിയുടെ സ്വാധീന മേഖലയായിരുന്നിട്ടുകൂടി കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം ഗുജറാത്തില്‍ തെളിയിക്കാന്‍ കോണ്‍ഗ്രസ്സിന്‌ കഴിഞ്ഞു. അതുകൊണ്ടുതന്നെ ബി.ജെ.പി സീറ്റുകളില്‍ കാര്യമായ കുറവ്‌ ഗുജറാത്ത്‌ ഇലക്ഷനില്‍ ഉണ്ടായിട്ടുണ്ട്‌. ഇതെല്ലാം രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ നാഴികകല്ലുകളായി ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്ന്‌ കോണ്‍ഗ്രസ്സ്‌ വക്താവ്‌ കമല്‍നാഥ്‌ മാധ്യമങ്ങളെ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക