Image

സനല്‍കുമാര്‍ ശശിധരനെതിരെ സെന്‍സര്‍ ബോര്‍ഡ്‌

Published on 19 December, 2017
സനല്‍കുമാര്‍ ശശിധരനെതിരെ സെന്‍സര്‍ ബോര്‍ഡ്‌


എസ്‌ ദുര്‍ഗ എന്ന്‌ പേര്‌ മാറ്റിയിട്ടും സനല്‍കുമാര്‍ ശശിധരന്‍ ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ സെക്‌സി ദുര്‍ഗ എന്ന പേരിന്‌ പ്രചാരണം നല്‍കുകയാണെന്ന്‌ സെന്‍സര്‍ ബോര്‍ഡ്‌ ഹൈക്കോടതിയെ ബോധിപ്പിച്ചു. സിബിഎഫ്‌സി തിരുവനന്തപുരം റീജണല്‍ ഓഫീസര്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്‌മൂലത്തിലാണ്‌ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചിരിക്കുന്നത്‌.


സെക്‌സി ദുര്‍ഗയുടെ നിര്‍മ്മാതാവ്‌ ഷാജി മാത്യുവും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹര്‍ജിക്ക്‌ മറുപടിയായിട്ടാണ്‌ സെന്‍സര്‍ ബോര്‍ഡ്‌ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌.

സിബിഎഫ്‌സിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന വിധത്തിലാണ്‌ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പെരുമാറുന്നതെന്നും ബോര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവര്‍ പിന്തുടരുന്നില്ലെന്നും സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക