Image

വിളര്‍ച്ചയും ആഹാരക്രമവും

Published on 13 March, 2012
വിളര്‍ച്ചയും ആഹാരക്രമവും
വിളര്‍ച്ച പലകാരണങ്ങള്‍ കൊണ്ടുണ്ടാകാം. രക്തത്തില്‍ ഇരുമ്പിന്റെ കുറവ്‌ മൂലമാണ്‌ വിളര്‍ച്ചയുണ്ടാകുന്നത്‌. അമിതമായ രക്തനഷ്ടമോ ആഹാരത്തില്‍ ആവശ്യത്തിന്‌ ഇരുമ്പിന്റെ ഘടകം ഇല്ലാത്തതോ ആകാം വിളര്‍ച്ചയ്‌ക്കു കാരണം. ക്ഷീണം, ഊര്‍ജസ്വലതയില്ലായ്‌മ, ശ്രദ്ധക്കുറവ്‌, തളര്‍ച്ച, കിതപ്പ്‌, കൂടിയ നെഞ്ചിടിപ്പ്‌, ഓര്‍മക്കുറവ്‌ എന്നിവയാണ്‌ വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍.

ചിലയിനം വിളര്‍ച്ചകള്‍ക്ക്‌ ഇരുമ്പ്‌ അടങ്ങിയ ഗുളികകള്‍ കഴിച്ചാല്‍ വിളര്‍ച്ച മാറും. എന്നാല്‍ മറ്റു ചിലയിനത്തില്‍ അയണ്‍ ഗുളികകള്‍ അപകടകാരികളാണ്‌. രക്തം പരിശോധിച്ച ശേഷമേ ചികിത്സ തീരുമാനിക്കാനാവൂ.

പഴങ്ങളിലും പച്ചക്കറികളിലും വിറ്റമിന്‍ സി ധാരാളമുണ്ട്‌. വിറ്റമിന്‍ സി പച്ചക്കറികളിലുള്ള അയണ്‍ ആഗിരണം ചെയ്യുന്ന അളവ്‌ കൂട്ടുന്നു. അതിനാല്‍ ആഹാരത്തിന്റെ കൂടെ വിറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത്‌ നല്ലതാണ്‌. പ്രത്യേകിച്ച്‌ സസ്യാഹാരത്തിന്റെ കൂടെ. നെല്ലിക്കയില്‍ ധാരാളം വിറ്റമിന്‍ സി യുണ്ട്‌.അത്തിപ്പഴം, ചുവന്ന മുന്തിരി, ഉണങ്ങിയ അപ്രികോട്ട്‌, അണ്ടിപ്പരിപ്പ്‌ എന്നിവയിലെല്ലാം ഇരുമ്പിന്റെ അംശം കൂടുതലുണ്ട്‌. അതിനാല്‍ ഇവ കഴിക്കുന്നത്‌ വിളര്‍ച്ച അകറ്റാന്‍ നല്ലതാണ്‌.
വിളര്‍ച്ചയും ആഹാരക്രമവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക