Image

മനസ്സുകള്‍ അടുത്താല്‍ മതങ്ങള്‍ അടുക്കുമോ? (എഴുതാപ്പുറങ്ങള്‍ -10: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 19 December, 2017
മനസ്സുകള്‍ അടുത്താല്‍ മതങ്ങള്‍ അടുക്കുമോ? (എഴുതാപ്പുറങ്ങള്‍ -10: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
വിവാഹംസ്വര്‍ഗത്തില്‍ നടക്കപ്പെടുന്നുവെന്നു നമ്മള്‍ കേള്‍ക്കുകയും വാ യിയ്ക്കുകയും ചെയ്തിട്ടുണ്ട ്.എന്നാല്‍ ചില വ്യത്യസ്തമതക്കാര്‍ തമ്മിലുള്ള വിവാഹം സ്വര്‍ഗത്തില്‍ നടന്നാലുംചില സാഹചര്യത്തില്‍ അത് ഭൂമിയില്‍കോളിളക്കങ്ങള്‍ സൃഷ്ടിയ്ക്കാറുണ്ട്. വ്യത്യസ്തമതക്കാര്‍ തമ്മിലുള്ള വിവാഹബന്ധങ്ങള്‍ ഈകാലഘട്ടത്തില്‍ മാത്രമല്ല പണ്ടുകാ ലങ്ങളിലും സംഭവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനം പലപ്പോഴുംസാഹചര്യം ആയിരിയ്ക്കാം. എടുത്തുപറയുകയാണെങ്കില്‍ ഇത്തരംവിവാഹങ്ങള്‍ അധികവും പ്രണയവിവാഹങ്ങളാണ്. നമ്മുടെ കൊച്ചുകേരളത്തില്‍ ജനിച്ചുവളര്‍ന്ന 24 വയസ്സുകാരി അഖില, ഹാദിയ ആയിമാറി മുസ്ലിംയുവാവിനെ വിവാഹം ചെയ്തത് എന്തുകൊണ്ട് ഇത്രയും വലിയവിവാദമായി? എന്തുകൊണ്ട് കോടതി ഈവിവാഹത്തെ അസാധുവായി സ്ഥിരീകരിച്ചു?

ഇവിടെ അഖിലമുസ്ലിംമതം സ്വീകരിച്ചുവെന്നതും, ഏതോ മുസ്ലിംസംസ്ഥാനത്തിനോട് ബന്ധപ്പെട്ടവര്‍ ഒരുഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി മതംമാറ്റി എന്നുമായിരുന്നു ഈപശ്ചാത്തലത്തിന്റെ പ്രത്യേകത.മുസ്ലിം സംസ്ഥാനങ്ങളുടെ ഒത്താശയോടെ നിര്‍ബന്ധിതമായി മതം മാറ്റപ്പെടുന്ന ഈസംഭവം ഈകേസില്‍ മാത്രമല്ല വ്യത്യസ്തസ്വഭാവമുള്ള പലസംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഇതിനോടനുബന്ധിച്ച് മാധ്യമങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. ഈസാഹചര്യത്തില്‍ മതമെന്നത് ആദ്യംവ്യക്തിപരമായ പ്രശ്‌നമായി, പിന്നീടത് കുടുംബപ്രശ്‌നമായി ക്രമേണ അത് സംസ്ഥാനതലത്തില്‍ പ്രശ്‌നമായിമാറി. ഇതില്‍നിന്നുംവ്യക്തമാകുന്നത് ജാതി,മതംഇന്നുംഎന്നുംമനുഷ്യരക്തത്തില്‍ കലര്‍ന്നിരിയ്ക്കുന്ന ഒഴിച്ചുകൂടാത്ത ഒരുവികാരംതന്നെ.

വിദ്യാഭ്യാസസമ്പന്നതായാലും, സാങ്കേതിക വിദ്യകളാലും, കുതിച്ചുപായുന്ന വാര്‍ത്താമാധ്യമങ്ങളാലും ലോകത്തിന്റെ ഏതുകോണില്‍ നടക്കുന്നസംഭവങ്ങളെക്കുറിച്ചും, സമകാലീന നീക്കങ്ങളെക്കുറിച്ചും അറിവുള്ളവരാണ് ഇന്നത്തെതലമുറ. എന്നാല്‍ ഈഅറിവിന് അവരുടെചിന്തകളെ എത്രമാത്രം സ്വാധീനിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്? മനുഷ്യന്‍സ്വായത്തമാ ക്കിയഅറിവും വിദ്യാഭ്യാസവുംപച്ചയായ മനുഷ്യന്റെസ്വഭാവത്തിന്‌സാഹ ചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാനുള്ളവെറുമൊരു മുഖംമൂടിമാത്രമാണ്.ഓരോമനുഷ്യനും ജനിയ്ക്കുമ്പോള്‍ അവനില്‍ അന്തര്‍ലീനമായ കാതലായചിന്തകളെ, സ്വഭാവങ്ങളെ വിദ്യാഭ്യാസത്തിനോ അറിവിനോമാറ്റാന്‍കഴിയില്ല. സ്വാമിവിവേകാനന്ദന്‍മതത്തെപ്പറ്റിഇങ്ങിനെ പറഞ്ഞു "ഒരുവിത്ത് ഭൂമിയില്‍ പതിയ്ക്കുന്നു. അതിന്റെ ചുറ്റിലുംഭൂമിയും വെള്ളവും, വായുവും ലഭ്യമാണ്. ആവിത്ത് മുളച്ച്ഒരുഭൂമിയോ, വായുവോ, വെള്ളമോ ആകുന്നില്ല. അവയെല്ലാം ഉപയോഗിച്ച് അതൊരുചെടിയായി തന്നെവളരുന്നു.ഇതാണ് മതത്തിന്റെകാര്യവും' ഇതില്‍നിന്നും എടുത്ത്പറയേണ്ടത് വിിദ്യാഭ്യാസത്തിനോ, അറിവിനോ മാത്രമല്ലഒരുപ്രത്യേകമതത്തില്‍ ജനിച്ചഒരാളെമറ്റുള്ള മതത്തിന്റെസ്വാധീനം കൊണ്ട് വെറൊരു മതക്കാരനായിമാറ്റിയാലും അവനില്‍ അവന്‍ ജനിച്ചുവളര്‍ന്നമതത്തിന്റെ ഗുണങ്ങള്‍തന്നെയാകും ഉണ്ടാകുക.

ജാതിയില്ല, മതമില്ല എല്ലാവരും ചുവന്നചുടുരക്തവും പച്ചയായ മാംസവുംഉള്ളവര്‍ എന്ന് വേദികളില്‍ മണിക്കൂറുകളോളം പ്രസംഗിയ്ക്കുന്നവനും താന്‍ജനിച്ചുവളര്‍ന്ന മതത്തിനോടുതന്നെ കൂറുകാണിയ്ക്കുന്നു. തന്റെകുടുംബത്തിന്റെ ഉറ്റവരുടെ കാര്യത്തില്‍ഏകമതതത്വങ്ങള്‍ മറന്നുഅവന്‍ പച്ചയായമനുഷ്യനായിമാറുന്നു. ഉന്നതകുലത്തില്‍, എടുത്ത്പറയുകയാണെങ്കില്‍ ബ്രാഹ്മണകുലത്തില്‍ ജനിച്ചഒരാളില്‍ ഇന്നും എവിടെയുംതന്റെ ജാതിമഹിമ എടുത്തുകാണിയ്ക്കുന്നതിനുള്ള ഒരുപ്രവണത വ്യക്തമാണ്.

നുറുകണക്കിനുകൃഷ്ണന്റെ കര്‍ണ്ണ പിയൂഷമായഗാനങ്ങള്‍ ഭക്തര്‍ക്കുവേണ്ടിപാടിയ ശ്രീ യേശുദാസിനുആ കൃഷ്ണസന്നിധിയില്‍ പ്രവേശനമില്ല എന്ന സാഹചര്യവുംഇന്നും മതവിവേചനം മനുഷ്യന്റെമനസ്സില്‍ തഴച്ചുവളരുന്ന എന്നതിന് പ്രത്യക്ഷമായ തെളിവാണ്.

അവര്‍ണ്ണരും, സവര്‍ണ്ണരും, ബ്രാഹ്മണരും, പുലയരും,പറയരുംഎന്ന ജാതിവ്യവസ്ഥയും, തൊട്ടുകൂടായ്മയും ,തീണ്ടികൂടായ്മയും എല്ലാം നിലനിന്നിരുന്ന കാലത്ത് അവരുടെഇടയിലുള്ള വിയോജിപ്പ്‌സമാധാനപരമായിഇല്ലാതാക്കാന്‍വേണ്ടി 'ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്' എന്നവിശ്വാസത്തിന്റെ വിത്തുപാകാനായി ശ്രീനാരായണഗുരു വളരെയധികം പ്രയത്‌നിച്ചു. എന്നാ ല്‍ ഈവിശ്വാസത്തിനും മനുഷ്യന്റെമനസ്സിലെ കാതലായമതവിശ്വാസങ്ങളെ മാറ്റിമറിയ്ക്കാന്‍ഒരുപരിധിവരെ മാത്രമേസാധിച്ചുള്ളൂ. അദ്ദേഹത്തിനുശേഷം ഈആശയത്തെ ഉയര്‍ത്തിപിടിയ്ക്കാന്‍ മുന്നില്‍ വന്നപിന്‍തുടച്ചക്കാര്‍ സംഘടിച്ച്പ്രത്യേകമായ ഒരുവിഭാഗമായി ഉരുത്തിരിഞ്ഞ ഒരുസ്ഥിതിവിശേഷമാണിവിടെ ഉണ്ടായത്.

ശ്രീനാരായണഗുരു, ഡോ. അംബേദ്കര്‍ മുതലായവരുടെ തുടര്‍ച്ചയായ പ്രവര്‍ത്തനം മൂലംസമൂഹത്തില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മതീണ്ടിക്കൂടായ്മ എ ന്നചില അനാചാരങ്ങള്‍ക്കുകടിഞ്ഞാണിടാന്‍ കഴിയുകയുംസമൂഹ ത്തില്‍താഴെക്കിടയില്‍ എന്ന് വിശേഷിപ്പിച്ചിരുന്നവരെ ഉന്നയിപ്പിയ്ക്കാന്‍ കഴിയുകയുംചെയ്തു എന്ന്മാത്രം.

തൊഴില്‍രംഗത്തും വിദ്യാഭ്യാസരംഗത്തും എന്നുവേണ്ട, പൊതുതിരഞ്ഞെടുപ്പില്‍ പോലും ഏര്‍പ്പെടുത്തിയിരി യ്ക്കുന്നസംവരണം പട്ടികജാതിപട്ടികവര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനുവേണ്ടിയാണ് ്ഇന്നും തുടരുന്നത്. ഈസംവരണം ഇന്നുംഅവരെതാഴെകിടയിലുള്ളവരായി കാണുന്നുഅല്ലെങ്കില്‍ താഴ്ന്നജാതി എന്നുതന്നെമുദ്രകുത്തുന്നു എന്ന ഒരുമറുവശംകൂടി ഈസംവര ണത്തിനില്ലേ? അതില്‍നിന്ന്വ്യക്തമാകുന്നത് ജാതിമതവിവേചനം ഇന്നും തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു. തൊഴില്‍രംഗത്തതാണെങ്കിലും വിദ്യാഭ്യാസരംഗത്താണെങ്കിലും ഇത്ശ്രദ്ധേയമാണ്. ഒരുക്രിസ്ത്യന്‍ സ്ഥാപനമാണെങ്കില്‍ അവിടെ ക്രിസ്ത്യാനികള്‍ക്കു ംഒരുഹിന്ദുസ്ഥാപനമാണെങ്കില്‍ ഹിന്ദുക്കള്‍ക്കുംമുന്‍ഗണന നല്‍കുന്നമതവിവേചനം ഇന്നുംനിലവിലുണ്ട്.

ചുരുക്കത്തില്‍ ഓരോ മനുഷ്യനിലുംഅന്തര്‍ലീനമായ മതചിന്തകളും വിശ്വാസങ്ങളുംമായ്ക്കാന്‍ കാലത്തിനുകഴിയില്ല. എന്നാല്‍ഇത്തരം ചിന്തകളില്‍ആഴത്തില്‍ ഇഴുകിച്ചേര്‍ന്നു ,മതഭ്രാന്തന്മാരും, ജാതികോമരങ്ങളും, ആകാതെതന്റെവിശ്വാസങ്ങളില്‍ ഉറച്ച്‌നില്‍ക്കുന്നത ിലാണ് മനുഷ്യന്റെ വിവേകംവര്‍ത്തിയ്‌ക്കേണ്ടത്. അമിതമായ ജാതിമതവിശ്വാസങ്ങളില്‍ നിന്നുമാണ് വര്‍ഗ്ഗീയലഹളയുടെഉത്ഭവം. ഏതുമതവും, മതചിന്തകളും അടിയുറച്ച്വിശ്വസിയ്ക്കുന്നത് മാനുഷികമുല്യങ്ങളിലാണ്. മനുഷ്യനില്‍ മനുഷ്യത്വവും, പരസ്പരസ്‌നേഹവും, കാരുണ്യവും നിലനിര്‍ത്തുകയെന്നതാണ് ഓരോമതത്തിന്റെയും അടിസ്ഥാനപരമായതത്വം. ഓരോമതവും ഇത് മനുഷ്യനെ പഠിപ്പിയ്ക്കുന്നത് വ്യത്യസ്തവിശ്വാസങ്ങളിലൂടെ ആകാം. ഏതുവിശ്വാസത്തിലൂടെയാണെങ്കിലും, മതത്തിലൂടെയാണെങ്കിലും മനുഷ്യത്വവുംസാഹോദര്യവും മതസഹിഷ്ണുതയുംനിലനിര്‍ത്തേണ്ടതാണ്. കൃഷ്ണനായാലും, നബിയായാലും, ക്രിസ്തുദേവനായാലും ആശക്തിയിലൂടെ നമ്മള്‍ കാണുന്നത്സാക്ഷാല്‍ സൃഷ്ടികര്‍ത്താവിനെയാകണം. ഒരു മതത്തിന്റെവിശ്വാസങ്ങളെ തകര്‍ത്ത് മറ്റൊരുമതത്തിന്റെ വ ളര്‍ച്ചയ്ക്ക്വളമാക്കുന്ന മതഭ്രാന്തരായഓരോവ്യക്തിയും പലവട്ടംചിന്തിയ്‌ക്കേണ്ടത്, 1947ല്‍ വിഭജനകാലത്ത്തന്റെ അയല്‍ക്കാരനുള്‍പ്പെടെയുള്ള നിഷ്കളങ്കരായമനുഷ്യരുടെമാംസമരി ഞ്ഞുനമ്മുടെഭാരതത്തെ ഒരുചോരപ്പുഴയാക്കിയഒരുകാലത്തെ കുറിച്ചാണ്.ഇനിയും ഈഭാരതം അതിനുസാക്ഷ്യംവഹിയ്ക്കണമോ? ഒരുഹിന്ദുവിനെ ക്രിസ്ത്യാനിയാക്കുന്നതുകൊണ്ടോ, ക്രിസ്ത്യാനിയെമുസ്‌ളീംആക്കിമാറ്റുന്നതിലോആര്‍ക്കുംഒരുലാഭനഷ്ടവുംഉ ണ്ടാകാനില്ലഎന്ന വസ്തുതഓരോമതവി ശ്വാസികളുംമനസ്സിലാക്കി,മനുഷ്യത്വത്തിനുവേണ്ടി സ്വന്തംമതത്തില്‍, വിശ്വാസത്തില്‍ നിന്നുകൊണ്ട്വര്‍ത്തിച്ചാല്‍ പരസ്പരംമതമെന്നവികാരത്തെ വ്രണപ്പെടുത്താതെലോക സമാധാനം നിലനിര്‍ത്താം.

വ്യത്യസ്തമതത്തിലുള്ളവര്‍ അഭൗമപ്രണയത്തിന്റെ വഴികള്‍കൈകോര്‍ത്തുനീങ്ങുമ്പോള്‍ ആവഴിയില്‍ കുടുംബബന്ധങ്ങള്‍, സമൂഹം, മതവിശ്വാസങ്ങള്‍ എന്നീപ്രതിബന്ധങ്ങള്‍തിരിച്ചറിയുവാനുള്ള കഴിവ്അവര്‍ക്കു നഷ്ടപ്പെടുന്നു.ജാതിയെയോ, മതത്തെയോഅല്ല ഞങ്ങള്‍ സ്‌നേഹിച്ചത്പച്ചയായ മനുഷ്യനെയാണെന്ന ന്യായീകരണവും അവര്‍ക്കുകൂട്ടായിഉണ്ടാകാറുണ്ട്. എന്നാല്‍ ഒരുകുഞ്ഞിന ്ജന്മംനല്‍കിയതിന് ശേഷമാണവര്‍ തനിയ്ക്ക്ചുറ്റുമുള്ള രക്തബന്ധങ്ങളെയും, സമൂഹത്തെയും,മതവിശ്വാസങ്ങളെയും തിരിച്ചറിയുന്നത്.

ഇവിടെപലപ്പോഴും ഇവരിലെസ്വാഭിമാനം നാമ്പെടുക്കുന്നു. ഈസാഹചര്യം പലപ്പോഴുംബന്ധങ്ങള്‍ വിച്ഛേദിയ്ക്കപ്പെടുന്നതിനും ഇടവരുത്തുന്നു. അല്ലെങ്കില്‍ ഒരാള്‍ക്ക്തന്റെവിശ്വാസങ്ങളെ ആത്മാഹുതിയ്ക്കിരയാക്കേണ്ടിവരുന്നു. പ്രായപൂര്‍ത്തിയാകും വരെ 'കാക്കയ്ക്ക്തന്‍ കുഞ്ഞുപൊന്‍ കുഞ്ഞു' എന്നതുപോലെ ഓരോകുട്ടിയേയും വളര്‍ത്തിവലുതാക്കുന്ന മാതാപിതാക്ക ളോരോരുത്തരും ആഗ്രഹിയ്ക്കുന്നത്തന്റെ കുട്ടിസ്വന്തംമതത്തില്‍പ്പെട്ട ഒരാളുമായിബന്ധം ഉണ്ടാ ക്കുന്നതിനാണ്. മാതാപിതാക്കളുടെ പ്രതീക്ഷകളെ ഇരുട്ടില്‍ തള്ളിയിട്ടുഇന്ന്പരിചയപ്പെട്ട ഒരുഇതര മത ക്കാരനായഒരാളുമായി ജീവിയ്ക്കാന്‍ഇന്നത്തെ കമിതാക്കളെ പ്രേരിപ്പിയ്ക്കുന്ന വികാരംകവികളും സാഹിത്യകാരന്മാരും തന്റെഭാവനയില്‍ നിന്നുംകോര്‍ത്തിണക്കിയസാങ്കല്‍പ്പികമായ 'അഭൗമപ്രണയം' അല്ലെങ്കില്‍ 'ഇണ പിരിയാത്തപ്രേമം' എന്നതാണോ? പ്രണയം അല്ലെങ്കില്‍ പ്രേമംഎന്നത്തലമുറകള്‍ക്ക ്ഊതികെടുത്താനാകാത്തഒരുഅനുഭൂതിതന്നെ. ആരെ വിവാഹംചെയ്യണം,ആരുമൊത്ത് ജീവിയ്ക്കണം എന്നത്തീരുമാനിയ്ക്കാനുള്ളപൂര്‍ണ്ണഅവകാശംപതിനെട്ടുവയസുകഴിഞ്ഞഓരോരുത്തരുടേയുപൗരാവകാശമാണ്. എന്നാല്‍തന്റെ തീരുമാനം മാതാപിതാക്കളെ വേദനപ്പെടുത്തുന്നതോ, സമൂഹത്തിനു സംസാര വിഷയമാകുന്നതോ, മതവികാരത്തെ വ്രണപ്പെടുത്താത്തതോ ആകണമെന്നത് ഓരോവളര്‍ന്നുവരുന്നപ ൗരന്റെയും തീരുമാനമല്ലേ? നിര്‍ബന്ധിതമായിമതം മാറ്റിമത വികാരത്തെവ്രണപ്പെടുത്തി സമൂഹത്തില്‍ പ്രശ്‌നങ്ങള്‍സൃഷ്ടിയ്ക്കുന്ന സമൂഹദ്രോഹികള്‍ക്ക്പിടികൊടുക്കാതിരിയ്ക്കാന്‍, പിന്നീടത് മാധ്യമങ്ങളില്‍ ഒരുചുടുവാര്‍ത്തയായി ജനങ്ങള്‍ക്ക് വിളമ്പാന്‍അവസരംനല്‍കാതെ ശ്രദ്ധിയ്ക്കപ്പെടേണ്ടത് പുതിയ തലമുറയല്ലേ?
Join WhatsApp News
James Mathew, Chicago 2017-12-19 14:26:46
എന്തെങ്കിലും ഒരു മതം മനുഷ്യന് ഇക്കാലത്ത് വേണ്ടി വരും. അതുകൊണ്ട് മിശ്രവിവാഹം ചെയ്യുന്നവർ കുട്ടികൾക്ക് അവരുടെ ആരുടെയെങ്കിലും മതത്തിൽ ചേർക്കുക. എങ്കിൽ കുഴപ്പമില്ല.  പണ്ട് കാലം മുതൽ മിശ്രവിവാഹാഹങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ അച്ഛന്റെ മതത്തിൽ കുട്ടികൾ ചേരുന്നു. പ്രശനം തീരുന്നു. ഇന്നിപ്പോൾ കുട്ടികൾ വലുതാകുമ്പോൾ അവർ തീരുമാനിക്കും എന്നൊക്കെ പറഞ്ഞ് വെറുതെ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു. പിന്നെ പ്രേമിക്കുന്ന ആൺ പെൺ കുട്ടികളോട് " നിങ്ങൾ മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിക്കരുത്" കുട്ടികാലം മുതൽ അത് വീട്ടുകാരും സ്‌കൂളും സമൂഹവും കുട്ടികളിൽ
ഉറപ്പിക്കണം. നല്ലൊരു ലേഖനം മിസ് നമ്പ്യാർ. സാമൂഹിക പ്രശ്നങ്ങൾ നിരീക്ഷിച്ച് ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുക.
P R Girish Nair 2017-12-20 01:56:06
അറിവിനോടും പുരോഗതിയോടുമുള്ള ആരോഗ്യകരമായ സമീപനത്തിനു വിശ്വാസവും സന്ദേഹവും ഒരുപോലെ ആവശ്യമാണ് മനുഷ്യന്. നമുക്ക്  ജീവിക്കണമെങ്കില് ഇതു രണ്ടും വേണം.  മതം വേണോ  വേണ്ടയോ എന്നതല്ല, ഏതു മതമാണു വേണ്ടത് എന്നതാണു പ്രസക്തമായിട്ടുള്ളത്.  മനുഷ്യൻറെ വികാസത്തെ ത്വരിതപ്പെടുത്തുകയും അവന്റെ അനന്തമായ കഴിവുകളെ അനാവരണം ചെയ്യുകയും ചെയ്യുന്നതായിരിക്കണം മതം അവന്റെ കഴിവുകളെ മുരടിപ്പിക്കുന്നത് ആയിരിക്കരുത്.  
ഗുണപാഠം ഉൾപ്പെട്ട ലേഖനം എഴുതിയ ശ്രീമതി ജ്യോതിലക്ഷ്മിക്ക് നന്ദി

Ninan Mathullah 2017-12-20 08:32:40

There is a saying that ‘Mullapumpodiyettukidakkum kallinumundoru saurabhyam’. This is applicable to many of our thinking process. If we hear the same thing everyday or are surrounded by friends and relatives or our leaders that talk about the same subject we will be influenced by it without our knowledge. Many years passed since India got independence, and mixed marriage was there before and after independence. Except for occasional outbursts from relatives society did not bother about it much. Now increasingly it has become an issue after BJP came to power due to continuous propaganda. BJP came to power by playing the religion and race card. So they look with fear and anxiety when somebody marries from a different religion as their chance to come to power is affected. BJP expoited the insecurity of human mind to come to power, and to stay in power. Other political parties use their own methods. In USA the claim is that Russia involved in our election. Fear of Russians are exploited here instead of educating the people, or analyzing the real reason for loosing the election. Recently it was that Pakistan involved in Indian election.  It is easy to manipulate people who are insecure and naïve and do not think critically. It is easy to inject fear and suspicion into such human minds.

 

Looks like Jyothylakshmi’s mind is so much bound to religion and can’t free her from it. Today I read news in emalayalee that two students were suspended from school for hugging each other. If they are from different religions, some onlookers can be worried that they might get into marriage. Instead of focusing on education and development our minds are bound to religion and race and can’t free ourselves from its ‘Octopus clutch’. India will not be a role model for others in development if we can not free ourselves from unnecessary influence of race and religion. Indian judicial system was comparatively free from such influences before, although occasional judgements came from judges who are racists. Now many racists might have infiltrated into the judicial system knowingly or unknowingly that we see strange judgements from court even to block a legal marriage. When will our mind be free of such narrow minded thinking?

 

Jyothylakshmi says that even if a person changed religion, he/she will be still in the old religion. Such thinking might be the reason for RSS leader to say that all Indians are Hindus. India will not develop if we do not free ourselves of such outdated thinking. If this is true the religion in India was not Hindu religion as we see today before Aryans came to India. Their religious practices were different and they did not worship the same gods. Take any country of the world in Europe that accepted Christianity the pagan religious influence not there anymore. Sky did not fall down there. Can we see all Indians as brothers and sisters or only people of our religion and race only our brothers and sisters? As writers are supposed to give direction to society such thinking will only keep us in our previous dark ages and will not equip us to march forward.

vayanakkaran 2017-12-20 14:08:56
മിസ്റ്റർ മാത്തുള്ള - ബി.ജെ.പിയുടെ പേടി അങ്ങനെയുണ്ടെങ്കിൽ അസ്ഥാനത്തല്ല. വിദേശമതങ്ങൾ കാലുറപ്പിച്ച് കഴിഞ്ഞ് അവർക്ക് അവരുടേതായ ഒരു രാജ്യം  വേണമെന്ന് പറയായ്കയില. കുറെ ഹിന്ദുക്കളെ ബലമായി മതം മാറ്റി മുസ്‌ലിം ആക്കിയപ്പോൾ അവർക്ക് പാകിസ്ഥാൻ വേണമെന്ന് പറഞ്ഞു.  എന്തിനാണ് സാറേ മതം മാറുന്നത്. ഏതാണോ സത്യാ ദൈവം  അതിൽ വിശ്വസിക്കുക. എന്തിനാണ് മതം മാറി പുരാതന സംസ്കാരത്തിന്റെ അസ്ഥിത്തറ ഇളക്കുന്നത്. ഓർമ്മയില്ലേ അഫ്ഗാനിസ്ഥാനിൽ ടാലിബാൻ ബുദ്ധ പ്രതിമകൾ അല്ലാഹുവിന്റെ നാമത്തിൽ ഉടച്ച് കളഞ്ഞത്. കൃസ്ത്യനും, മുസ്ലമാനുമായി എന്തിനാണ് ആർഷ ഭാരതം ചരിത്രത്തിന്റെ ഭാഗമാകുന്നത്. താങ്കൾ സുവിശേഷം  പ്രശ്മഗിക്കുമ്പോൾ ഓർക്കുക ഹിന്ദുക്കൾ നിങ്ങൾക്ക് ഒരു ദോഷവും ചെയ്തില്ല . ചെയ്യുകയില്ല. നിങ്ങളുടെ പൂർവികർ ഹിന്ദുക്കളായിരുന്നു എന്നും ഓർക്കുക.  ഈശ്വരോ രക്ഷതു ...ഈശോയെ രക്ഷിക്കണേ, അല്ലാഹു അക്ബർ..
secular 2017-12-20 15:36:32
എന്താണീ ഭയങ്കര ആര്‍ഷ സംസ്‌കാരം? ജാതി ഭ്രാന്ത് അല്ലാതെന്ത്? ദളിതനെ അയിത്തക്കാരനാക്കണം. സ്ത്രീയെ ഭോഗ വസ്തു മാത്രമാക്കണം. പറ്റിയാല്‍ സതി സമ്പ്രദായം കൂടി തിരിച്ചു കൊണ്ടു വരണം.
ഒരു പാടു ദൈവങ്ങള്‍ വരുമ്പോള്‍ ഒരു പാട് അനാചാരവും വരും. ദൈവങ്ങളുടെ എണ്ണം കുറഞ്ഞാല്‍ അത്ര നന്ന്.
മാറ്റമൊന്നും പാടില്ലാതെ നമ്മള്‍ എന്നും ഒരെ ചിന്തയില്‍ കഴിയണമെന്നു ആരു പറഞ്ഞു? മാറ്റം മത്രമാണു സത്യം.

മതവും സംസ്‌കാരവും ഒന്നല്ല. മതം മാറിയാല്‍ സംസ്‌കാരം മാറുകയൊന്നുമില്ല.

അതു പോലെ ഇന്ത്യ വിഭജിച്ചു എന്നു പറൗയുന്നു. ഇന്ത്യ എന്നാണു രാഷ്ട്രീയമായി ഒന്നായിരുന്നത്? ബ്രിട്ടീഷ്‌കാര്‍ വന്ന ശേഷം. എന്നാല്‍ പോലും വിവിധ ചെറുകിട രാജ്യങ്ങള്‍ എന്നും യുദ്ധത്തിലായിരുന്നു. നാഷണലിസം എന്ന ആശയം ഉണ്ടായിട്ടു തന്നെ നാലഞ്ചു നൂറ്റാണ്ടേ ആയുള്ളു.
അതിനു മുന്‍പും ഇന്ത്യ ഒന്നായിരുന്നു എന്നു പറഞ്ഞാല്‍ യൂറോപ്പും ഒന്നായിരുന്നു എന്നു പറയുന്നതു പോലെയേ ഉള്ളു. മതം ഒന്നായിരിക്കാം. ബാക്കി എല്ലാം വ്യത്യസ്ഥം. മതം അല്ലല്ലോ നമ്മെ ഒന്നിപ്പിക്കുന്നത്. അല്ലെങ്കില്‍ ലോകത്ത് ഇത്രയും ക്രിസ്ത്യന്‍ മുസ്ലിം രാജ്യങ്ങള്‍ ഉണ്ടാവില്ലായിരുന്നു.
അതിനാല്‍ വ്യക്തിക്കു സ്വാതന്ത്യം നല്‍കുക അമേരിക്കയിലെപ്പോലെ. മതം മാറുകയോ മാറാതിരിക്കുകയോ ഒക്കെ വ്യക്തി സ്വാതന്ത്ര്യം 

വയലാർ 2017-12-20 22:31:21

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു 
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു 
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി 
മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു 
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു (മനുഷ്യൻ.. )

ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി 
നമ്മളെ കണ്ടാലറിയാതായി 
ലോകം ഭ്രാന്താലയമായി 
ആയിരമായിരം മാനവഹൃദയങ്ങൾ 
ആയുധപ്പുരകളായി 
ദൈവം തെരുവിൽ മരിക്കുന്നു 
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ.. ) 

സത്യമെവിടെ സൗന്ദര്യമെവിടെ 
സ്വാതന്ത്ര്യമെവിടെ - നമ്മുടെ 
രക്തബന്ധങ്ങളെവിടെ 
നിത്യസ്നേഹങ്ങളെവിടെ 
ആയിരം യുഗങ്ങളിൽ ഒരിക്കൽ 
വരാറുള്ളൊരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു 
മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ.. )

Ninan Mathullah 2017-12-21 07:30:44

Vaayanakkaran, I can understand your fears and insecurities as I also have fears and insecurities as a human being. But we can say that 99% of our fears do no happen. For answer to fears, meditate on ‘Jagadeeswaran’. It is a lack of faith in God that leads to fears in mind. For peace and ‘santhi’ meditation on God is very useful.

Now coming to ‘Arsha Bharatham’ you think it is better than other civilizations or older than other civilizations. If you knew history you would not have talked like this. The word ‘Arsha’ came fro ‘Aryans’. Even before Aryans came here around BC 1700 to BC 1500 there were people here. Dravidians of South India were the original inhabitants of India. Looks like you identify with the Aryan culture and not the Dravidian culture. The four southern states are Dravidian. Most people think of their own culture as the best, and it is a type of prejudice or bigotry when it become extreme as some of the whites show here towards others. We need to learn to respect all religion and cultures. There are several other civilizations older than Aryan culture.

About your claim that Islam is a foreign religion is a contradiction. When Aryans came they brought their religion to India and converted the natives to their religion after conquering them. So ‘Arsha’ is a foreign culture and slowly they just did not claim a separate place for them but conquered the whole place as Whites did here in USA. This happened all over the world. Was it with your permission that Muslims and Mughals conquered North India? They were not Muslims before but of pagan faith before converting to Islam. God is the author of history and it is God’s plan that happens in history. We can say all major religion from God as there is ‘sanathana dharma’ in all religions and the theology only is different. About their claiming land, what claim do you have on the land in India? Did you create the land to claim it as your own?  Land belongs to God and God gave it to different cultures in different time periods in history. Our ancestors came to Mallappally about 350 years ago. Before that the land there belonged to somebody else. We have no claim on the land other than we are enjoying it as a lease. In Old Testament time there was no restriction on where people can move. You could move to anywhere you want and settle. God asked Israelites to have the same laws for them and foreigners. There was no fence around countries as Trump suggest now. So, all these arguments are from your own lack of faith in God, and fear of human beings and people different from you. Meditation on God will help here. This is applicable to me also when I have fear. Look to above. If you always look down you will see the land and the material things and try for possessions and wealth and miss the better things of above (peace and fellowship with God and spiritual awakening). How can you talk for all Hindus? When they do atrocities against other religions and cultures in India, is it with your permission that they do it? So try to develop a broader mind to accept all cultures and religions and to consider them as your brothers and sisters and see God’s ‘chaithnyam’ in all of them and try to do good to them.

GEORGE NEDUVELIL 2017-12-22 10:36:47

ജോർജ് നെടുവേലിൽ, ഫ്ലോറിഡ.

ലോകത്തിൽ ജീവിക്കാൻ മതം എന്ന ഒരു താങ് വടി-ക്രച്ചസ്-ആവശ്യമാണെന്ന് താങ്കൾ പറഞ്ഞു മുന്നോട്ടു പോയി. എന്തുകൊണ്ട്? എന്ന് പറഞ്ഞു
തന്നാൽ ഉപകാരമായി. എന്തുകൊണ്ട് വടി ഉപയോഗിക്കണമെന്ന് തെറാപ്പിസ്റ്റ് പറയുമല്ലോ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക