Image

സീബെന്‍ഹിര്‍ട്ടണില്‍ ദമ്പതിമാര്‍ക്ക്‌ ആരോഗ്യസംരക്ഷണ പദ്ധതി തയാറാക്കുന്നു

Published on 13 March, 2012
സീബെന്‍ഹിര്‍ട്ടണില്‍ ദമ്പതിമാര്‍ക്ക്‌ ആരോഗ്യസംരക്ഷണ പദ്ധതി തയാറാക്കുന്നു
വിയന്ന: പ്രവാസി മലയാളികളുടെ ഇടയില്‍ ആരോഗ്യ സംരക്ഷണത്തിനും ഉല്ലാസത്തിനും വ്യതസ്‌തമായ ഒരു പരിശീലന പദ്ധതിയുമായി സീബെന്‍ഹിര്‍ട്ടന്‍ മലയാളി കുടുംബ കൂട്ടായ്‌മ.

മാസത്തിലെ എല്ലാ മൂന്നാമത്തെ ശനിയാഴ്‌ചകളില്‍ സംഘടിപ്പിക്കുന്ന ഈ വിനോദ ദിനത്തില്‍ എയറോബിക്‌ വ്യായാമ മുറകള്‍, യോഗ. നൃത്തം എന്നിവയ്‌ക്ക്‌ പുറമേ ഏറ്റവും പുതിയ ആരോഗ്യപരിപാലന ആശയങ്ങളുടെ അവതരണവും ഉണ്‌ടായിരിക്കും.

വൈലിങ്കര്‍ഗാസെ അഞ്ചില്‍ മാര്‍ച്ച്‌ 18 ന്‌ (ഞായര്‍) വൈകുന്നേരം ആറു മുതല്‍ എട്ടു വരെയാണ്‌ ആദ്യ സമ്മേളനം നടത്തുന്നത്‌. താത്‌പര്യമുള്ളവര്‍ ഉടനെ തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നു താത്‌പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: Paul Thattil Nadakalan 069917195616, Manoj Thomas 069911609724, Bibin 069919198679.
സീബെന്‍ഹിര്‍ട്ടണില്‍ ദമ്പതിമാര്‍ക്ക്‌ ആരോഗ്യസംരക്ഷണ പദ്ധതി തയാറാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക