Image

സ്‌നേഹസങ്കീര്‍ത്തനം സംഗീതസന്ധ്യ ഡിസംബര്‍ 26ന്

Published on 19 December, 2017
സ്‌നേഹസങ്കീര്‍ത്തനം സംഗീതസന്ധ്യ ഡിസംബര്‍ 26ന്

ഡഹന്‍ഗാം: പ്രശസ്ത സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും, ഗായിക മിന്‍മിനിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന സ്‌നേഹസങ്കീര്‍ത്തനം എന്ന ഗാനസന്ധ്യ ഡിസംബര്‍ 26നു വൈകുന്നേരം ആറിനു ലണ്ടനിലെ ഡഹന്‍ഗാമിലുള്ള ഫാന്‍ഷേവ് കമ്യൂണിറ്റി ഹാളില്‍ നടക്കും. കെ.ജെ. നിക്‌സണ്‍, നൈഡന്‍ പീറ്റര്‍, സുനില്‍ കൈതാരം, ബൈജു കൈതാരം എന്നിവരും പങ്കെടുക്കും. ടിക്കറ്റുകള്‍ മുന്‍കൂട്ടി വാങ്ങി സീറ്റുകള്‍ ഉറപ്പാക്കണമെന്നു ഭാരവാഹികള്‍ അറിയിച്ചു. കമ്യൂണിറ്റി ഹാളിനോടു ചേര്‍ന്നു വിപുലമായ പാര്‍ക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. 

ലണ്ടന്‍ ഉള്‍പ്പടെ യുകെയുടെ വിവിധ സ്ഥലങ്ങളിലായി അഞ്ചു ഷോകള്‍ നടക്കുന്നതാണ്. പുതുമയാര്‍ന്ന ഈ സംഗീതനിശ ലണ്ടനില്‍ സംഘടിപ്പിക്കുന്നത് പ്രകാശ് ഉമ്മനും സോണി വര്‍ഗീസും ചേര്‍ന്നാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രകാശ് ഉമ്മന്‍ (077 862 82497), സോണി വര്‍ഗീസ് (0788 697 3751), റോയി (0748 0495 628). വേദിയുടെ അഡ്രസ്:  Fanshave Community Centre, 73, Bernmead Road, Dagenham, London RM9 5AR

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക