Image

ഇറ്റലിയില്‍ 140 കിലോഗ്രാമുള്ള കേക്ക്

Published on 19 December, 2017
ഇറ്റലിയില്‍ 140 കിലോഗ്രാമുള്ള കേക്ക്

മിലന്‍: ക്രിസ്മസ് സീസണ്‍ ആയതോടെ ലോകമെന്പാടും മധുരപലഹാരങ്ങളുടെ വിപണി പരന്പരാഗതമായി ഉണര്‍ന്നു കഴിഞ്ഞു. എന്നാല്‍ ക്രിസ്മസിന് കേക്കില്ലാതെ എന്താഘോഷം എന്നു ചോദിയ്ക്കുന്നവരാണ് അധികവും. പ്രത്യേകിച്ച് യൂറോപ്പില്‍, ഉണ്ണിയേശുവിന്റെ പേരു ചേര്‍ത്തുള്ള ജര്‍മന്‍ പ്രത്യേകതയായ ക്രിസ്‌റ്റോളന്‍ കേക്കുകള്‍ ലോകപ്രശസ്തമാണ്. എന്നാല്‍ ഇറ്റലിക്കാരുടെ ഭീമന്‍ കേക്കാണ് ലോകശ്രദ്ധയാകര്‍ഷിച്ചത്. 140 കിലോഗ്രാം ഭാരമുള്ള കേക്ക് നിര്‍മിച്ചാണ് ഇറ്റലിക്കാര്‍ ലോക റെക്കോഡ് സ്ഥാപിച്ചത്. അവിടെ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതീും ഈ കേക്കിന്റെ വരവോടെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഈ കേക്കിെന്റ കഷണങ്ങള്‍ സൗജന്യമായി വിതരണംചെയ്തുകൊണ്ടാണ്. 

ആറടിയോളം ഉയരമുണ്ടായിരുന്ന കേക്ക് 1200 കഷണങ്ങളായാണ് ഭാഗിച്ചത്. വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കുമായി കേക്ക് വിതരണം ചെയ്യുകയും ചെയ്തു. ഗോഥിക് ദേവാലയത്തിന് സമീപമുള്ള വിക്ടര്‍ ഇമ്മാനുവല്‍ രണ്ട് ഷോപ്പിങ് ഗാലറിയിലാണ് കേക്ക് വിതരണം ചെയ്തത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക