Image

സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്‍ ഉദ്ഘാടനം ബുധനാഴ്ച

Published on 19 December, 2017
സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്‍ ഉദ്ഘാടനം ബുധനാഴ്ച

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹിയും അയര്‍ലണ്ടിലെ അറിയപ്പെടുന്ന സഹകാരിയുമായിരുന്ന സണ്ണി ഇളംകുളത്തിന്റെ സ്മരണയ്ക്ക് സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഏര്‍പ്പെടുത്തിയ സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്റെ ഉദ്ഘാടനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നവജീവന്‍ ട്രസ്റ്റി പിയു തോമസ് നിര്‍വഹിക്കും. 

ആര്‍പ്പൂക്കര നവജീവന്‍ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍, രാജു കുന്നക്കാട്ട്, റെജി ജോസഫ്, ലിപ്‌സണ്‍ ഫിലിപ്പ്, അനീഷ് ആനിക്കാട്, ഷിന്റോ തോമസ് എന്നിവര്‍ ആശംസകളര്‍പ്പിക്കും.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക