Image

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ക്രിസ്മസ് ആഘോഷിച്ചു

Published on 19 December, 2017
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ക്രിസ്മസ് ആഘോഷിച്ചു

അബുദാബി :സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക യുവജന സംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ,അബുദാബി ചാപ്റ്റര്‍ പുണ്യം പിറന്ന പുല്‍ക്കൂട് എന്ന ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ബിജു ഡൊമിനിക്ക്, ബിജു മാത്യു എന്നിവര്‍ ചേര്‍ന്ന് തിരി തെളിയിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് നിക്കി കാഞ്ഞിരക്കാട്ട് ക്രിസ്മസ് സന്ദേശം നല്‍കി. ജോജി അലക്‌സാണ്ടര്‍, ഷാനി ബിജു, ടോം ജോസ്, മിന്റു എബ്രഹാം എന്നിവര്‍ സംസാരിച്ചു.

വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ അവാര്‍ഡ് നല്‍കി ആദരിച്ചു. മാസ്റ്റര്‍ ആല്‍ബിന്‍ പാട്രിക് , ജോഫി ജോസ് , പീയൂസ് ജോസഫ് , ജിമ്മി വര്‍ഗ്ഗീസ് എന്നിവര്‍ക്ക് യഥാക്രമം സ്റ്റുഡന്റ് എക്‌സലന്‍സ് അവാര്‍ഡ് , യൂത്ത് എക്‌സലന്‍സ് അവാര്‍ഡ് , ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് , പ്രൊഫെഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് എന്നിവ സമ്മാനിച്ചു . വിദ്യാഭ്യാസ ജീവകാരുണ്യ പദ്ധതിയായ എഡ്ജു ഫണ്ട് 2018 ന്റെ ഉല്‍ഘാടനം മാത്തുക്കുട്ടി കടോണ്‍ നിര്‍വഹിച്ചു. 

നൃത്ത്യനൃത്യങ്ങള്‍ , നാടകം, ജോഷി ജോസെഫ് , ജോമോന്‍ ഉലഹന്നാന്‍ എന്നിവര്‍ നയിച്ച സെലിബ്രേഷന്‍ മ്യൂസിക് നൈറ്റ് എന്നിവ ക്രിസ്തുമസ് ആഘോഷരാവിന് കൂടുതല്‍ മിഴിവേകി .

ജസ്റ്റിന്‍ കെ മാത്യു , ജേക്കബ് ചാക്കോ , ടിന്‍സണ്‍ ദേവസിയ , അനു ജസ്റ്റിന്‍ , റോയ്‌മോന്‍ , ജോപ്പന്‍ ജോസ് , സിജോ ഫ്രാന്‍സിസ് , ജിന്േ!റാ ജെയിംസ് , സിനി ഡാല്‍ജന്‍ , ജിതിന്‍ ജോണി , ബിജു തോമസ് , അമല്‍ ചാക്കോ , നോബിള്‍ കെ ജോസഫ് , പീറ്റര്‍ ചാക്കോ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക