Image

കേളി ഇടപെടല്‍ ഫലം കണ്ടു; ദുരിതങ്ങള്‍ക്കൊടുവില്‍ നിലന്പുര്‍ സ്വദേശികളായ ദന്പതികള്‍ നാടണഞ്ഞു

Published on 19 December, 2017
കേളി ഇടപെടല്‍ ഫലം കണ്ടു; ദുരിതങ്ങള്‍ക്കൊടുവില്‍ നിലന്പുര്‍ സ്വദേശികളായ ദന്പതികള്‍ നാടണഞ്ഞു

റിയാദ്: ഏറെ ദുരിതങ്ങള്‍ക്കൊടുവില്‍ കേളി ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നിലന്പുര്‍ സ്വദേശികളായ കുഞ്ഞിമൊയ്തീന്‍കുട്ടി, ഷിബാബീവി ദന്പതികള്‍ക്ക് നാടണയാനായി. ഒന്നര വര്‍ഷം മുന്‍പാണ് കുഞ്ഞിമൊയ്തീന്‍കുട്ടിയും ഭാര്യ ഷിബാബീവിയും റിയാദിലെ ബദിയയിലുള്ള ഒരു സ്വദേശി പൗരന്റെ വീട്ടില്‍ ജോലിക്കായി എത്തിയത്. രണ്ട് പേര്‍ക്കും കൂടി 2500 റിയാലാണ് ശന്പളം വാഗ്ദാനം ചെയ്തത്. താമസിക്കാന്‍ സൗകര്യം കൊടുക്കും എന്നു പറഞ്ഞാണ് ജോലിക്കു കൊണ്ടുവന്നതെങ്കിലും ആദ്യത്തെ രണ്ടുമൂന്നു ദിവസം താമസിക്കാന്‍ മുറി പോലും ഉണ്ടായിരുന്നില്ല. മജ്‌ലിസില്‍ ആണ് രാത്രി കിടക്കാന്‍ കഴിഞ്ഞത്. ഒടുവില്‍ ഇവരുടെ നിര്‍ബന്ധത്തിനു വഴങ്ങി മൂന്നാം നിലയില്‍ വീട്ടുജോലിക്കാരിയുടെ മുറിയില്‍ കഴിയാന്‍ അനുവദിച്ചു. കതകിന് കൊളുത്തോ ലോക്കോ ഇല്ലാതെ യാതൊരു സുരക്ഷയോ കെട്ടുറപ്പോ ഇല്ലാത്ത മുറിയായിരന്നു ദന്പതികള്‍ക്ക് നല്‍കിയത്. 

ഇവര്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന വീട്ടുജോലിക്കാര്‍ രണ്ടോ മൂന്നോ മാസം മാത്രം അവിടെ കഴിഞ്ഞിട്ട് എങ്ങനെയൊ രക്ഷപെടുകയായിരുന്നു. ഇവര്‍ വരുന്നതിനു മുന്‍പ് ആറോളം ജോലിക്കാര്‍ ആ വീട്ടില്‍ നിന്ന് രക്ഷപെട്ടു പോയിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. മൂന്നു മാസം വരെ ഇഖാമ പോലും നല്‍കിയില്ല. ശന്പളം ചോദിക്കന്‌പോള്‍ ഇഖാമ അടിച്ചു കഴിഞ്ഞു ഒന്നിച്ചു തരാം എന്നായിരുന്നു പറഞ്ഞിരുന്നത്. വീണ്ടും ഒരു മാസം കൂടി കഴിഞ്ഞിട്ടും ഇഖാമ അടിച്ചു നല്‍കുകയോ ശന്പളം നല്‍കുകയോ ചെയ്തില്ല. എംബസ്സിയില്‍ പോകാനോ വിവരം അറിയിക്കാനോ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ശന്പളം കിട്ടൂന്നില്ല എന്നതിനുപരി പലപ്പോഴും ശാരീരികമായ പലവിധ പീഡനങ്ങളാണ് ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഏല്‍ക്കേണ്ടിവന്നത്. ഒടുവില്‍ ശാരീരികപീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഗത്യന്തരമില്ലാതെ കുഞ്ഞിമൊയ്തീന്‍കുട്ടി പോലിസിനെ വിളിച്ചു. പോലീസ് വന്നെങ്കിലും കഫീല്‍ പറഞ്ഞതു മാത്രം കേട്ട് ദന്പതികളെ ശാസിച്ചിട്ട് തിരിച്ചു പോകുകയാണുണ്ടായത്. 

അപ്പോഴും ഇവര്‍ക്ക് കൊടുക്കാനുള്ള ശന്പളമോ ചെലവിനുള്ള പണമോ നല്‍കിയിരുന്നില്ല
ഒടുവില്‍ എട്ടു മാസം കഴിഞ്ഞ് ശന്പളം ചോദിച്ചപ്പോള്‍ ശന്പളമില്ല വേണമെങ്കില്‍ തനാസില്‍ മാറിക്കോളു എന്നാണ് പറഞ്ഞത്. ഈ അവസ്ഥയില്‍ നിന്ന് രക്ഷപെടാനായി തനാസില്‍ മാറാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വലിയ സംഖ്യയാണ് ആവശ്യപ്പെട്ടത്. ശന്പളം ലഭിക്കാഞ്ഞതിനാല്‍ അതിനുള്ള കഴിവും മാര്‍ക്ഷവും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. അടുത്ത ദിവസം മലാസില്‍ ഒരു അമീറിന്റെ് വീട്ടില്‍ ജോലി തരമായെങ്കിലും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അവിടെയും ശന്പളം കൊടുത്തിട്ട് മാസങ്ങളോളമായി എന്നാണ്. ഒരു മാസം കഴിഞ്ഞ് ശന്പളം ആവശ്യപ്പെട്ടപ്പോള്‍ 100 റിയാലാണ് കൊടുത്തത്. തുടര്‍ന്ന് അവിടെ നിന്നും മാറി താല്‍ക്കാലികമായി ഒരു വീട്ടില്‍ െ്രെഡവറായി ജോലിക്കു കയറി. 1500 റിയാല്‍ ശന്പളം ലഭിച്ചെങ്കിലും രണ്ട് മാസം കഴിഞ്ഞപ്പോള്‍ ആ ജോലിയും നഷ്ടപ്പെട്ടു. ഇതിനിടയില്‍ കഫീല്‍ എക്‌സിററ്് അടിക്കുകയായിരുന്നു. തുടര്‍ന്ന് യാതൊരു മാര്‍ക്ഷവും ഇല്ലാതായപ്പോള്‍ ഇന്ത്യന്‍ എംബസ്സിയെ സമീപിക്കുകയും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മന്‍സൂര്‍ അലിയുടെ നിര്‍ദ്ദേശപ്രകാരം കേളിയുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ കിഷോര്‍ഇനിസ്സാം, ജോ: കണ്‍വീനര്‍ സലീം മടവുര്‍, കേളി ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രശ്‌നം ഏറെറടുക്കുകയും എംബസ്സിയുടെ സഹായത്തോടെ ലേബര്‍ കോടതിയെ സമീപിച്ച് നാട്ടിലേക്ക് തിരിച്ചു പോകാനുള്ള അനുകൂല വിധി സന്പാദിക്കുകയുമായിരുന്നു. കോടതി ഉത്തരവു പ്രകാരം എക്‌സിററ് അടിച്ചു സമയപരിധിക്കുള്ളില്‍ പോകാതിരുന്നതിന്റെ പിഴ അടക്കുകയും കൂടാതെ ടിക്കററിനും മററുമുള്ള തുക കേളി ജീവകാരുണ്യ വിഭാഗം വിവിധ സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും സഹായത്തോടെ കണ്ടെത്തുകയും ദന്പതികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ വഴിയൊരുങ്ങുകയുമായിരുന്നു.

ലേബര്‍ കോടതിയില്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി അനുകൂല വിധി സന്പാദിക്കാന്‍ സഹായിച്ച മന്‍സൂര്‍അലി, തുടര്‍ന്നുള്ള എല്ലാ കാര്യങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കിയ കേളി ജീവകാരുണ്യ പ്രവര്‍ത്തകര്‍, സഹായിച്ച മററ് സ്ഥാപനങ്ങള്‍, സുമനസ്സുകള്‍ എന്നിവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തി ഏറെ ദുരിതങ്ങള്‍ക്കൊടുവില്‍ ദന്പതികള്‍ നാടണഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക