Image

കുവൈത്ത് മലയാളി സമാജം മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു

Published on 19 December, 2017
കുവൈത്ത് മലയാളി സമാജം മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു

അബ്ബാസിയ: കുവൈത്ത് മലയാളി സമാജം (കഐംഎസ്) മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു. കഐംഎസും അല്‍ നഹ്യാല്‍ ക്ലിനിക്കുമായി സഹകരിച്ചു കൊണ്ട് നടത്തിയ ക്യാന്പില്‍ ഏതാണ്ട് 250ഓളം പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്ത് ക്യാന്പിന്റെ സൗജന്യ ചികിത്സാസഹായം പ്രയോജനപ്പെടുത്തി.ജനറല്‍ മെഡിസിന്‍, ഇന്േറണല്‍ മെഡിസിന്‍, ദന്തല്‍, എല്ല്, കണ്ണ്,ഗൈനക്കോളജി, സ്‌കിന്‍ എന്നീ വിഭാഗങ്ങളിലായിയുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു.

കഐംഎസ് പ്രസിഡന്റ് വര്‍ഗീസ് പോള്‍ അധ്യക്ഷതവഹിച്ച യോഗം, അല്‍ നഹ്യാല്‍ ക്ലിനിക്ക് ജനറല്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ ഡോക്ടര്‍ ലങ്കയ്യ ഉത്ഘാടനം ചെയ്തു.ഡോക്ടര്‍ അനു ദിനേശ്, ഡോ ശ്രീരാജ്, ട്രഷറര്‍ ബിനോയ് ചന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി ഹരീഷ് തൃപ്പൂണിത്തുറ സ്വാഗതവും, മെഡിക്കല്‍ ക്യാന്പ് കണ്‍വീനര്‍ ഗോപിനാഥ് നന്ദിയും പറഞ്ഞു.

രാധാ ഗോപിനാഥ്,സജി മണ്ഡലത്തില്‍, സജ്ഞയ് കുമാര്‍, മാക്‌സി ജോസഫ്, ജിജു പോള്‍,ഫിലിപ്പ് തോമസ്, മാത്യുചെന്നിത്തല, നിബു ജേക്കബ്, ഈപ്പന്‍ ജോര്‍ജ്, സിനു ജോണ്‍, സുരേഷ് പളളിയത്ത്, സണ്ണി പത്തിചിറ, ജാക്‌സണ്‍,ബാത്തര്‍,കലേഷ്, ശശി, തുടങ്ങിയവര്‍ ക്യാന്പ് നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക