Image

മാവേലിക്കര പ്രവാസി അസോസിയേഷന്‍ കുവൈത്ത് ഫ്‌ളെയര്‍ പ്രകാശനം നടത്തി

Published on 19 December, 2017
മാവേലിക്കര പ്രവാസി അസോസിയേഷന്‍ കുവൈത്ത് ഫ്‌ളെയര്‍ പ്രകാശനം നടത്തി

കുവൈത്ത് സിറ്റി : മാവേലിക്കര പ്രവാസി അസോസിയേഷന്‍ കുവൈത്ത് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഫ്‌ളെര്‍ പ്രകാശനം നടത്തി. അബ്ബാസിയ ഓര്‍മ്മ പ്‌ളാസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാവേലിക്കര പ്രവാസി അസോസിയേഷന്‍ ഉപദേശക സമതി അംഗങ്ങളായ മുന്‍ മാവേലിക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിജു എം ലാലും കുവൈത്ത് ബ്ലഡ് ഡോണേഴ്‌സ് കേരള /കുവൈത്ത് രക്ഷാധികാരി മനോജ് മാവേലിക്ക്രയും വോയ്‌സ് കുവൈത്ത് വിശ്വകര്‍മ്മ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജ്യുക്കേഷന്‍ പ്രസിഡന്റ് പി ജി ബിനുവിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. ജനുവരി അഞ്ചിനു വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ അബ്ബാസിയ ഭാര്‍ഗവ് ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ കലാപരിപാടികളും, ക്രിസ്മസ് വിഭവങ്ങളും ഉള്‍പ്പെടുത്തി, കുവൈത്തിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന സംഗമം നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്റ് സക്കീര്‍ പുത്തന്‍പാലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി മനോജ് റോയ് സ്വാഗതവും ട്രഷറര്‍ വിജോ തോമസ് നന്ദിയും രേഖപ്പെടുത്തി.ദിലീപ് കുമാര്‍,മോന്‍സി വര്‍ഗീസ്,അശോകന്‍ മാവേലിക്കര എന്നിവര്‍ ചടങ്ങിന് നേത്ത്ര്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക