Image

യുകെ വയനാട്‌ സംഗമം മന്ത്രി ജയലക്ഷ്‌മി ഉദ്‌ഘാടനം ചെയ്യും

Published on 13 March, 2012
യുകെ വയനാട്‌ സംഗമം മന്ത്രി ജയലക്ഷ്‌മി ഉദ്‌ഘാടനം ചെയ്യും
ബ്രിസ്‌റ്റോള്‍: വയനാട്‌ ജില്ലയില്‍ നിന്ന്‌ ഇംഗ്ലണ്‌ടില്‍ കുടിയേറിയവരുടെ സംഗമം മേയ്‌ 20 ന്‌ (ഞായര്‍) ബ്രിസ്‌റ്റോളില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കേരള പിന്നോക്ക ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്‌മി സംഗമം ഉദ്‌ഘാടനം ചെയ്യും.

സംഗമത്തോട്‌ അനുബന്ധിച്ച്‌ വിവിധ വിഷയങ്ങളെ അധികരിച്ച്‌ വിദഗ്‌ധര്‍ ക്ലാസെടുക്കും. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കഴിഞ്ഞവര്‍ഷത്തെ ക്ലാസ്‌ വളരെ ഉപകാരപ്രദമായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുകെയിലെ മലയാളികള്‍ക്ക്‌ നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്‌ട വിഷയങ്ങളാണ്‌ സെമിനാറില്‍ അവതരിപ്പിക്കുന്നത്‌.

കൂടാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, മത്സരങ്ങള്‍ തുടങ്ങിയവ ഉണ്‌ടായിരിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ പുരോഗതി വിലയിരുത്തുന്നതിന്‌ കഴിഞ്ഞദിവസം ബര്‍മിംഗ്‌ഹാമില്‍ കമ്മറ്റി അംഗങ്ങള്‍ ഒത്തുകൂടി.
യുകെ വയനാട്‌ സംഗമം മന്ത്രി ജയലക്ഷ്‌മി ഉദ്‌ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക