Image

എയര്‍ ഫോഴ്‌സ്‌ വണ്ണില്‍ പറക്കാന്‍ കാമറൂണിനു ക്ഷണം

ജോസ്‌ കുമ്പിളുവേലില്‍ Published on 13 March, 2012
എയര്‍ ഫോഴ്‌സ്‌ വണ്ണില്‍ പറക്കാന്‍ കാമറൂണിനു ക്ഷണം
ലണ്‌ടന്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ്‌ വണ്ണില്‍ പറക്കാന്‍ ഇതുവരെ മറ്റൊരു രാജ്യത്തിന്റെ നേതാവിനും അവസരം ലഭിച്ചിട്ടില്ല. അതിനുള്ള ക്ഷണം ആദ്യമായി ലഭിക്കുന്ന വിദേശ നേതാവായിരിക്കുന്നു ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍.

ബ്രിട്ടനുമായുള്ള ബന്ധത്തിനു യുഎസ്‌ നല്‍കുന്ന മൂല്യം പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ബരാക്‌ ഒബാമ ഈ ക്ഷണം നല്‍കിയതെന്നാണു വിലയിരുത്തല്‍. ഒഹായോയില്‍ നടക്കുന്ന കോളജ്‌ ബാസ്‌കറ്റ്‌ ബോള്‍ ഫൈനല്‍ കാണാന്‍ 70 മിനിറ്റ്‌ നീളുന്ന യാത്രയാണ്‌ ഇരുനേതാക്കളും ചേര്‍ന്നു നടത്തുക.

അതേസമയം, അടുത്തിടെ യുഎസ്‌ സന്ദര്‍ശിച്ച മറ്റു ചില നേതാക്കള്‍ക്ക്‌ ഒബാമ നല്‍കിയ പ്രത്യേക പരിഗണനകള്‍ മറ്റു വിധത്തിലായിരുന്നു. 4.20 ഡോളര്‍ വില വരുന്ന ഹോട്ട്‌ ഡോഗാണ്‌ ബെന്‍സ്‌ ചില്ലി ബൗളില്‍ നിന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസിക്കു വാങ്ങിക്കൊടുത്തത്‌. റഷ്യന്‍ പ്രസിഡന്റ്‌ ദിമിത്രി മെദ്വദേവിനു ലഭിച്ചത്‌ റേയ്‌സ്‌ ഹെല്‍ ബര്‍ഗറില്‍നിന്നൊരു കോക്കും ചീസ്‌ ബര്‍ഗറും.
എയര്‍ ഫോഴ്‌സ്‌ വണ്ണില്‍ പറക്കാന്‍ കാമറൂണിനു ക്ഷണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക