Image

ലോകം സര്‍ക്കസ് കളിക്കുന്നു (കവിത: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

അബ്ദുള്‍ പുന്നയൂര്‍ക്കുളം Published on 20 December, 2017
ലോകം സര്‍ക്കസ് കളിക്കുന്നു (കവിത: അബ്ദുള്‍ പുന്നയൂര്‍ക്കുളം)
ഊരും പേരും പൊരുളുമറിയാത്ത,
ചിതലരിച്ച ദൈവരൂപങ്ങളുടെ
പേരുരുവിട്ടവന്‍ അനുയായികളെ
പാഷാണം കുടിപ്പിക്കുന്നു!

ധൂമകേതു പ്രത്യക്ഷപ്പെടുന്നേരം
കടല്‍ കീറിപ്പിളര്‍ന്നു, കടല്‍ ദേവത കനകവള
തരുമെന്ന പിശാചിന്റെ പ്രലോഭനം
കേട്ടവന്‍ അരുമക്കുഞ്ഞിനു പാലിനു കരുതിവച്ച
അവസാന നാണയത്തുട്ട് ആഴിയിലേക്കെറിയുന്നു,
ശേഷം ശിശുവിനേയും...?!

തടവറ വിട്ടോടിയവന്‍, ഉറ്റവരെ വിലങ്ങണിയിച്ചു
വീഥികളില്‍ കനലുകള്‍ പാകുന്നു!

മര്‍ത്ത്യനുറ്റമിത്രമാം ശ്വനപ്രവരനെ കൊന്നവന്‍
തെരുവുകളില്‍ സര്‍ക്കസ് കളിക്കുന്നു!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക