Image

'ആരെയും ഒന്നിനെയും അവഗണിക്കരുത് '

തോമസ് വര്‍ഗീസ് Published on 20 December, 2017
'ആരെയും ഒന്നിനെയും അവഗണിക്കരുത് '
പാഴ് വസ്തുക്കളില്‍ നിന്നും മനോഹരമായ കലാ രൂപങ്ങള്‍ സൃഷ്ടിച്ചു ശ്രദ്ധേയനായ, അനുഗ്രഹീത കലാകരാന്‍ ശ്രീ തോമസ് വര്‍ഗീസ് തന്റെ കലാ സൃഷ്ട്ടിയിലൂടെ ക്രിസ്തുമസ് സന്ദേശം സമൂഹത്തിനു നല്‍കുന്നു.

അവഗണിക്കപ്പെട്ട മനുഷ്യന്റെ വേദന ദൈവം ഏറ്റെടുത്തതിന്റെ ആഘോഷമാണല്ലോ ക്രിസ്തുമസ്. ചവിട്ടിമെതിക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ട ജനങ്ങള്‍ക്ക് അംഗീകാരം നല്‍കുവാന്‍ ദൈവം താണിറങ്ങി വന്നു. നമ്മുടെ സമൂഹത്തില്‍ ഇന്നും അവഗണിക്കപ്പെട്ട, അംഗീകാരം ലഭിക്കാത്ത, ആരുടേയും ശ്രദ്ധയില്‍ പെടാത്ത അനേകര്‍ക്ക്  ദൈവീക തലോടലില്‍ കൂടി അവനിലെ നന്മയെ കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നു ഓരോ ക്രിസ്തുമസ് സീസണുകളിലും തന്റെ കലാ സൃഷ്ട്ടിയിലൂടെ ശ്രീ. തോമസ് വര്‍ഗീസ് ലോകത്തിനു സന്ദേശം നല്‍കുന്നു.

ഈവര്‍ഷം അദ്ദേഹം ഇതിനായി കണ്ടെത്തിയിരിക്കുന്നത് പലപ്പോഴും മറ്റുള്ളവരെ തരംതാഴ്ത്തി, നിസ്സാരമാക്കി വിലയില്ലാത്ത, ഉപയോഗമില്ലാത്തവനാക്കി ചിത്രീകരിക്കാനായി നാടന്‍ ശൈലിയില്‍ ഉപയോഗിക്കുന്ന വാക്കായ കോഞ്ഞാട്ട എന്ന നാമത്തിന്റെ യഥാര്‍ത്ഥ രൂപമായ തെങ്ങിന്റെയും പനയുടെയും കോഞ്ഞാട്ട എന്ന വസ്തു ഉപയോഗിച്ചാണ്.

Bahrain ലെ  ജനുസാനിലുള്ള  മന്‍സൂര്‍ ഗാര്‍ഡനിലെ  സ്‌പോര്‍ട്‌സ് കോംപ്ലെക്‌സില്‍ അദ്ദേഹത്തിന്റെ  പ്രശസ്തമായ ക്രിസ്തുമസ് കലാ സൃഷ്ട്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.  ഡിസംമ്പര്‍ 22 നു വെളളിയാഴ്ച ബഹ്‌റൈന്‍ മാര്‍്‌ത്തോമ പാരിഷിന്റെ ക്രിസ്തുമസ് കരോളിനോടൊപ്പം പ്രദര്‍ശിപ്പിക്കുന്നതിനാല്‍ കാണുവാന്‍ താല്പര്യം ഉള്ളവര്‍ക്ക്  അവസരം ലഭിക്കുന്നതാണ്. ഇത് അദ്ദേഹത്തിന്റെ  ഏഴാമത് തവണ പ്രദര്‍ശനമാണ്.

ലോകത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ ഞാനോ നിങ്ങളോ ബലഹീനരാണന്നു തോന്നിയേക്കാം. പലവിധത്തിലുള്ള ബലഹീനതകള്‍ ഉണ്ടല്ലോ അത്സാമ്പത്തികമോ സാമൂഹ്യപരമോ അതല്ലെങ്കില്‍ വിദ്യാഭ്യാസപരമായോ ശാരീരക വൈകല്യം നിമിത്തമോ ധാരാളം ആള്‍ക്കാരെ അവഗണിച്ചു എഴുതി തള്ളാറുണ്ട്. കാരണം അവര്‍ ബലഹീനരാണ്  അവര്‍ സഹായം ഇല്ലാത്തവരാണ്. എന്നാല്‍ ദൈവത്തിന്റെ ദൃഷ്ട്ടിയില്‍ വരുമ്പോള്‍ ബലമില്ലാത്തവന്‍ ബലമുള്ളവനായും പ്രിയമുള്ളവനായും തീരുന്നു.

ചുരുട്ടികൂട്ടി വഴിവക്കില്‍ നിസ്സാരമായി കിടന്ന ഒരു കടലാസിനെ ഒരു പട്ടമായി വാനില്‍ പറന്നു നില്‍ക്കുമ്പോള്‍ നാം അതിനെ തല ഉയര്‍ത്തി നോക്കേണ്ടിവരുന്നതുപോലെ  ഉപയോഗമില്ലാത്ത,  പലപ്പോഴും മറ്റുള്ളവരെ തരംതാഴ്ത്തി, നിസ്സാരമാക്കി വിലയില്ലാത്ത, ഉപയോഗമില്ലാത്തവനാക്കി ചിത്രീകരിക്കാനായിനാടന്‍ ശൈലിയില്‍ ഉപയോഗിക്കുന്ന വാക്കായ കോഞ്ഞാട്ട എന്ന നാമത്തിന്റെ യഥാര്‍ത്ഥ രൂപമായ തെങ്ങിന്റെയും പനയുടെയും കോഞ്ഞാട്ട എന്ന വസ്തുവിനെ ക്രിസ്തുവിന്റെ ജനനം വിളിച്ചറിയിക്കുന്ന ക്രിസ്തുമസ്സിന്റെ സന്ദേശം പ്രകടമാക്കാന്‍ കഴിയുന്ന ഒരു മനോഹരമായ അതിശയിപ്പിക്കുന്ന Christmas Tree യായും അതിനും മുകളിലായി ശോഭിക്കുന്ന ഒരു നക്ഷത്രമായി ഉയര്‍ന്നു നില്‍ക്കുന്നത്  നോക്കികാണാന്‍ തല അല്ല നമ്മുടെ താടി ഉയര്‍ത്തേണ്ടതായും വരുന്നു. അപ്പോള്‍ ഈ നിസ്സാരമായ കോഞ്ഞാട്ടക്കും സമൂഹത്തില്‍ സ്ഥാനവും, ഭംഗിയും, ആഘോഷവും, പ്രധാന കവാടത്തില്‍ നില്‍ക്കാന്‍ യോഗ്യതയും ഉണ്ടെന്നാണ്  ഈ കലാ സൃഷ്ടിയില്‍ക്കൂടി ഞാന്‍ കാണിച്ചുതരുന്നത് ... ആയതിനാല്‍ ഈ 2017  ക്രിസ്തുമസ്  വേളയില്‍ എന്റെ കലാ സൃഷ്ട്ടിയിലൂടെ ഞാന്‍ തരുന്ന സന്ദേശം 'ആരെയും ഒന്നിനെയും അവഗണിക്കരുത് ' ഇന്ന്  നാം അവഗണിക്കുന്നവ നാളെ ഒരു നക്ഷത്രം പോലെ നമ്മുടെ മുകളില്‍ ഉയര്‍ന്നു നിന്നേക്കാം.

 
ഒരു വര്‍ഷത്തോളം സമയമെടുത്താണ്  മിക്കവയുടെയും നിര്‍മ്മാണത്തിന് ആവശ്യമായ മെറ്റീരിയലുകള്‍ കണ്ടെത്തുന്നത്.  മുത്തു ചിപ്പികള്‍ കൊണ്ടും, കടല്‍ചിപ്പികള്‍ കൊണ്ടും, ഹാങ്കറുകള്‍ കൊണ്ടും, ബഹറിന്റെ  ഏറ്റവും ചെറിയ നാണയമായ 5, 10 ഫില്‍സുകൊണ്ടു നിര്‍മ്മിച്ച ക്രിസ്തുമസ് ട്രീയും എല്ലാം വളരെയധികം പ്രശസ്തമാണ് ... ആരാലും ആകര്‍ഷകമാകാതിരുന്നടത്തു  നിന്നും സമൂഹത്തിനു ആകര്‍ഷണം ഉള്ളതായി വീടിന്റെ പ്രധാന കവാടത്തില്‍ സ്വീകാര്യനായി ആകര്‍ഷിക്കപ്പെട്ടു  ഉപയോഗം ഉള്ളതായി – വീടിന്, സമൂഹത്തിന്, പ്രകൃതിക്ക് അനുയോജ്യമായി  ഒരു നഷത്രമായി ശോഭിക്കുവാന്‍  ശോഭിപ്പിക്കുവാന്‍ നമുക്ക് കഴിയും എന്ന് ഈ കലാ സൃഷ്ട്ടികളില്‍ കൂടി വ്യക്തമാക്കി തരുന്നു.

ബഹറിനില്‍ 36  വര്‍ഷമായി സ്‌പോര്‍്ട്‌സ് ക്ലബ് ഇന്‍ചാര്‍ജായി ജോലി ചെയ്യുന്നു.  അന്നമ്മ വര്‍ഗീസാണ്  ഭാര്യ. മക്കള്‍ Tony Varghese, Rony Varghese ബഹറിനില്‍ accountants ആയി  ജോലി ചെയ്യുന്നു മാവേലിക്കര യാണ്  സ്വദേശം. ഇദ്ദേഹം ഒരു നല്ല ഫോട്ടൊഗ്രാഫെര്‍ കൂടിയാണ്.

എല്ലാവര്‍ക്കും  ക്രിസ്തുമസ്  പുതുവത്സരാശംസകള്‍!

'ആരെയും ഒന്നിനെയും അവഗണിക്കരുത് '
'ആരെയും ഒന്നിനെയും അവഗണിക്കരുത് '
'ആരെയും ഒന്നിനെയും അവഗണിക്കരുത് '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക