Image

എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Published on 28 June, 2011
എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

സ്വാശ്രയ പ്രശ്‌നത്തില്‍ എസ്.എഫ്.ഐ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കല്ലേറിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.
തുടര്‍ന്ന് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു. പോലീസിന്റെ ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക