Image

ബിറ്റ്‌കോയിനില്‍ അമിതാഭ്‌ ബച്ചന്‌ 100 കോടിയുടെ നിക്ഷേപം

Published on 21 December, 2017
ബിറ്റ്‌കോയിനില്‍ അമിതാഭ്‌ ബച്ചന്‌ 100 കോടിയുടെ നിക്ഷേപം

ന്യൂദല്‍ഹി: ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിനില്‍ ബോളിവുഡ്‌ സൂപ്പര്‍സ്റ്റാര്‍ അമിതാഭ്‌ ബച്ചനും മകന്‍ അഭിഷേകിനും കൂടി കോടികളുടെ നിക്ഷേപമുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. ഇരുവര്‍ക്കും രണ്ടര വര്‍ഷം മുമ്പ്‌ 1.6 കോടി മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിനാണ്‌ ഉണ്ടായിരുന്നത്‌. ഇപ്പോള്‍ അത്‌ മൂല്യം വര്‍ധിച്ച്‌ ഏകദേശം 112 കോടി ആയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

2015ലാണ്‌ ബച്ചന്‍ കുടുംബം സിംഗപ്പൂര്‍ കമ്പനിയായ മെറിഡിയന്‍ ടെക്കില്‍ ബിറ്റ്‌കോയിന്‍ നിക്ഷേപം നടത്തിയത്‌. വെങ്കട ശ്രീനിവാസ്‌ മീനവള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്‌. ഡിജിറ്റല്‍ ആസ്‌തികള്‍ കൈകാര്യം ചെയ്യുന്ന സോഫ്‌റ്റ്‌ വെയര്‍ പ്ലാറ്റ്‌ഫോമായിട്ടാണ്‌ കമ്പനി പ്രവര്‍ത്തിക്കുന്നത്‌. ഈ കമ്പനിയെ ലോങ്‌ ഫിന്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ആഴ്‌ച ഏറ്റെടുത്തിരുന്നു. ഇതോടെ ലോങ്‌ ഫിന്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ക്ക്‌ 2500 ശതമാനം വര്‍ധനയാണ്‌ ഉണ്ടായിരിക്കുന്നത്‌.

ഏറ്റെടുക്കലോടെ ബച്ചന്‍ കുടുംബത്തിന്‌ ലോങ്‌ ഫിനില്‍ 250,000 ഷെയറുകളാണ്‌ ലഭിച്ചത്‌. തിങ്കളാഴ്‌ച ലോങ്‌ ഫിനിന്റെ ഒരു ഷെയറിന്‌ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ചില്‍ 70 ഡോളറാണ്‌ മൂല്യമുണ്ടായിരുന്നത്‌. ഇതോടെ ബച്ചന്റെ 1.6 കോടിയുടെ നിക്ഷേപം രണ്ടര വര്‍ഷംകൊണ്ട്‌ കുതിച്ച്‌ 112 കോടിയിലെത്തിയെന്നാണ്‌ റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക