Image

"ആരെയും ഒന്നിനെയും അവഗണിക്കരുത്' (തോമസ് വര്‍ഗീസ്)

Published on 21 December, 2017
"ആരെയും ഒന്നിനെയും അവഗണിക്കരുത്' (തോമസ് വര്‍ഗീസ്)
പാഴ് വസ്തുക്കളിൽ നിന്നും മനോഹരമായ കലാ രൂപങ്ങൾ സൃഷ്ടിച്ചു ശ്രദ്ധേയനായഅനുഗ്രഹീത കലാകരാൻ ശ്രീ തോമസ്‌ വർഗീസ്‌ തന്റെ കലാ സൃഷ്ട്ടിയിലൂടെക്രിസ്തുമസ് സന്ദേശം സമൂഹത്തിനു നൽകുന്നു.

അവഗണിക്കപെട്ട മനുഷ്യന്റെ വേദന ദൈവം ഏറ്റെടുത്തതിന്റെ ആഘോഷമാണല്ലോ ക്രിസ്തുമസ് . ചവിട്ടിമെതിക്കപെട്ടപീടിപ്പിക്കപെട്ട ജനങ്ങൾക്ക് അംഗീകാരംനൽകുവാൻ ദൈവം താണിറങ്ങി വന്നുനമ്മുടെ സമൂഹത്തിൽ ഇന്നും അവഗണിക്കപെട്ടഅംഗീകാരം ലഭിക്കാത്തആരുടേയും ശ്രദ്ധയിൽ പെടാത്ത അനേകർക്ക്ദൈവീക തലോടലിൽ കൂടി അവനിലെ നന്മയെ കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ കഴിയുമെന്നു ഓരോ ക്രിസ്തുമസ് സീസണുകളിലുംതന്റെ കലാ സൃഷ്ട്ടിയിലൂടെ ശ്രീതോമസ്‌ വർഗീസ്‌ ലോകത്തിനു സന്ദേശം നൽകുന്നു.

ഈവർഷം അദ്ദേഹം ഇതിനായി കണ്ടെത്തിയിരിക്കുന്നത് പലപ്പോഴും മറ്റുള്ളവരെ തരംതാഴ്ത്തിനിസ്സാരമാക്കി വിലയില്ലാത്തഉപയോഗമില്ലാത്തവനാക്കിചിത്രീകരിക്കാനായി നാടൻ ശൈലിയിൽ ഉപയോഗിക്കുന്ന വാക്കായ കോഞ്ഞാട്ട എന്ന നാമത്തിന്റെ യഥാർത്ഥ രൂപമായ തെങ്ങിന്റെയും പനയുടെയും കോഞ്ഞാട്ടഎന്ന വസ്തു ഉപയോഗിച്ചാണ്.

Bahrain -ലെ  ജനുസാനിലുള്ള  മൻസൂർ ഗാർഡനിലെ  സ്പോർട്സ് കോംപ്ലെക്സിൽ അദ്ധേഹത്തിന്റെ  പ്രശസ്തമായ ക്രിസ്തുമസ് കലാ സൃഷ്ട്ടികൾപ്രദർശിപ്പിച്ചിരിക്കുകയാണ്.  ഡിസംമ്പർ -22 നു വെളളിയാഴ്ച ബഹ്റൈൻ മാര്ത്തോമ പാരിഷിന്റെ ക്രിസ്തുമസ് രോളിനോടൊപ്പം പ്രദർശിപ്പിക്കുന്നതിനാൽ കാണുവാൻ താല്പര്യം ഉള്ളവർക്ക്  അവസരം ലഭിക്കുന്നതാണ് ഇത് അദ്ദേഹത്തിന്റെ  ഏഴാമത്   തവണ പ്രദർശനമാണ്.

ലോകത്തിന്റെ കാഴ്ചപ്പാടിൽ നിന്നു നോക്കുമ്പോൾ ഞാനോ നിങ്ങളോ ബലഹീനരാണന്നു തോന്നിയേക്കാംപലവിധത്തിലുള്ള ബലഹീനതകൾ ഉണ്ടല്ലോ അത്സാമ്പത്തികമോ സാമൂഹ്യപരമോ അതല്ലെങ്കിൽ വിദ്യാഭ്യാസപരമായൊ ശാരീരക വൈകല്യം നിമിത്തമോ ധാരാളം ആൾക്കാരെ അവഗണിച്ചു എഴുതി തള്ളാറുണ്ട്കാരണം അവർ ബലഹീനരാണ്  - അവർ സഹായം ഇല്ലാത്തവരാണ്.  എന്നാൽ ദൈവത്തിന്റെ ദ്രിഷ്ട്ടിയിൽ വരുമ്പോൾ ബലമില്ലാത്തവൻ ബലമുള്ളവനായുംപ്രിയമുള്ളവനായും  തീരുന്നു.

ചുരുട്ടികൂട്ടി വഴിവക്കിൽ നിസ്സാരമായി കിടന്ന ഒരു കടലാസിനെ ഒരു പട്ടമായി വാനിൽ പറന്നു നിൽക്കുമ്പോൾ നാം അതിനെ തല ഉയർത്തി നോക്കേണ്ടിവരുന്നതുപോലെ  ഉപയോഗമില്ലാത്ത,  പലപ്പോഴും മറ്റുള്ളവരെ തരംതാഴ്ത്തിനിസ്സാരമാക്കി വിലയില്ലാത്തഉപയോഗമില്ലാത്തവനാക്കി ചിത്രീകരിക്കാനായിനാടൻ ശൈലിയിൽ ഉപയോഗിക്കുന്ന വാക്കായ കോഞ്ഞാട്ട എന്ന നാമത്തിന്റെ യഥാർത് രൂപമായ തെങ്ങിന്റെയും പനയുടെയും കോഞ്ഞാട്ട എന്ന വസ്തുവിന്യേശുക്രിസ്തുവിന്റെ ജനനം വിളിച്ചറിയിക്കുന്ന ക്രിസ്തുമസ്സിന്റെ സന്ദേശം പ്രകടമാക്കാൻ കഴിയുന്ന ഒരു മനോഹരമായ അതിശയിപ്പിക്കുന്ന Christmas Tree യായും അതിനും മുകളിലായി ശോഭിക്കുന്ന ഒരു നക്ഷത്രമായി ഉയർന്നു നിൽക്കുന്നത്  നോക്കികാണാൻ  അല്ല നമ്മുടെ താടി ഉയർത്തേണ്ടതായും വരുന്നുഅപ്പോൾ  നിസ്സാരമായ കോഞ്ഞാട്ടക്കും സമൂഹത്തിൽ സ്ഥാനവുംഭംഗിയും,ആഘോഷവുംപ്രധാന കവാടത്തിൽ നിൽക്കാൻ യോഗ്യതയും ഉണ്ടെന്നാണ്  കലാ സൃഷ്ടിയിൽക്കൂടി ഞാൻ കാണിച്ചുതരുന്നത് ... ആയതിനാൽ  2017  ക്രിസ്തുമസ്  വേളയിൽ എന്റെ കലാ സൃഷ്ട്ടിയിലൂടെ ഞാൻ തരുന്ന സന്ദേശം "ആരെയുംഒന്നിനെയും അവഗണിക്കരുത് " ഇന്ന്  നാം അവഗണിക്കുന്നവ നാളെ ഒരു നക്ഷത്രം പോലെ നമ്മുടെ മുകളിൽ ഉയർന്നു നിന്നേക്കാം.

 

ഒരു വർഷത്തോളം സമയമെടുത്താണ്  മിക്കവയുടെയും നിർമ്മാണത്തിന് ആവശ്യമായ മെറ്റീരിയലുകൾ കണ്ടെത്തുന്നത്.  മുത്തു ചിപ്പികൾ കൊണ്ടും, കടൽചിപ്പികൾ കൊണ്ടുംഹാങ്കറുക കൊണ്ടുംബഹറിന്റെ  ഏറ്റവും ചെറിയ നാണയമായ 5, 10 ഫിൽസുകൊണ്ടു നിർമ്മിച്ച ക്രിസ്തുമസ് ട്രീയും എല്ലാംവളരെയധികം പ്രശസ്തമാണ് ... ആരാലും ആകർഷകമാകാത്  ഇരുന്നടത്തു  നിന്നും സമൂഹത്തിനു ആകർഷണം ഉള്ളതായി വീടിന്റെ പ്രധാന കവാടത്തിൽസ്വീകാര്യനായി ആകർഷിക്കപെട്ടു - ഉപയോഗം ഉള്ളതായി – വീടിന് സമൂഹത്തിന് പ്രകൃതിക്ക് അനുയോജ്യമായി - ഒരു നഷത്രമായി ശോഭിക്കുവാൻ - ശോഭിപ്പിക്കുവാൻ നമുക്ക് കഴിയും എന്ന്   കലാ സൃഷ്ട്ടികളിൽ കൂടി വ്യക്തമാക്കി തരുന്നു.

ബഹറിനിൽ 36  വർഷമായി സ്പോര്ട്സ് ക്ലബ്‌ ഇൻചാർജായി ജോലി ചെയ്യുന്നു.  അന്നമ്മ വർഗീസാണ്  ഭാര്യ . മക്കൾ Tony Varghese, Rony Varghese ബഹറിനിൽ accountants യി  ജോലി ചെയ്യുന്നു മാവേലിക്കര യാണ്  സ്വദേശം. ഇദ്ദേഹം ഒരു നല്ല ഫോട്ടൊഗ്രാഫെർ  കൂടിയാണ് .

എല്ലാവർക്കും  ക്രിസ്തുമസ്  പുതുവത്സരാശംസകൾ!
 
Thomas Varghese
thomverg@gmail.com
Tel. +973 36698340/39202925
"ആരെയും ഒന്നിനെയും അവഗണിക്കരുത്' (തോമസ് വര്‍ഗീസ്)"ആരെയും ഒന്നിനെയും അവഗണിക്കരുത്' (തോമസ് വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക