Image

സൂര്യയുടെ നായികയായി സായി പല്ലവി

Published on 21 December, 2017
സൂര്യയുടെ നായികയായി സായി പല്ലവി
സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രത്തിലെ നായികയായി രാകുല്‍ പ്രീത് സിംഗിനെ തെരഞ്ഞെടുത്തതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ മറ്റൊരു നായികാ കഥാപാത്രം കൂടിയുണ്ടാകും.

സായ് പല്ലവിയെ ആ വേഷത്തിലേക്ക് നിശ്ചയിച്ചുവെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. എന്നാല്‍ രാകുല്‍ പ്രീത് ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന കരുവിലൂടെ തന്റെ തമിഴ് അരങ്ങേറ്റത്തിന് തയാറെടുക്കുകയാണ് സായ് പല്ലവി ഇപ്പോള്‍.

ജനുവരിയില്‍ ഷൂട്ടിംഗ് തുടങ്ങി ദീപാവലി റിലീസായി തിയറ്ററുകളിലെത്താനാണ് സൂര്യസെല്‍വ രാഘവന്‍ ചിത്രം ഒരുങ്ങുന്നത്. വേറിട്ടൊരു ഗെറ്റപ്പിലാകും സൂര്യ ഇതിലെത്തുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക