Image

മോഹന്‍ലാല്‍ – അജോയ് വര്‍മ ചിത്രം വരുന്നു

Published on 21 December, 2017
മോഹന്‍ലാല്‍ – അജോയ് വര്‍മ ചിത്രം വരുന്നു
ഒടിയന്‍ പൂര്‍ത്തിയാക്കിയാല്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്നത് അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും. ത്രില്ലര്‍ സ്വഭാവത്തിലുള്ള റോഡ് മൂവിയാണ് ചിത്രമെന്നാണ് സൂചന. ചിത്രത്തിന്റെ പേരിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നവാഗതനായ സാജു തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 

നേരത്തേ ഒടിയനു ശേഷം ഭദ്രന്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ സാജു തോമസ് എഴുതിയ തിരക്കഥയില്‍ ആകൃഷ്ടനായ മോഹന്‍ലാല്‍ ചിത്രത്തിനായി സമയം കണ്ടെത്തുകയായിരുന്നു.

ഒടിയനു ശേഷം 15ഓളം ദിവസങ്ങള്‍ക്കു ശേഷമായിരിക്കും ഷൂട്ടിംഗ് ആരംഭിക്കുക. ഒടിയനിലെ അവസാന രംഗങ്ങളില്‍ ക്ലീന്‍ ഷേവില്‍ അഭിനയിക്കുന്നതിനാലാണ് ഇത്. ബോളിവുഡില്‍ ശ്രദ്ധേയനായ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറയിലും ബോളിവുഡില്‍ നിന്നുള്ള വിദഗ്ധരുണ്ടാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക