Image

പുണ്യാളന്‍ സൂപ്പര്‍ ഹിറ്റിലേക്ക്, ഒരു മാസം പിന്നിടുമ്പോള്‍ കളക്ഷന്‍ അറിയാം

Published on 21 December, 2017
പുണ്യാളന്‍ സൂപ്പര്‍ ഹിറ്റിലേക്ക്, ഒരു മാസം പിന്നിടുമ്പോള്‍ കളക്ഷന്‍ അറിയാം
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം പുണ്യാളന്‍ െ്രെപവറ്റ് ലിമിറ്റഡ് തിയറ്ററുകളില്‍ 30 ദിവസം പിന്നിട്ടു. ആദ്യ ദിനത്തില്‍ 1.68 കോടി രൂപ കളക്റ്റ് ചെയ്ത ചിത്രം ജയസൂര്യയുടെ കരിയറിലെ മികച്ച തുടക്കമാണ് നേടിയത്. തുടര്‍ന്നു വന്ന വാരാന്ത്യ ദിനങ്ങളിലും മികച്ച കളക്ഷന്‍ സ്വന്തമാക്കിയതോടെ ആദ്യ വാര കളക്ഷന്‍ 8.96 കോടി രൂപയിലെത്തി.

പുണ്യാളന്റെ കളക്ഷന്‍ 11 ദിവസത്തില്‍ 11.59 കോടി രൂപയിലെത്തിയിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ കേരളത്തിലെ മാത്രം കളക്ഷന്‍ 30 ദിവസം പിന്നിടുമ്‌ബോള്‍ 15.86 കോടി രൂപയായിട്ടുണ്ട്. ഇപ്പോഴും പ്രധാന റിലീസ് കേന്ദ്രങ്ങളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടരുന്നുണ്ട്. കൊച്ചി മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ ഒരു കോടി എന്ന നേട്ടവും ഒരുമാസത്തില്‍ പുണ്യാളന്‍ കരസ്ഥമാക്കിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക