Image

കര്‍ണ്ണാടകയിലെ നൃത്ത പരിപാടി സണ്ണി ലിയോണ്‍ ഉപേക്ഷിച്ചു

Published on 21 December, 2017
കര്‍ണ്ണാടകയിലെ നൃത്ത പരിപാടി സണ്ണി ലിയോണ്‍ ഉപേക്ഷിച്ചു
പുതുവര്‍ഷരാവില്‍ നഗരത്തില്‍ നടത്താനിരുന്ന നൃത്ത പരിപാടി ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഉപേക്ഷിച്ചു. ട്വിറ്ററിലാണ് പരിപാടിയില്‍നിന്ന് പിന്മാറുന്ന വിവരം നടി അറിയിച്ചത്. സുരക്ഷയൊരുക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കിയതിനാല്‍ പരിപാടിയില്‍നിന്ന് പിന്മാറുകയാണെന്ന് നടി ട്വിറ്ററില്‍ വ്യക്തമാക്കി. നൃത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതിനെതിരെ സംഘാടകര്‍ തിങ്കളാഴ്ച കര്‍ണാടക ഹൈകോടതിയെ സമീപിച്ചിരുന്നു.

‘ദ ടൈം ക്രിയേഷന്‍സ്’ എന്ന പരസ്യ ഏജന്‍സിയാണ് അനുമതി തേടി കോടതിയില്‍ റിട്ട് ഹരജി നല്‍കിയത്. നാഗവാര മാന്യത ടെക് പാര്‍ക്കിനു സമീപത്തെ വൈറ്റ് ഓര്‍ക്കിഡ് കണ്‍വെന്‍ഷന്‍ സ????െന്ററില്‍ ഡിസംബര്‍ 31നാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിറ്റി പൊലീസ് അനുമതി നിഷേധിച്ചത്. ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല ഇത്തരം ആഘോഷമെന്ന് ആരോപിച്ച് കന്നട അനുകൂല സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക