Image

എന്നെക്കുറിച്ച് അപര്‍ണയ്ക്ക് ഗൂഗിളില്‍ തിരയേണ്ടി വന്നു ശാന്തി കൃഷ്ണ

Published on 21 December, 2017
എന്നെക്കുറിച്ച് അപര്‍ണയ്ക്ക് ഗൂഗിളില്‍ തിരയേണ്ടി വന്നു ശാന്തി കൃഷ്ണ
മുമ്പ് നിവിന്‍ പോളിയെക്കുറിച്ചറിയാന്‍ ഗൂഗിളില്‍ തിരഞ്ഞു എന്ന ശാന്തി കൃഷ്ണ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഒരുപാട് കാലം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്നതിനാലും പുതിയ മലയാള സിനിമകള്‍ കാണാത്തതിനാലും ആണ് താന്‍ നിവിനെക്കുറിച്ചറിയാന്‍ വിശദമായി ഗൂഗിളില്‍ തിരഞ്ഞതെന്ന് ശാന്തി കൃഷ്ണ പിന്നീട് വ്യക്തമാക്കിയിരുന്നു.

നിവിന്‍ എന്ന പേര് കേട്ടിട്ടുണ്ടെങ്കിലും മുഖം തിരിച്ചറിയാനാണ് ഞാന്‍ ഗൂഗിളില്‍ തിരഞ്ഞത്. നിവിന്‍ ഈ സംഭവം ഒരു തമാശയായിട്ടാണ് എടുത്തത് ഇതായിരുന്നു ശാന്തിയുടെ മറുപടി. ഈ അടുത്തു നടന്ന ഒരു അഭിമുഖത്തിലും സമാനമായ ചോദ്യം ചോദിച്ചപ്പോള്‍ രസകരമായ മറ്റൊരു സംഭവമാണ് ശാന്തി പറഞ്ഞത്.

സുവീരന്‍ സംവിധാനം ചെയ്യുന്ന ‘മഴയത്ത്’ എന്ന ഒരു സിനിമയില്‍ ഞാന്‍ ഈയിടെ അഭിനയിച്ചു. അതില്‍ അപര്‍ണ ഗോപിനാഥ് ആണ് ഒരു പ്രധാനവേഷം ചെയ്യുന്നത്. ഞാനും അപര്‍ണയും അതിനു മുന്‍പ് പരസ്പരം കണ്ടിട്ടില്ല. ആദ്യദിവസം ഞങള്‍ കണ്ടുമുട്ടിയപ്പോള്‍ അപര്‍ണ പറഞ്ഞു, ‘താങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ കൂടെ മാം ആണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷം തോന്നി. പക്ഷേ ഗൂഗിള്‍ ചെയ്തു നോക്കേണ്ടി വന്നു’ എന്ന്. അതൊരു മോശം കാര്യമാണോ? എനിക്ക് വേണമെങ്കില്‍ ഇങ്ങനെ കരുതാം, ‘ആഹാ ശാന്തി കൃഷ്ണയെ അറിയില്ല എന്ന് പറഞ്ഞുവല്ലേ’. അങ്ങനെ കരുതേണ്ട കാര്യമില്ല. ഇതേ കാര്യമാണ് നിവിന്റെ കാര്യത്തിലും സംഭവിച്ചത്. പക്ഷേ ആ പറഞ്ഞത് ടെറ്റില്‍ ആയി കൊടുത്ത് അത് വലിയ വിവാദമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക