Image

ഡോ ജോസ് കാനാട്ട് 'ലോക കേരള സഭ'യില്‍

പി പി ചെറിയാന്‍ Published on 22 December, 2017
ഡോ ജോസ് കാനാട്ട് 'ലോക കേരള സഭ'യില്‍
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ ജോസ് കാനാട്ടിനെ ലോക കേരള സഭയിലേക്ക് നോമിനേറ്റ് ചെയ്തതായി കേരള ചീഫ് സെക്രട്ടറി ഡോ കെ എം എബ്രഹാം അറിയിച്ചു. ന്യൂയോര്‍ക്ക് സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ സജ്ജീവ സാന്നിദ്ധ്യമാണ് ജോസ് കാനാട്ട്.

ഡോ ജോസ് കാനാട്ട് നാളിതുവരെ സമൂഹത്തിന് നല്‍കിയ സംഭാവനകളും, അതേ തുടര്‍ന്ന് ലഭ്യമായ അംഗീകാരവും പൊതുവായി കേരളത്തിന് ഗുണ പ്രദമാണെന്ന് സംസ്ഥാന ഗവണ്മെണ്ടിന് ബോധ്യമായതിനെ തുടര്‍ന്നാണ് നോമിനേറ്റ് ചെയ്യുന്നതെന്ന് ജോസ് കാനാട്ടിന് അയച്ച നോമിനേഷന്‍ ലറ്ററില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിദേശ പൗരത്വം സ്വീകരിക്കാതെ അന്ത്യന്‍ പൗരന്മാരായി വിദേശങ്ങളില്‍ കഴിയുന്നവരെയാണ് ലോക കേരള സഭയിലേക്ക് കേരള സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തിരിക്കുന്നത്.

കേരളത്തിലെ എം എല്‍ എമാര്‍ എം പിമാര്‍ ഉള്‍പ്പെടെ 351 അംഗങ്ങളാണ് ലോക കേരള സഭയിലുള്ളത്. ഇതില്‍  178 പേര്‍ നോമിനേറ്റ് ചെയ്യപ്പെട്ടവരാണ്. ലോകമെമ്പാടുമുള്ള കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളീയവരുടെ സാംസ്‌ക്കാരികവും സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ടിട്ടാണ് ലോക കേരള സഭ രൂപീകരിച്ചിരിക്കുന്നത്. സഭയുടെ പ്രഥമ സമ്മേളനം ജനുവരി 12, 13 തിയ്യതികളില്‍ തിരുവനന്തപുരത്ത് ചേരും.
Join WhatsApp News
S Gopinath 2017-12-22 11:31:33
CONGRATS Dr.Jose.
I hope you are an INDIAN Citizen and qualified to hold this position. Best Wishes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക