Image

ആര്‍ക്കാണു ടാക്‌സ് ഇളവ് വേണ്ടാത്തത്? (ബി.ജോണ്‍ കുന്തറ)

Published on 22 December, 2017
ആര്‍ക്കാണു ടാക്‌സ് ഇളവ് വേണ്ടാത്തത്? (ബി.ജോണ്‍ കുന്തറ)
ഒരൊറ്റ ഡെമോക്രാറ്റ് അംഗംപോലും കോണ്‍ഗസ്സില്‍ പാസ്സാക്കിയ പുതിയ നികുതി നിയമങ്ങളെ തുണച്ചു വോട്ടുചെയ്തിട്ടില്ല. ഇവരും ഇവരെ തുണക്കുന്ന മാധ്യമങ്ങളും, ഹില്ലരി, സാന്‍ഡേര്‍സ് പക്ഷക്കാരും I R S നെ അറിയിക്കുക തങ്ങളുടെ നികുതി പഴയ സംവിധാനം അനുസരിച്ചു ഈടാക്കുക. ട്രംപിനോടുള്ള കടുത്ത വിരോധമായിരിക്കണം ഇവരെ പണത്തേയും വെറുക്കുവാന്‍ പ്രേരിപ്പിക്കുന്നത്.

ഇന്നലെ കോണ്‍ഗ്രസ് പാസ്സാക്കിയ പുതിയ നികുതി നിയമങ്ങള്‍ മാധ്യമങ്ങളില്‍ സംസാരവിഷയം. പ്രസിഡന്റ്റ് ട്രംപ് ഈ നിയമം ഉടനെ ഒപ്പുവയ്ക്കുന്നതാണ.് പുതുവത്സര പിറവയോടെ പുതിയ നിയമങ്ങള്‍ പ്രാവര്‍ത്തികമാകും .ഓരോ പക്ഷത്തിന്റ്റെയും സങ്കുചിത ചിന്താഗതിയെ അടിസ്ഥാനപ്പെടുത്തി പുതിയ നികുതി നിയമങ്ങളെ വിലയിരുത്തുന്നു. ഏത് ചാനല്‍ വീക്ഷിക്കുന്നോ അതനുസരിച്ചു പൊതുജനം നിഗമനങ്ങളില്‍ എത്തിച്ചേരുന്നു.

അമേരിക്കയുടെ ആധുനിക ചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന മൂന്നു നികുതി പരിഷ്‌കാരങ്ങള്‍ സംഭവിച്ചു ട്രംപിന്റ്റതടക്കം . 1963 ല്‍ ജോണ്‍ കെന്നഡി അന്നത്തെ പരമോച്ച നികുതി നിരക്ക് 91% ആയിരുന്നത് 65% ആക്കി വെട്ടിക്കുറച്ചു. കൂടാതെ കോര്‍പ്പറേറ്റ് നികുതി 52 ല്‍ നിന്നും 47% ആക്കി. ഇതിന്റ്റെ പരിണിതഫലമോ, രണ്ടുവര്‍ഷങ്ങളില്‍ സമ്പല്‍വ്യവസ്ഥക്ക് (GDP) 3% ഉയര്‍ച്ച വന്നു. തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ വമ്പിച്ച ചുരുക്കമാണുണ്ടായത് .

അതിനുശേഷം 1981 ല്‍ റൊണാള്‍ഡ് റീഗന്‍ ഏറ്റവും കൂടിയ വ്യക്തിഗത നികുതി 50 % ആക്കിക്കുറച്ചു. അന്ന് റീഗന്റ്റെ നയങ്ങളെ പണക്കാര്‍ക്കു വേണ്ടിയുള്ള നികുതി ഇളവുകള്‍ എന്നെല്ലാം പറഞ്ഞു പരിഹസിച്ചിരുന്നു. ഇതിനെ ലിബറല്‍ മാധ്യമങ്ങളും ചിന്തകരും വിശേഷിപ്പിച്ചത് 'ട്രിക്കിള്‍ ഡൌണ്‍ എക്കൊണോമി ' എന്നാണ്. പണക്കാര്‍ക്ക് നികുതിയിളവു കൊടുത്താല്‍ അതില്‍നിന്നും കുറച്ചു പാവപ്പെട്ടവരിലേയ്ക്ക് ചോര്‍ന്നു വരും.

ഡൊണാള്‍ഡ് ട്രംപിന്റ്റെ പരിഷ്‌ക്കാരം കുറേ അധികം വ്യതിയാനങ്ങള്‍ മുന്‍വ്യവസ്ഥകളില്‍ നിന്നും വരുത്തിയിരിക്കുന്നു. ഇപ്പോഴത്തെ മുന്തിയ നിരക്കായ 39.5 % എന്നത് 37 % ആയിമാറും. ഇത് എല്ലാവര്‍ക്കും ഒരുപോലെ ബാധകം. ഈ കുറവ് ധനികര്‍ക്കും അനുവദിച്ചുകൊടുത്തു എന്നതാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടേയും അവരെ തുണക്കുന്നു ചലിക്കുന്ന തലകളുടേയും വിമര്‍ശനം.

കൂടാതെ കോര്‍പറേഷന്‍സ് നല്‍കിയിരുന്ന 35 % ടാക്‌സില്‍ നിന്നും അത് 21 %ആയി കുറയുന്നു. ഈയൊരു മാറ്റമാണ് ഈ ബില്ലിലെ ഏറ്റവും പ്രധാന ഘടകം. ഇന്ന് ലോകത്തു സമ്പന്ന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് നികുതിയുള്ള രാജ്യമാണ് അമേരിക്ക. ഇത് പലേ രീതികളിലും അമേരിക്കന്‍ സമ്പല്‍ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. യൂറോപ്പില്‍ ശരാശരി കോര്‍പ്പറേറ്റ് നികുതിനിരക്ക് 18 % മാത്രം

ഇതിന്റ്റെ പരിണിത ഫലം ഇതിനോടകം പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്നു. ഏതാനും വമ്പന്‍ കോര്‍പറേഷന്‍സ് തങ്ങളുടെ ജീവനക്കാര്‍ക്ക് പുതിയ ബോണസും വേതന വര്‍ധനവും പ്രഖ്യപിച്ചിരിക്കുന്നു. ഇവരെ മറ്റുപലരും അനുകരിക്കും. ഡെമോക്രാറ്റ്സിന്റ്‌റെ ഒരു വിമര്‍ശനമിതായിരുന്നു ദുഷ്‌കര്‍മ്മികളായ കോര്‍പറേഷന്‍സ്, നികുതിയിളവില്‍ നിന്നും കിട്ടുന്ന അധിക വരുമാനം ആര്‍ക്കും കൊടുക്കില്ല എന്ന് .

ഒന്ന് ഈ കൂടിയ നികുതികള്‍ മറ്റു രാജ്യങ്ങളിലെ വ്യവസാങ്ങളുമായി ഒരു സമതലത്തില്‍ മത്സരിക്കുന്നതിന് വിലങ്ങു നില്‍ക്കുന്നു. രണ്ടാമത് പലേ വലിയ അമേരിക്കന്‍ കോര്‍പറേഷന്‍സും പുറം രാജ്യങ്ങളില്‍ ഓഫീസുകള്‍ സ്ഥാപിച്ചാണ് ഈവലിയ നികുതിയില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുന്നത് .

ഇവര്‍ അമേരിക്കക്കു പുറത്തു സമ്പാദിക്കുന്ന പണത്തിനൊന്നും അമേരിക്കയില്‍ നികുതി ഈടാക്കുന്നതിനു പറ്റില്ല. ആ പണം ഇവിടെ കൊണ്ടുവന്നാല്‍ 35 % നികുതി കൊടുക്കേണ്ടിവരും. ഈ കാരണത്താല്‍ ആമസോണ്‍, ഗൂഗിള്‍, ആപ്പിള്‍ പോലുള്ള വമ്പന്‍ സ്ഥാപനന്‍ങള്‍ ട്രില്ല്യന്‍സ് ഡോളേഴ്സ് അമേരിക്കക്കു പുറത്തു സൂക്ഷിക്കുന്നു.

ഇവര്‍ മറ്റുരാജ്യങ്ങളില്‍ കൊടുക്കേണ്ട നികുതി തന്നെ അമേരിക്കയിലും കൊടുക്കേണ്ടി വരുന്നു എന്നുവരുമ്പോള്‍ പുറത്തു പണം സൂക്ഷിക്കേണ്ട കാര്യമില്ലല്ലോ. ഇങ്ങനെ കുറേ ബില്യണ്‍ ഡോളറുകള്‍ അമേരിക്കയിലേയ്ക്ക് വരും എന്നാണ് ഭരണാധികാരികള്‍ കരുതുന്നത്. അമേരിക്കന്‍ കമ്പനികള്‍ക്കു സമനിരപ്പില്‍ പുറം മാര്‍ക്കറ്റുകളില്‍ മത്സരിക്കുന്നതിനും ഇതു സാധ്യമാക്കും.

ശരിതന്നെ ആദായ നികുതികളുള്ള സംസ്ഥാനങ്ങളില്‍ കൊടുക്കുന്ന സ്റ്റേറ്റ് ടാക്‌സ് ഇനിമുതല്‍ ഒരു ഫെഡറല്‍ നികുതിയില്‍ നിന്നും കുറക്കുവാന്‍ പറ്റില്ല. ഇത് അധികവും ബാധിക്കുന്നത് അമിത നികുതി ഈടാക്കുന്ന ന്യൂയോര്‍ക്, ന്യൂജേഴ്സി, കാലിഫോര്‍ണിയ എന്നീ സംസ്ഥാങ്ങളെ ആയിരിക്കും. ഇവിടുത്തെ ജനത തങ്ങളുടെ ഭരണകര്‍ത്താക്കളോടു ആവശ്യപ്പെടുക ധൂര്‍ത്തടി നിറുത്തി നികുതി കുറക്കുവാന്‍.

മറ്റൊരു വാസ്തവം നികുതിയിളവിനെ എതുര്‍ക്കുന്ന ഒട്ടനവധി പൊതുജനവും ഒന്നുകില്‍ ആദായനികുതി പരിധിക്കു പുറത്തു അഥവാ ടാക്‌സ് കൊടുക്കാത്തവര്‍. I .R .S രേഖകള്‍ പ്രകാരം 1% ജനത മൊത്തം ശേഖരിക്കുന്ന നികുതിയുടെ 70% നല്‍കുന്നു, 45% ത്തിലധികം ഒരു നികുതിയും നല്‍കുന്നില്ല. 40% ത്തോളം വരുന്ന മിഡില്‍ ക്ലാസ് പിന്നുള്ള നികുതിഭാരം വഹിക്കുന്നു.

ഈപ്പറയുന്ന നികുതി ഇളവുകളില്‍ സൂപ്പര്‍ ധനികര്‍ എന്നു വിശേഷിപ്പിക്കുന്നവരുടെ നികുതി, ഒന്നര ശതമാനം കുറയുന്നു. സാധാരണക്കാരന് നികുതി മൂന്നുമുതല്‍ ആറു ശതമാനം വരെ കുറയുന്നു.

ഇതൊരു ജാലവിദ്യയോ തട്ടിപ്പോ അല്ല. നികുതി കുറവ് അവരുടെ പേ ചെക്കുകളില്‍ ഒന്നാം തിയതി മുതല്‍ കാണും.

തേവരുടെ ആന കാട്ടിലെ തടി എന്ന പോലാണ് പലേ ഭരണ നേതാക്കള്‍ക്കും ഖജനാവിലേ പണം. ഇവരുടെ ധൂര്‍ത്തടികളാണ് നാം കൊടുക്കുന്ന നികുതിയുടെ നല്ലൊരു പങ്ക് വഹിക്കുന്നത്. അതിനെല്ലാം ഒരു നിയന്ത്രണം വരുക എന്നതാണ് അത്യാവശ്യം. ഖജനാവിലെ പണം കുറയുബോള്‍ ഇവര്‍ പഠിക്കും അരക്കെട്ടു മുറുക്കി പണം വേണ്ടിടത്തു മുടക്കുക അതിനു പറ്റാത്തവരെ ഇറക്കിവിടുക.
ബി.ജോണ്‍ കുന്തറ


Trump signs $1.5 trillion tax package into law

 (22:36) 

Washington, Dec 22 (IANS) US President Donald Trump on Friday signed a $1.5 trillion tax overhaul package into law, amid concerns that the change would widen income inequality and swell public debt.

At the signing ceremony in the Oval Office, Trump called it "a bill for the middle class and a bill for jobs," adding "corporations are literally going wild", reported Xinhua.

Hailing the size of the tax cut, Trump said he was going to wait to sign it until after January 1, but changed his mind. The Independent reported that before he signed, Trump told reporters that "the numbers will speak".

The legislation provides generous cuts for corporations and the wealthiest Americans and smaller ones for the middle class and low-income families.

On Wednesday, the US Congress passed the Republican bill on expected lines, with no Democrat voting for it. "By cutting taxes and reforming the broken system, we are now pouring rocket fuel into the engine of our economy," Xinhua quoted Trump as saying on Wednesday.

Some companies said they would spend the savings from lower corporate taxes on higher wages and new construction.

Cutting corporate income tax rates to 21 per cent from the current 35 per cent and lowering individual income rates, it is the first major overhaul of the US' tax laws since 1986, but far from the largest tax cut in its history, as Trump claims, said the Independent.

Politically, it marks the Republicans' first major legislative accomplishment of the Trump presidency.

Join WhatsApp News
Boby Varghese 2017-12-22 10:13:11
Any one who pay income tax will be a beneficiary. Those who are in welfare and living with food stamp will not get any benefit because they do not pay any taxes. If this bill is such a bad one, this can destroy the republican party for the next couple of decades. But the fake news and the Democrats know damn well that when ordinary citizens will see benefits, it will help Trump and the Republicans. So they were throwing every thing except the kitchen sink at the Republicans to defeat the bill. People going to realize that the fake news is nothing but fake.
Ronald Reagan cut taxes 3 times. First to 50%. Then to 37.5%. Finally to 30%. Those tax cuts produced unprecedented economic growth for 20 plus years.
Dr. Sandhya Nair 2017-12-22 11:37:07
Looks like a good tax plan to me. Not sure why some people are against it, when every single one is getting benefited. 
Anthappan 2017-12-22 13:28:08
If you don't know what Reagan tax cut did  to this the country then don't talk about it.  (most of the trump supporters are high-school graduates or less and with low IQ) if you read the history at least five times you will probably understand it.  Any how I am copying it for you.  Reaganomics Reagan and economics attributed to Paul Harveyrefers to the economic policies promoted by U.S. President Ronald Reagan during the 1980s. These policies are commonly associated with supply-side economics, referred to as trickle-down economics or voodoo economics by political opponents, and free-market economics by political advocates.

The four pillars of Reagan's economic policy were to reduce the growth of government spending, reduce the federal income tax and capital gains tax, reduce government regulation, and tighten the money supply in order to reduce inflation. est  During Reagan's presidency, the national debt nearly tripled, and the U.S. went from being the world's largest creditor nation to the world's largest debtor nation in under eight  years.


Ranga Parayil 2017-12-22 11:33:10
ഞാൻ കഷ്ട്ടപെട്ടുണ്ടാക്കിയ കാശ് എൻറെ പോക്കറ്റിൽ തന്നെ കിടക്കും...?
ഇൻഷുറൻസ് കമ്പനിക്കു നിർബന്ധപിരിവായി കൊടുക്കേണ്ടിവരില്ലാ...?

പുതിയ നിയമം കൊള്ളാമല്ലോ....

ഇനി സ്ഥിരം ദുഖിതർക്കു വിഷമിക്കാൻ ഒറ്റ വഴിയേ ഉള്ളു. ചിലയാൾക്കാർക്ക് എന്നേക്കാൾ കൂടുതൽ കിട്ടിന്ന് വിചാരിച്ചു വിലപിക്കുക....

Joseph Padannamakkel 2017-12-22 20:00:46
ട്രംപിന്റെ നികുതികളെപ്പറ്റി സാമാന്യ വിവരണം ശ്രീ ജോൺ കുന്തറയുടെ ലേഖനത്തിൽ നൽകുന്നുണ്ട്. ലേഖനത്തിന്റെ ഉള്ളടക്കത്തിലേയ്ക്ക് കടക്കുന്നില്ല. അദ്ദേഹം ടെക്‌സാസിൽ താമസിക്കുന്നതുകൊണ്ടും ആരോഗ്യവാനായതുകൊണ്ടും ട്രംപിന്റെ നിയമം കൊണ്ട് പ്രയോജനമുണ്ടായിരിക്കാം. 

കോർപ്പറേഷൻ ടാക്സ് 35 ശതമാനത്തിൽ നിന്നും 21 ശതമാനമായി കുറച്ചപ്പോൾ AT&T പോലുള്ള കോർപ്പറേഷനുകൾ ജോലിക്കാർക്ക് ബോണസ് കൊടുത്തതു കൊണ്ട് സാധാരണക്കാർക്ക് നേട്ടമൊന്നുമില്ല.  കമ്പനികൾക്കുണ്ടാകുന്ന നികുതിയിൽ നിന്നും കിട്ടുന്ന മിച്ചപണംകൊണ്ടു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരുന്നുവെങ്കിൽ ട്രംപിന്റെ കോർപ്പറേഷൻ ടാക്സ് ഇളവുകളുടെ മേന്മ  മനസ്സിലാക്കാമായിരുന്നു. 

സ്റ്റാൻഡേർഡ് ഡിഡക്ഷൻ (Standard deduction) 12500 ഡോളറിൽ നിന്ന് 24000 ഡോളർ ആയി വർദ്ധിച്ചത് ദരിദ്രർക്കുള്ള സാമ്പത്തിക ശാസ്ത്രമായി കണക്കാക്കുന്നു. 24000 ഡോളർ വരെയുള്ളവർക്ക് നികുതി കൊടുക്കേണ്ടെന്നതും ദരിദ്രർക്ക് ആശ്വാസം തന്നെ. ഭാര്യയും ഭർത്താവും മാത്രമുള്ള ഒരു ദരിദ്ര കുടുംബത്തിനു നേട്ടം തന്നെ. 

പക്ഷെ (2017)ആളൊന്നുക്കുളള 4050 ഡോളർ ഫെഡറൽ Exemptions എന്നതും ടാക്‌സ് ഇളവിന്റെ ഭാഗമാണ്. ജോലി ചെയ്തു ജീവിക്കുന്ന സാമാന്യം വരുമാനമുള്ള നാലംഗ കുടുംബത്തിന് 2017-ൽ 16200 ഡോളർ (4050X4) വരുമാനത്തിൽ നിന്നും കുറക്കാമായിരുന്നു. ഈ തുക 2017-ലെ $12500 സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടാതുള്ളതാണ്.

ട്രംപ് നിയമത്തിൽ Exemptions ഒരാൾക്ക് മാത്രമായി (4050 ഡോളർ?) ചുരുക്കിയിരിക്കുന്നു. ചുരുക്കത്തിൽ മൂഷിക സ്ത്രീ മൂഷിക സ്ത്രീയായെന്നു പറഞ്ഞപോലെ ട്രംപിന്റെ 2018-ലെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 24000 ഡോളറിന്റെ ഗുണം നാലംഗ കുടുംബത്തിന് ലഭിക്കുന്നത് വെറും 11850 ഡോളറായിരിക്കും. (24000-12150 (4050 ഗുണിതം 3). കുടുംബത്തിൽ മാതാപിതാക്കളുൾപ്പടെ അംഗങ്ങൾ കൂടുംതോറും ഓരോ അംഗത്തിനും 4050 ഡോളർ വീതം ഡിഡക്ഷനിൽ കൂടുതൽ നഷ്ടവും.     

ട്രംപിന്റെ ടാക്സ് പരിഷ്‌ക്കാരത്തിൽ 90 ശതമാനം മലയാളികൾക്ക് പ്രയോജനപ്പെടുമെന്ന് തോന്നുന്നില്ല.  മെഡിക്കൽ പ്രൊഫഷനിലുള്ളവരും വീടുള്ളവരും ടാക്സ് ഐറ്റമയിസ് (Itomise)ചെയ്യാറുണ്ട്.  സ്റ്റാൻഡേർഡ് ഡിഡക്ഷൻ 24000 ഡോളർ ആക്കിയതുകൊണ്ടു ഐറ്റമൈസ്‌ ചെയ്യാൻ ബുദ്ധിമുട്ടാകും. ഇത് കൂടുതലും ബാധിച്ചിരിക്കുന്നത് ന്യുയോർക്ക്, ന്യുജേഴ്‌സി എന്നീ സ്റ്റേറ്റുകളെയാണ്.

ഈ സ്റ്റേറ്റുകളിൽ മീഡിയൻ വീടുകൾക്കെല്ലാം ശരാശരി പതിനാലായിരം ഡോളറിൽ കൂടുതൽ എല്ലാ മലയാളികളും സ്റ്റേറ്റ് ടാക്സ്, സ്‌കൂൾ ടാക്സ് എന്നിങ്ങനെ കൊടുക്കുന്നുണ്ട്. ട്രംപ് നിയമം അത് 10000 ഡോളർ ക്യാപ് (CAP) ഇട്ടിരിക്കുകയാണ്. ബാക്കിയുള്ള നികുതിക്ക്, നികുതിയുടെമേൽ വീണ്ടും ഫെഡറൽ നികുതിയും കൊടുക്കണം. ഫലം വീടിന്റെ വില കുത്തനെ കുറയും. വീടുകൾ മേടിക്കുന്നതുതന്നെ ടാക്സ് ഇളവുകൾ കണ്ടുകൊണ്ടായിരുന്നു. അത് ഇനിമേൽ ഉണ്ടാവില്ല. 

മലയാളികളിൽ വൃദ്ധരായവർ ഭൂരിഭാഗം പേരും കോ പേയ്മെന്റുകളും ഹെൽത്ത് ഇൻഷുറൻസുമായി നല്ലൊരു തുക മെഡിക്കൽ ബില്ലുകൾ കൊടുത്തുകൊണ്ടിരിക്കുന്നു. 2017-ൽ വരുമാനത്തിന്റെ ഏഴര ശതമാനം മെഡിക്കൽ ബില്ലുകൾ കവിയുന്ന തുക ഐറ്റമൈസ്‌ (Itomise) ചെയ്യാമായിരുന്നു. അത് പത്ത് ശതമാനമായി ഉയർത്തിയതോടെ ഇവിടെയുള്ള വൃദ്ധ ജനങ്ങളുടെ വയറ്റത്തും ട്രംപ് അടിച്ചിരിക്കുകയാണ്. 

പുതിയതായി മേടിക്കുന്ന വീടിനു ഏഴര ലക്ഷം വില കവിഞ്ഞാൽ മോർട്ടഗേജിൽ (Mortgage)നികുതിയിളവു കിട്ടില്ല. എഴുതാൻ ധാരാളം. നിറുത്തുന്നു.
Truth seeker 2017-12-23 06:52:23
Trump quietly reassigns top FBI lawyer James Baker, who reportedly witnessed Trump's attempt to pressure Comey before firing him.
Abraham Thomas 2017-12-23 12:01:10
ആർക്ക് വേണം ട്രംപിന്റെ ടാക്സ്  കട്ട്?
ഞാൻ എടുക്കില്ല, തിരിച്ചു കിട്ടുന്ന പൈസ മുഴുവനും ഞാൻ പള്ളിയിൽ കൊണ്ടിടും
കൂടുതൽ കിട്ടുന്ന ശമ്പളം മുഴുവൻ ദാനം കൊടുക്കും 

ആഹാ... ട്രംപ് പേരില്ലാത്ത മിടുക്കന്മാരെ  നന്നാക്കാൻ വരുന്നോ 
Truth seeker,Houston,TX 2017-12-24 08:34:34
This is how much the big banks WON'T pay in taxes next year thanks to the : Goldman Sachs $1 billion Bank of America $3.5 billion Citigroup $1.4 billion JP Morgan $3.3 billion Morgan Stanley $833 million Wells Fargo $3.7 billion PNC $704 million US Bancorp $766 million
Truth seeker 2017-12-24 08:41:29
Today when Trump arrives at Mar-a-Lago, he will have officially spent over 20% of his presidency at his golf courses, wasting $91,655,424 in taxpayer dollars on his travels to them. Playing golf, drinking a dozen or more diet cokes a day, lounging around like he’s in retirement.
Ninan Mathullah 2017-12-25 07:05:11

The arguments Kunthara present here is the same the rich present always to get things done in their favor. If you want to get a thing done, present it such a way that it is in the best interest of the other party to do as you say. After following these policies the gap between rich and poor is ever increasing, and middle and poor class depend on debt to make both ends meet. Now it is a different type of slavery here- Economic slavery. People are slaves of Banks and other credit institutions. We will reach a stage that it can not be sustained. Politician’s extravagance is a small percentage of the problem. Most of the tax money is used to support services. When that tax money is gone, it will come back to burden the public as fees increase. Take college tuition and fees for example. People are struggling due to debt burden. The saving rate in USA is the lowest as there is no money left to save. The bonus offered by corporations now is a trick to improve public image for the corporations and prevent public ire. I worked for Laboratory Corporation for America for 17 years, and my pension if I retire at 66 will be $240 a month. My friend who worked for Metro retired recently after 32 years of service and he told me he is getting $1600 a month. The rich corporations never part with the money unless they are forced to pay as taxes. And the COO’s and management of these corporations get lion share of the profit. Their argument is that it is in your best interest to create jobs for you. Naive like Kunthara believe it, and mislead others.

Reader 2017-12-25 09:29:53
people like Kunthara will learn when the Republicans start cutting Social Security and Medicare.  Until then he is going to spit out garbage.  Over 1.3 billion will be given away to the rich and you and I will work hard to pay that.  Please introduce some substance into your writing Kunthara.  
Jacob Samuel Thomas 2017-12-25 10:07:14
Reader, we like to believe Kunthara than YOU. Simple reason, he uses his name and write. 
Anyway can write trash with fake name. 

Come with proper name and supporting data, then people trust you as we believed in Joseph Padannamackal.

Be a MAN first before trashing others. You are just a coward 
George John, CPA 2017-12-25 11:27:13
Why are you getting upset Jacob Samuel Thomas.  What reader said is a fact.  Republican congress started talking about cutting entitlements such as social security and Medicare.  "Florida Senator Marco Rubio admits that the Republican tax cut plan, which benefits corporations and the wealthy, will require cuts to Social Security and Medicare to pay for it.
To address the federal deficit, which will grow by at least $1 trillion if the tax plan passes, Congress will need to cut entitlement programs such as Social Security, Rubio told reporters this week. Advocates for the elderly and the poor have warned that entitlement programs would be on the chopping block, but this is the first time a prominent Republican has backed their claims."  It is up to you to believe Kurnthra or the press. ( There are readers coming on this forum reads other materials too since the political changes taking (saying hundred times fake is no going to make facts fake) place in this country is going to affect them   I agree with the reader that Kunthara doesn't do enough research and write.  I understand his loyalty to Trump but it is horrible to misguide people like you who also don't read enough to understand the truth.  
andrew - [a collection of findings] 2017-12-25 15:30:22

Republicans say it’s a tax cut
for the middle class. The
biggest winners are the rich- Washington Post.

The independent, non-partisan Tax Policy Center reached this conclusion:

"...not only would the tax cuts continue to be regressive, but the vast majority of American households would actually be worse off, with the tax cuts plus the financing, than they would be if the tax cuts had not occurred."

Here's what Los Angeles Times columnist Michael Hiltzik discovered when he pried into the Senate GOP's tax plan: [Copied from Forbes.]

"Changing the inflation index immediately would raise about $125 billion over the next decade and nearly $500 billion in the decade after that, according to the Tax Policy Center.Most of that money would come out of the pockets of middle- and working-class taxpayers. Most important, it would slow inflation adjustments to tax brackets. This would hurt those taxpayers because more of them would move into higher tax brackets purely because of inflation in their wages."-- The GOP Plan Would Really Raise Taxes for Middle Class Over Time. President Trump and his GOP allies have been crowing about how middle class families will receive a tax cut in their plan.The truth is obscured by the fact that several tax breaks -- like personal exemptions and property tax write-offs -- are cut.Moreover, whatever meager personal cuts are proposed now go away in the future to pay for huge rate reductions for global corporations and the ultra-wealthy. Here's Catherine Rampell in the Washington Post:"Republican leaders keep claiming the bill focuses on helping the middle class. But voters are already catching on to the fact that the biggest tax cuts go to the wealthiest.Lately the public has learned that the Senate bill will actually raise taxes for households making less than $75,000 by 2027, relative to current law. Yes you read that right. And it’s true even if you don’t count the bill’s changes to Obamacare."-- Those Who Can Least Afford It Will Pay the Most for These "Reforms." The math is most compelling because it's mostly subtraction for working people.Since the in GOP plan is not cutting corporate loopholes, bringing back trillions in offshore cash by corporations and cutting defense spending, again, the only way to reduce the federal deficit is to slash big programs like Medicare, Social Security and Medicaid.This cruel math hurts everyone from retired people in nursing homes to the working poor. There's no help for families paying for long-term care, payroll taxes or college.Graduate students and families paying off college debt see whatever modest tax breaks vanish. That will further mushroom the outrageous cost of college.Instead of giving families tax credits for college bills and nursing/home care bills, they pay more out of pocket while the estate and alternative minimum tax on the ultra-affluent disappear.And on health care, the GOP tax reform template would cause millions to lose their health coverage or pay more, according to a fresh analysis from the AARP Public Policy Institute:-- People ages 50 to 64 would face average premium increases of up to $1,500 in 2019 as a result of the bill, the AARP study found.

-- The Senate plan eliminates the Affordable Care Act’s individual mandate, which requires most Americans to have health insurance. But eliminating the mandate would leave 4 million more Americans uninsured by 2019 and 13 million by 2025, according to Congressional Budget Office estimates.-- With fewer younger, healthier people obligated to pay for health insurance, average overall premiums in the individual market would rise about 10 percent annually “in most years” over the next decade, the CBO said.- Older Americans ages 50 to 64, who typically pay higher insurance premiums, would bear the brunt of the mandate’s demise.The independent, non-partisan Tax Policy Center reached this conclusion:"...not only would the tax cuts continue to be regressive, but the vast majority of American households would actually be worse off, with the tax cuts plus the financing, than they would be if the tax cuts had not occurred."

It had been observed that the author is a trump fan/worshipper & was misleading & confusing readers with his under educated and biased articles. You have no clue what trump & Republicans are doing. Stop spreading false news. There are racial attacks on non- whites at an alarming rate, Fascism is spreading, which will destroy this Nation and World peace. Learn the consequences before you preach Trumpism= white supremacy. You too will be a victim.

 

 

Jacob Samuel Thomas 2017-12-25 19:02:54
ജോർജ് ജോൺ സി പി എ, എനിക്ക് പേഴ്സണലായി നാലോ അഞ്ചോ CPA മാരെ അറിയാം. ഒരാൾക്ക് പോലും ഇപ്പോ നിന്ന് തിരിയാൻ പോലും സമയമില്ല.

This is the season for CPAs & they are to busy with year end closings. You just got time to comment on something you heard in fake channels. No wonder you got enough time. It answers a lot. I strongly suggest you to understand things before comments.

Same time appreciate you put a name tag instead of generic fake names
Truth seeker,Houston,TX 2017-12-26 07:14:24
You all just got a lot richer,” Trump said to friends during dinner at Mar-a-Lago Friday night. He was talking about his tax scam he had just signed into law. What a shady grifter & pathological liar.
Menon, New York 2017-12-26 11:05:40
ശ്രീ ജോസഫ് പടന്നമാക്കൽ സാറിനോടൊരു ചോദ്യം. തെറ്റാണെകിൽ ക്ഷമിക്കുക. സാർ ഒന്നും അറിയാതെ വിടുവായത്തരം പറയുന്ന ആളല്ല എന്നറിയാം. രണ്ടംഗ കുടുംബമുള്ള എനിക്ക് 30,000 ശമ്പളം ഉണ്ട്. എൻറെ ജോലി സ്ഥലത്തു എല്ലാവരും പറയുന്നു ഞാൻ 24000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ എടുത്തുകഴിഞ്ഞിട്ടു ബാക്കി 6000 ഡോളറിന് റ്റാക്സ് കൊടുത്താൽ മതിയെന്ന്. സാറിൻറെ ലേഖന പ്രകാരം എനിക്ക് 8,100 (4,050 * 2) രൂപയേ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കിട്ടുകയുള്ളൂ. ഇതിൽ ഏതാണ് സത്യം?  അങ്ങനെ പോയാൽ ഇങ്ങനെ, ഇങ്ങനെ പോയാൽ അങ്ങനെ എന്നല്ലാതെ ഏതാണ് ശരി എന്ന കൃത്യമായ ഒരുത്തരം പ്രതീക്ഷിക്കുന്നു 

Alister, NY 2017-12-26 11:41:27
Menon I think you need to pay only 600 as tax. (10% of 6,000 which is 30K minus Standard Deduction 24K

If you have dependent kids, you will even get money back from Govt. 
The new tax plan is as good as that.

Not sure how others interpret this scenario. But this is what my take is based on your family income of 30K. You will be saving almost double in new law.
വിവേകൻ 2017-12-26 12:02:07
മേനോൻ - 500 പേജുള്ള ടാക്സ് ബില്ല് ട്രമ്പും റിപ്പബ്ലിക്കൻസും, പുബ്ലിക്കും വായിച്ചിട്ടില്ല .  അകെ ട്രമ്പിനും അതുപോലെ റിപ്പബ്ലിക്കൻസിനും അറിയാവുന്നത് പണക്കാർക്ക് ഇഷ്ടംപോലെ പണം ടാക്സ് കൊടുക്കാത്ത ഇനത്തിൽ തിരിച്ചുകിട്ടും. ട്രമ്പിന് ഒരു ബില്ലിയണ് ഡോളർ തിരിച്ചു കിട്ടും. താനും ഞാനും ഒക്കെ ഇങ്ങനെ കണക്ക് കുട്ടീം കുറച്ചും സോഷ്യൽ സെകുരിറ്റി കൊടുത്തും റിട്ടയർ ആകുമ്പോൾ സുഖിക്കാം എന്ന് വിചാരിച്ചിരിക്കു, 65 കഴിയുമ്പോൾ മെഡികെയർ ഒക്കെ വാങ്ങി വാതം, കൊര, പിത്തം തുടങ്ങിയ രോഗങ്ങൾക്ക് ചികത്സിക്കാം എന്നൊക്ക വിചാരിച്ചിരിക്കും . അപ്പോഴേക്കും അത് രണ്ടും അവര് കുട്ടിച്ചോറാക്കും .  ഇപ്പോഴേ കാല് തിരുമി തുടങ്ങിക്കോ .  വെറുതെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് എന്തിനാ അദ്ദേഹത്തിന് അറിയാവുന്നത് എഴുതി.    മേനോൻ -ആപത്ത് കാലത്ത് തൈ പത്തു വച്ചാൽ ആപത്ത് കാലത്ത് കായ് പത്തുകിട്ടു . അതുകൊണ്ട് ചന്തി പൊട്ടി പണി ചെയ്യുക . വെറുതെ അവരും ഇവരും പറയുന്നത് കേട്ട് ബേജാർ ആകല്ലേ .  ടാക്സ്ന്റ കാര്യം അടുത്ത വർഷം അറിയാം 

Joseph 2017-12-26 14:08:23
പ്രിയ മേനോൻ 

താങ്കൾ എന്നെപ്പറ്റി എഴുതിയ അഭിപ്രായത്തിൽ വളരെ സന്തോഷമുണ്ട്. താങ്കൾ സീനിയർ പൗരനാണെങ്കിൽ 27000 ഡോളറും അല്ലാത്ത പക്ഷം $ 24000 ഡോളറും സ്റ്റാൻഡേർഡ് ഡിഡക്ഷനായി  വരുമാനത്തിൽ നിന്ന് കുറക്കാൻ സാധിക്കും. ബാക്കിയുള്ള തുകയ്ക്ക് പത്തു ശതമാനം നികുതി കൊടുത്താൽ മതി. താങ്കളെ സംബന്ധിച്ച് ട്രംപ് ടാക്സിൽ പൂജ്യം നികുതിയാണ്. നേട്ടവുമുണ്ട്. 

ഐറ്റമൈസ്‌ ചെയ്യുന്നവരും ചെറുകിട ബിസിനസുകാരും സ്റ്റേറ്റ് ടാക്‌സും പ്രോപ്പർട്ടി ടാക്‌സും കൊടുക്കുന്നവരും വീടുള്ളവരും, മെഡിക്കൽ ബില്ലുകൾ അധികം കൊടുക്കുന്നവരും കൂടുതൽ നികുതി കൊടുക്കേണ്ടി വരും. ചിലർ 2019-ൽ ഫയൽ ചെയ്യേണ്ട പ്രോപ്പർട്ടി ടാക്സ് ഈ വർഷം കൊടുത്ത് ടാക്സിൽ നേട്ടമുണ്ടാക്കുന്നു. വടക്കൻ സ്റ്റേറ്റുകളെയാണ് ട്രംപിന്റെ നിയമം കൂടുതലും ബാധിച്ചിരിക്കുന്നത്. 

ട്രംപിന്റെ നിയമം വരുന്നത് 2019-ൽ ടാക്സ് ഫയൽ ചെയ്യുമ്പോഴാണ്. ഞാൻ കണക്കു കൂട്ടിയതനുസരിച്ച് താങ്കൾക്ക് ട്രംപിന്റെ പദ്ധതിയിൽ നികുതി കൊടുക്കേണ്ട. സ്റ്റാൻഡേർഡ് ഡിഡക്ഷൻ കഴിഞ്ഞുള്ള $6000 അറ്റ വരുമാനത്തിന്റെ നികുതി $600 ആണ്. കൂടാതെ വരുമാനം കുറഞ്ഞവർക്ക് ഫാമിലി ക്രെഡിറ്റ് $600 കിട്ടും. അപ്പോൾ താങ്കളുടെ ടാക്സ് ബാധ്യത പൂജ്യമായിരിക്കും. 

ഈ വർഷം 2018-ൽ താങ്കൾ ഫയൽ ചെയ്യാൻ പോവുന്ന ടാക്സ് റിട്ടേണിൽ $920 ബാധ്യതയായി കൊടുക്കണം. താങ്കൾക്ക് ലഭിച്ചിരിക്കുന്ന W2 ഫോമിൽ രണ്ടാമത്തെ കോളം നോക്കുക. ഈ തുകയിൽ $920-ൽ കൂടുതൽ എംപ്ലോയർ എടുത്തിട്ടുണ്ടെങ്കിൽ റീഫണ്ടും അല്ലാത്ത പക്ഷം ഐആർഎസിന് മടക്കി കൊടുക്കേണ്ടിയും വരും. സ്വന്തം തൊഴിലിൽനിന്നു കിട്ടുന്ന വരുമാനമെങ്കിൽ മറ്റൊരു കണക്കുകൂട്ടലും വേണ്ടിവരും. 
Truth seeker 2017-12-27 06:26:24
Donald Trump and six members of his inner circle will be big winners of the Republicans’ vast tax overhaul, with the president personally benefiting from a tax cut of up to $15m a year, research shows.
Along with Trump himself, Wilbur Ross, the commerce secretary; Linda McMahon, administrator of the Small Business Administration; Betsy DeVos, the education secretary; Steven Mnuchin, the treasury secretary; and Rex Tillerson, the secretary of state, will benefit to the tune of $4.5m from changes to the estate tax, according to the CAP.
Menon, New York 2017-12-27 09:53:19
ശ്രീ പടന്നമാക്കൽ സാറിന് എൻറെ കൂപ്പുകൈ.

ഞങ്ങൾ ജോലി ചെയ്യുന്നിടത്തു അധികം ആളുകളും 70,000 രൂപയിൽ താഴെ കുടുംബ വരുമാനം ഉള്ളവരാണ്.
പുതിയ ടാക്സ് ബില്ലിനെ പറ്റി വളരെ അധികം നല്ല അഭിപ്രായമാണ് എല്ലാവരും പറയുന്നത്.

രണ്ടും മൂന്നും ജോലി ചെയ്തതു കാശുവാരിക്കൂട്ടുന്ന മലയാളി മുതലാളിമാരെ എങ്ങനെ ബാധിക്കും എന്നൊന്നും എനിക്കറിയാൻ മേല. പാവങ്ങളെ സംബന്ധിച്ചിടത്തോളം ഒത്തിരി വലിയ സഹായമാണ് ട്രംപ് നടപ്പാക്കിയിരിക്കുന്നത്.
Ninan Mathullah 2017-12-27 11:29:39
If this is true, did Trump give this money from his pocket or family property? No. The money has to come from elsewhere. There will not be money to pay for services and, fees and taxes elsewhere will increase especially when defense budget is going up every year and tax on the corporations profit is cut drastically. Federal government will put its hand on Social security and Medicaid/ Medicare, and they are already talking about it. In future they can increase taxes. These can be political games played by the establishment to manipulate things. Wait and see.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക