Image

കമ്മട്ടിപ്പാടത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം

Published on 22 December, 2017
കമ്മട്ടിപ്പാടത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം
രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടം ഇരു കൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷത്തോടെ എത്തുമെന്ന് റിപ്പോര്‍ട്ട്. രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് തന്നെയാണ് ഈ വിവരം അറിയിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കമ്മട്ടിപ്പാടത്തിലൂടെ വിനായകന്‍ മികച്ച നടനും, മണികണ്ഠന്‍ ആചാരി മികച്ച രണ്ടാമത്തെ നടനുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ നായകന്‍ ദുല്‍ഖറല്ല, ഷെയ്ന്‍ നിഗമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ കൊച്ചിയും അവിടത്തെ ജീവിതവുമൊക്കെയായിരിക്കും രണ്ടാം ഭാഗത്തിലുണ്ടാവുക. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്നും ഡിസംബറോടു കൂടി ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നുമാണ് സൂചന. ചിത്രത്തിന്റെ മറ്റു താരനിര്‍ണയം പൂര്‍ത്തിയാകുന്നതേയുള്ളൂ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക