Image

പ്രേക്ഷകര്‍ അങ്ങനെ വിളിച്ചാല്‍ അത് തന്റെ പരാജയമെന്ന് അജു വര്‍ഗീസ്

Published on 22 December, 2017
പ്രേക്ഷകര്‍ അങ്ങനെ വിളിച്ചാല്‍ അത് തന്റെ പരാജയമെന്ന് അജു വര്‍ഗീസ്
തന്നെയാരെങ്കിലും ജൂനിയര്‍ ഇന്നസെന്റ് എന്നു വിളിക്കുന്നുണ്ടെങ്കില്‍ അത് തന്റെ പരാജയമാണെന്ന് അജു വര്‍ഗീസ്. താന്‍ മനപ്പൂര്‍വം അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അജു പറഞ്ഞു.

ഇന്നസെന്റ് ഒരു ലെജന്‍ഡാണ്. സവിശേഷമായ ശരീര പ്രകൃതവും സംസാര ശൈലിയും അദ്ദേഹത്തിനുണ്ട്. സിനിമ സംവിധാനം ചെയ്യാന്‍ ഒരു പദ്ധതിയും തനിക്കില്ലെന്നും എന്നാല്‍ നിര്‍മാണത്തിലേക്ക് കടക്കുമെന്നും അജു വര്‍ഗീസ് പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക