Image

മെല്‍ബണ്‍ സ്റ്റാര്‍സ് ക്രിക്കറ്റ് ക്ലബില്‍ മലയാളി സാന്നിധ്യം

Published on 22 December, 2017
മെല്‍ബണ്‍ സ്റ്റാര്‍സ് ക്രിക്കറ്റ് ക്ലബില്‍ മലയാളി സാന്നിധ്യം

മെല്‍ബണ്‍: മെല്‍ബണിലെ പ്രശസ്ത ക്രിക്കറ്റ് ക്ലബ് മെല്‍ബണ്‍ സ്റ്റാര്‍സില്‍ മലയാളി താര സാന്നിധ്യം. ഷിനോയി മഞ്ഞാങ്കല്‍ കഴിഞ്ഞ ശനിയാഴ്ച മെല്‍ബണിലെ Narre Warrലിൽ നടന്ന Csay Family dayയില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനുവേണ്ടി ജഴ്‌സി അണിഞ്ഞ് കളിക്കളത്തില്‍ ശ്രദ്ധ നേടിയത്.

ചെറുപ്പം മുതലെ ക്രിക്കറ്റ് ഒരു പാഷന്‍ ആയി കളിക്കളത്തില്‍ നിറഞ്ഞ് നിന്ന് ഷിനോയി മഞ്ഞാങ്കല്‍ ഒരു പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്. കഴിഞ്ഞ സീസണില്‍ ക്രിക്കറ്റ് വിക്ടോറിയ സംഘടിപ്പിച്ച മള്‍ട്ടി കള്‍ച്ചറല്‍ ഫോഴ്‌സ് ടൂര്‍ണമെന്റില്‍ ഷിനോയി അടങ്ങുന്ന സെഞ്ചറി ക്രിക്കറ്റ് ക്ലബ് കിരീടം നേടിയിരുന്നു. ഓസ്‌ട്രേലിയായില്‍ വരുന്നതിനു മുന്‍പ് കോട്ടയം അതിരൂപത യുടെ കീഴിലുള്ള കെസിവൈഎല്ലിന്റെ അതിരൂപത പ്രസിഡന്റ് ആയിരുന്നു. കുടുംബ സമേതം ഇപ്പോള്‍ മെല്‍ബണില്‍ താമസിക്കുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക