Image

രാഹുല്‍ ഗാന്ധിയെ അനുമോദിച്ചു

Published on 22 December, 2017
രാഹുല്‍ ഗാന്ധിയെ അനുമോദിച്ചു

മെല്‍ബണ്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ മെല്‍ബണില്‍ ചേര്‍ന്ന ഒഐസിസിയുടെ പ്രത്യേക സമ്മേളനം അനുമോദിച്ചു.

ഇന്ത്യയുടെ മതേതരത്വം കാത്ത് സൂക്ഷിക്കാനും അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് ഇറങ്ങിയ രാഹുല്‍ ഗാന്ധിയെ യോഗം അഭിനന്ദിച്ചു.

ഒഐസിസി ഓസ്‌ട്രേലിയയുടെ കണ്‍വീനര്‍ ഹൈനസ് ബിനോയിയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചുകൊണ്ട് സന്തോഷം പങ്കിട്ടു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഒഐസിസിയുടെ ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. യോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക