Image

കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തിന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയയുടെ സാന്നിധ്യം

Published on 22 December, 2017
കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തിന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയയുടെ സാന്നിധ്യം

മെല്‍ബണ്‍: കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തിന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റിയുടെ നിറസാന്നിധ്യം. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോര്‍ഡുകളും ഫ്‌ളക്‌സുകളും വച്ച് ആശംസ നേര്‍ന്നതോടൊപ്പം ഓസ്‌ട്രേലിയ കോഓര്‍ഡിനേറ്റര്‍ കൂടിയായ സ്റ്റീഫന്‍ ഓക്കാട്ടിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു.

പ്രവാസി കേരളാ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റിയിലെ യുകെ, അയര്‍ലന്‍ഡ്, യുഎസ്എ, കുവൈറ്റ് ചാപ്റ്റര്‍, യുഎഇ, മസ്‌ക്കറ്റ്, ബഹറിന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ സ്റ്റീഫന്‍ ഓക്കാട്ട്, രാജു കുന്നക്കാട്ട്, എബ്രഹാം സജി, ജിജോ അരയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബാന്റിന് പിന്നില്‍ അണിനിരന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ പ്രവര്‍ത്തകരെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ. മാണി എംപി, ജോയി ഏബ്രഹാം എംപി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഡോ. എന്‍. ജയരാജ്, തോമസ് ചാഴിക്കാടന്‍, സ്റ്റീഫന്‍ ജോര്‍ജ്, ജോസഫ് എം. പുതുശേരി, തോമസ് ഉണ്ണിയാടന്‍, യൂത്ത് ഫ്രണ്ട് പ്രസിഡന്റ് സജി മഞ്ഞക്കടന്പന്‍, കഐസ് സി പ്രസിഡന്റ് രാകേഷ്, കെറ്റിയുസി പ്രസിഡന്റ് ജോസ് പുത്തന്‍കാല എന്നിവര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക