Image

ഉദയം 2018 മെഗാഷോ ജനുവരി 13 ന്

Published on 22 December, 2017
ഉദയം 2018 മെഗാഷോ ജനുവരി 13 ന്

ലണ്ടന്‍: ലണ്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രു മലയാളി അസോസിയേഷന്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഉദയം 2018 മെഗാഷോ ജനുവരി 13 ന് (ശനി) നടക്കും.  Fetham, Spring west academy hall ല്‍ വൈകുന്നേരം നാലിനാണ് പരിപാടി. 

അസോസിയേഷന്റെ എന്ന പ്രോജക്ടിന്റെ ഭാഗമായി നടത്തുന്ന ഷോയില്‍നിന്നും ലഭിക്കുന്ന തുക കേരളത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ളതാണ്. മാതൃകാപരമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയില്‍ ഇരുനൂറ്റന്പതോളം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 

കേരളത്തിലെ ദൃശ്യമാധ്യമ രംഗങ്ങളിലെ പ്രശസ്തരായ താരങ്ങളേയും ഗായകരേയും മിമിക്രി കലാകാരന്മാരേയും ഉള്‍പ്പെടുത്തിയാണ് പരിപാടികള്‍ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. നാടന്‍ രുചികൂട്ടുകള്‍ തീര്‍ക്കുന്ന കേരളത്തിന്റെ തതനായ കൊതിയൂറും വിഭവങ്ങളും പരിപാടിയോടനുബന്ധിച്ച് സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. 

വിവരങ്ങള്‍ക്ക്: ബിജു ബേബി 07903732621, നിക്‌സണ്‍ 07411539198, വിനോദ് 07727638616.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക