Image

ഏയ്ഞ്ചല്‍സ് ബാസലിന് നവനേതൃത്വം

Published on 22 December, 2017
ഏയ്ഞ്ചല്‍സ് ബാസലിന് നവനേതൃത്വം

സൂറിച്ച്: ജീവകാരുണ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഏയ്ഞ്ചല്‍സ് ബാസലിന് പുതിയ നേതൃത്വം. ബാസല്‍ സെന്റ് ആന്റണീസ് ദേവാലയ പാരിഷ് ഹാളില്‍ നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളായി ബോബി ചിറ്റാട്ടില്‍ (പ്രസിഡന്റ്), ലിജി ചക്കാലയ്ക്കല്‍ (വൈസ് പ്രസിഡന്റ്), സിമി ചിറക്കല്‍ (സെക്രട്ടറി), ലിസി കുരീക്കല്‍ (ജോയിന്റ് സെക്രട്ടറി), സാലി തിരുതനത്തില്‍ (ട്രഷറര്‍), ആന്‍സമ്മ മുട്ടപള്ളില്‍, ലില്ലി മാടശേരി, മോന്‍സി കോട്ടുകടവില്‍ (കോഓര്‍ഡിനേറ്റര്‍മാര്‍), റീന മാങ്കുടിയില്‍ (പിആര്‍ഒ) എന്നിവരെ തെരഞ്ഞെടുത്തു. 

കേരളാ കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ വനിതാ വിഭാഗമാണ് ഏഞ്ചല്‍സ് ബാസല്‍.പുതിയ ഭാരവാഹികളെ കെ സി എസ് സി പ്രസിഡന്റ് ലാലു ചിറക്കലും ഏഞ്ചല്‍സ് പ്രെസിഡന്റ് ആന്‍സമ്മ മുട്ടപ്പിള്ളിലും അഭിനന്ദിച്ചു. പുതിയതായി നടത്തുവാന്‍ ഉദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും പിന്തുണയും സഹായവും നിയുക്ത പ്രസിഡന്റും സെക്രട്ടറിയും അഭ്യര്‍ഥിച്ചു.

ജനുവരി ആറിന് ബാസല്‍ സെന്റ് മരിയന്‍ ദേവാലയ ഹാളില്‍ നടക്കുന്ന ക്രിസ്മസ്, പുതുവത്സര സമ്മേളനത്തില്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കുമെന്ന് കെസിഎസ്സി സെക്രട്ടറി ബിന്‍ജിമോന്‍ ഇടക്കര അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക