Image

കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു

Published on 22 December, 2017
കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു

കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം, കുവൈറ്റ് ഹാര്‍ട്ട് ഫൗണ്ടേഷന്‍, ഇന്ത്യന്‍ ഡെന്റിസ്റ്റ് അലയന്‍സ് എന്നിവരുടെ സഹകരണത്തോടെ മംഗഫ്, ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാന്പ് മലയില്‍ മൂസക്കോയ ഉദ്ഘാടനം ചെയ്തു. 

രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ നടന്ന ക്യാന്പില്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. മഹിളാവേദി തുടര്‍ച്ചയായി ഇത് നാലാം വര്‍ഷമാണ് മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നത്. മഹിളാവേദി പ്രവര്‍ത്തകരെ കൂടാതെ ബാലവേദി പ്രവര്‍ത്തകരുടെ സാന്നിധ്യവും ചടങ്ങിനുണ്ടായിരുന്നു.

ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, പീഡിയാട്രിക്, കാര്‍ഡിയോളജി, ഓര്‍ത്തോ, ഒഫ്താല്‍മോളജി, ഓങ്കോളജി, ഡെന്റല്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 40 ഓളം ഡോക്ടര്‍മാരുടെ സേവനം ക്യാന്പിന്റെ ഭാഗമായിരുന്നു. കൊളസ്‌ട്രോള്‍, ഷുഗര്‍ ടെസ്റ്റ്, വിഷന്‍ ടെസ്റ്റ്, ഫിസിയോതെറാപ്പി എന്നിവയും വളരെയേറെ പേര്‍ ഉപയോഗപ്പെടുത്തി. 

ക്യാന്പില്‍ സഹകരിച്ച സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷൈജിത്ത്.കെ, ട്രഷറര്‍ കെ.ടി. ദാസ്, രക്ഷാധികാരികളായ കെ.ടി. കുഞ്ഞിരാമന്‍, അബ്ദുള്ള കൊള്ളറാത്ത്, മഹിളാവേദി ഒബ്‌സെര്‍വര്‍ മജീദ്.കെ, മഹിളാവേദി വൈസ് പ്രസിഡന്റ് അനീച ഷൈജിത്ത് എന്നിവര്‍ ഐഡിഎഫ്, ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കുവൈറ്റ് ഹാര്‍ട്ട് ഫൗണ്ടേഷന്‍, അല്‍ റാഷിദ് ഷിപ്പിംഗ് കന്പനി, ഇന്ത്യന്‍ ദന്തിസ്റ്റ് അലയന്‍സ്, വിഷന്‍ സെന്റര്‍ എന്നിവര്‍ക്ക് സമ്മാനിച്ചു. 

മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സി. ഹനീഫ്, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. അഭയ് പട്വാരി, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം കമ്യൂണിറ്റി സെക്രട്ടറി ഡോ. സയിദ് മഹ്മൂദുര്‍ റഹ്മാന്‍, മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ്, ഇന്ത്യന്‍ ദന്തിസ്റ്റ് അലയന്‍സ് പ്രതിനിധി ഡോ. പ്രതാപ് ഉണ്ണിത്താന്‍, ജനറല്‍ കണ്‍വീനര്‍ ശാഖി റാണി ഭരതന്‍, മഹിളാവേദി ട്രഷറര്‍ രാജി ജിനീഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക