Image

ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ചിന് ബിസ് ബിസിനസ് പുരസ്‌കാരം

Published on 22 December, 2017
ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ചിന് ബിസ് ബിസിനസ് പുരസ്‌കാരം

മസ്‌കറ്റ്: ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ചിന് തുടര്‍ച്ചയായ ആറാം തവണയും ബിസ് പുരസ്‌കാരം. ദുബായില്‍ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജിസിസി മേഖലയിലെ ഏറ്റവും പ്രചോദനപരവും വികാസോന്മുഖവുമായ സ്ഥാപനമെന്ന നിലയ്ക്കാണ് ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച അംഗീകാരത്തിനര്‍ഹമായത്.

ലോക സന്പദ് വ്യവസ്ഥയുടെ ദൈനംദിന വളര്‍ച്ചയ്ക്ക് സംഭാവന ചെയ്യുന്ന വിവിധ മേഖലകളില്‍ നിന്നുള്ള മികച്ച സംരംഭങ്ങള്‍ക്കായി വേള്‍ഡ് കോണ്‍ഫെഡേറേഷന്‍ ഓഫ് ബിസിനസാണ് BIZZ പുരസ്‌കാരം നല്‍കുന്നത്. ബിസിനസ് ലീഡര്‍ഷിപ്പ്, മാനേജ്‌മെന്റ് സിസ്റ്റംസ്, ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വൈവിധ്യവും നിലവാരവും ബിസിനസ് രംഗത്തെ സര്‍ഗാത്മകതയും നൂതനത്വവും സാമൂഹിക ഉത്തരവാദിത്തം കന്പനിയുടെ നേട്ടങ്ങളും പുരസ്‌കാരങ്ങളും എന്നിവ മുന്‍ നിര്‍ത്തിയാണ് ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ചിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

വിട്ടുവീഴ്ചയില്ലാത്ത മികച്ച സേവന നിലവാരം ഉറപ്പു വരുത്തുന്നതോടൊപ്പം ഉപഭോക്താക്കളുടെ അഭിരുചി കണ്ടറിഞ്ഞ് കാലോചിതമായി നവീകരണം നടപ്പാക്കുന്നതുമാണ് തങ്ങളുടെ ശൈലിയെന്നും അതിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം ആറാം തവണയും ലഭിക്കാന്‍ കാരണമെന്നും എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.പി. ബോബന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക