Image

ഖത്തര്‍ ദേശീയ ദിന പരേഡില്‍ കള്‍ച്ചറല്‍ ഫോറത്തിന് ഒന്നാം സ്ഥാനം

Published on 22 December, 2017
ഖത്തര്‍ ദേശീയ ദിന പരേഡില്‍ കള്‍ച്ചറല്‍ ഫോറത്തിന് ഒന്നാം സ്ഥാനം

ദോഹ: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി സമൂഹത്തിനു വേണ്ടി നടത്തിയ ദേശീയദിന പരേഡില്‍ കള്‍ച്ചറല്‍ ഫോറം ഒന്നാം സ്ഥാനം നേടി.

ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ചു ദേശീയ ദിനാഘോഷ സംഘാടക സമിതിയാണു പരേഡ് സംഘടിപ്പിച്ചത്. 

ഖത്തറിന്റെ പുരാതന സംസ്‌കാരവുമായി ബന്ധപ്പെട്ട കപ്പല്‍ മുതല്‍ പുതിയ മുന്നേറ്റങ്ങളായ മെട്രോ ട്രെയിനും ട്രെയിനും ഖത്തര്‍ 2022 ലോകകപ്പ് ഫുട്‌ബോളും വിഷയമാക്കിയ ഫ്‌ളോട്ടുകളുമായാണ് കള്‍ച്ചറല്‍ ഫോറം പരേഡില്‍ പങ്കെടുത്തത്. ജീവകാരുണ്യ രംഗത്ത് ഖത്തര്‍ നല്‍കിയ സംഭാവനങ്ങളും വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളും വരച്ച് കാണിക്കുന്നതായിരുന്നു പരേഡെന്ന് കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു. ഖത്തര്‍ പതാകയേന്തിയും ദേശീയ പതാകയുടെ നിറത്തിലുള്ള തൊപ്പികളും ഷാളുകളും സ്‌കാര്‍ഫുകളും ധരിച്ചും വനിതകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പരേഡിന്റെ ഭാഗമായി.

കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം, വൈസ് പ്രസിഡന്റ് പി.കെ.താഹിറ, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, സി. സാദിഖലി, ട്രഷറര്‍ എ.ആര്‍.അബ്ദുള്ള ഗഫൂര്‍, ജനറല്‍ കണ്‍വീനര്‍ യാസിര്‍ എം. അബ്ദുള്ള, സെക്രട്ടറിമാരായ അലവികുട്ടി, മുഹമ്മദ് കുഞ്ഞി മറ്റു ഭാരവാഹികളായ സമീഉള്ള, സി.എച്ച്.നജീബ്, മുഷ്താഖ്, റഷീദ് അലി, അനീസ് മാള, റുബീന മുഹമ്മദ് കുഞ്ഞി, നൂര്‍ജഹാന്‍ ഫൈസല്‍, സജ്‌ന സാക്കി തുടങ്ങിയവര്‍ പരേഡിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സി. സാദിഖലി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക