Image

വിദ്വാന്മാരും വിവര ദോഷികളും (കോരസണ്‍)

Published on 22 December, 2017
വിദ്വാന്മാരും വിവര ദോഷികളും (കോരസണ്‍)
മത്തായിയുടെ സുവിശേഷത്തിലാണ് കിഴക്കുനിന്നുള്ള വിദ്വാന്മാര്‍ എത്തുന്ന കാര്യം ബൈബിളില്‍ പറയുന്നത്. അവര്‍ എത്രപേരുണ്ടെന്നു പറയുന്നില്ല; അവരുടെ പേരുകളും പരാമര്‍ശിക്കുന്നില്ല, പക്ഷെ അവര്‍ ജ്ഞാനികള്‍ ആണെന്ന് വ്യക്തമായ സൂചനയുണ്ട്. മരുഭൂമിയിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കുന്നവരായതു കൊണ്ടു അവര്‍ക്കു ദിക്കുകളെക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചും നല്ല അറിവുള്ളവരായിരിക്കണം. 

 അവരോടൊപ്പം വലിയ ഒരു പരിവാരം ദാസന്മാരും കാര്യസ്ഥന്മാരും ഒക്കെ കാണുകയും ചെയ്യാം. ലോകത്തിന്റെ ശക്തി കേന്ദ്രങ്ങള്‍, അധികാര മാറ്റങ്ങള്‍ ഒക്കെ അവര്‍ക്കു മുന്‍കൂട്ടി കാണാനുള്ള അവരുടെ സാമര്‍ഥ്യം അവരുടെ നില്‍പ്പിന്റെ കൂടെ ആവശ്യം ആയതിനാല്‍ രാത്രികളിലും പകലുകളിലും ദൂരെയുള്ള ഓരോ ചലങ്ങളും അവര്‍ക്കു വിലപ്പെട്ടതാണ്. അതായിരിക്കാം യാത്രക്കിടയിലെ ഒരു പ്രത്യേക നക്ഷത്രത്തിന്റെ ചലനങ്ങള്‍ അവരെ മുള്‍മുനയില്‍ നിര്‍ത്തിയത്. 

പുതിയ ലോകത്തിന്റെ ചക്രവര്‍ത്തിയാകാന്‍ പോകുന്നയാളുമായി ഒരു വ്യക്തി ബന്ധം ഉറപ്പിക്കുക വളരെ അത്യാവശ്യമായിരുന്നു.

അവര്‍ക്കു ഈ ശക്തി കേന്ദ്രത്തെ നേരിട്ട് കാണാനുള്ള തീവ്രമായ ആഗ്രഹമാണ് യഹൂദ രാജാവായിരുന്ന ഹേറോദോസിന്റെ അരമനയില്‍ അവരെ കൊണ്ട് എത്തിച്ചത്. അവരുടെ തുറന്ന മനസ്സായിരിക്കണം ദൈവത്തിനു പ്രീതികരമായി തോന്നിയതും. എന്നാലും അവര്‍ക്കു അപ്പോള്‍ വരെ, ദൂതന്‍ വഴി ദര്‍ശനം നല്‍കുകയോ നക്ഷത്രത്തെ ഗതിനിയന്ത്രണത്തിനായി കൊടുത്തതുമില്ല. അവര്‍ സ്വയം വഴി തേടിയാണ് കൊട്ടാരത്തില്‍ എത്തപ്പെട്ടത്. 'യഹൂദന്മാരുടെ രാജാവായി പിറന്ന ശിശു എവിടെ ? ഞങ്ങള്‍ക്ക് അവനെ നമിക്കണം. അവരുടെ ചോദ്യങ്ങള്‍ യഹൂദ്യ മുഴുവന്‍ സംസാരമായി, കൊട്ടാരത്തിന്റെ അകത്തളങ്ങളെയും അവ പ്രകമ്പനം കൊള്ളിച്ചു.

അവരുടെ അറിവും നേട്ടങ്ങളുമാണ് അവരെ അധികാര കേന്ദ്രങ്ങളില്‍ കൊണ്ട് ചെന്ന് എത്തിച്ചത്. പിന്നെ നടന്നത് മുഴുവന്‍ എല്ലാ അധികാര കേന്ദ്രങ്ങളിലും ഉണ്ടാകാവുന്ന ചതിക്കുഴികള്‍, വക്രതകള്‍, തെറ്റായ പരിശീലങ്ങള്‍ , ഗൂഢാലോചനകള്‍, അറിയാതെ അതില്‍ ചെന്ന് ചേരുകയായിരുന്നു. കുഴയുന്ന ചുരുളുകളില്‍ എങ്ങും എത്താതെയിരുന്നപ്പോഴാണ് വീണ്ടും നക്ഷത്രത്തിന്റെ ചലനങ്ങള്‍ അവര്‍ ശ്രദ്ധിച്ചത്. പിന്നെ തിടുക്കത്തില്‍ യാത്ര പുറപ്പെടുന്നു. 

നക്ഷത്രം അവര്‍ക്കു വഴികാട്ടിയപ്പോള്‍ അവര്‍ അവരുടെ സ്വന്തമായ സാമര്‍ഥ്യം ഉപേക്ഷിച്ചു. അവര്‍ ലക്ഷ്യ സ്ഥാനത്തു എത്തുന്നു, ശിശുവിനെ വണങ്ങുന്നു, രാജോചിതമായ ഉപചാരങ്ങള്‍ അര്‍പ്പിക്കുന്നു . തിരുകുടുംബത്തെ മുഴുവനായി അവര്‍ക്കു കാണാന്‍ കഴിഞ്ഞോ എന്ന് പറയുന്നില്ല. തന്നെയുമല്ല , അവര്‍ ഗോശാലയില്‍ എത്തി എന്നല്ല, വീട്ടില്‍ എത്തി എന്നാണ് പറയുന്നത് . അതിനാല്‍ ഇടയന്മാര്‍ ചെന്ന രാത്രിയില്‍ തന്നെആയിരിക്കില്ല, ദിവസങ്ങള്‍ കുറെ കഴിഞ്ഞിട്ടാകണം അവിടെ എത്തിച്ചേര്‍ന്നത്. 

തിരികെ പോകുമ്പോള്‍ ഉണ്ടാകാവുന്ന കൊടും ചതിയെക്കുറിച്ചു അവരെ സ്വപ്നത്തിലൂടെ അറിയിക്കുന്നു. അവരുടെ ഉദ്ദേശ ശുദ്ധിയാണ് അവരെ ലക്ഷ്യത്തില്‍ എത്തിച്ചതെങ്കില്‍, അവരുടെ നിശ്ചയദാര്‍ഢ്യവും ലക്ഷ്യത്തെപ്പറ്റിയുള്ള ഉള്‍കാഴ്ചകളുമാണ് ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ തക്കസമയത്തു ലഭിച്ചത്. 

എന്നാല്‍ ഇടയന്മാരുടെ സത്യാന്വേഷണം നേരെ വിപരീതമായ ഒരു ഇടപെടലാണ് ലൂക്കോസിന്റെ സുവിശേഷത്തില്‍ പറയുന്നത്. രാത്രിയില്‍ അവര്‍ ആടുകള്‍ക്ക് കാവല്‍ നോക്കുകയായിരുന്നു. ദൈവ ദൂതന്‍ നേരിട്ട് അവരെ സമീപിക്കുന്നു, ദിവ്യശോഭ കണ്ടു അവര്‍ ഭയന്നു വിറച്ചു. സകല ജനത്തിനും ഉണ്ടാകാന്‍ പോകുന്ന മഹാ സന്തോഷ വാര്‍ത്ത അവരോടു പറയുന്നു. 'യഹൂദരുടെ രാജാവ്' എന്ന പ്രയോഗത്തിന് പകരം 'ക്രിസ്തു എന്ന രക്ഷകന്‍' എവിടെകാണുമെന്നും എങ്ങനെ കാണാമെന്നും വ്യക്തമായ നിര്‍ദേശങ്ങള്‍ കൊടുക്കുന്നു. 

സ്വര്‍ഗം തുറന്നു സ്വര്‍ഗീയ സേനയുടെ കാഹള നാദം അവര്‍ കേള്‍ക്കുന്നു. അത്തരം ഒരു കാഴ്ച ബൈബിളില്‍ മറ്റൊരിടത്തു കൂടി മാത്രമേ പറയുന്നുള്ളൂ (2 രാജാക്കന്മാര്‍ 6:8). ഇതൊന്നും അവര്‍ ആഗ്രഹിച്ച സംഭവങ്ങള്‍ ആയിരുന്നില്ല. അവര്‍ നക്ഷത്രത്തിന്റെയോ കൊട്ടാരത്തിന്റെയോ സഹായമൊന്നും ഇല്ലാതെതന്നെ ക്ര്യത്യ സ്ഥലത്തു എത്തി. ഗോശാലയില്‍ തിരു കുടുംബത്തെ കണ്ടു , നടന്ന കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ പറഞ്ഞു. 

തിരികെ പോകുന്നവഴി നടന്ന അത്ഭുത കാഴ്ചകളെപ്പറ്റി എല്ലാവരോടും പറഞ്ഞു.
സുവിശേഷം അറിയിക്കാനുള്ള ദൗത്യം ഏല്പിക്കപ്പെട്ടതു നിര്‍ധനരായ, നിര്‍ദോഷികളായ, പേടിയുള്ള പാവം കുറെ ആട്ടിടയരെ ആയിരുന്നു. അവരോടു ദൈവദൂതന്‍ സ്വപ്നത്തിലല്ല, നേരിട്ടാണ് ഇടപെട്ടത്, ലോകത്തിനു മുഴുവനുള്ള സന്ദേശം അവര്‍ക്കാണ് നല്‍കപ്പെട്ടത്.എന്താണ് ഇവരെ തിരഞ്ഞെടുത്തത് എന്നതിന്റെ കാരണം ദൈവത്തിനു മാത്രമേ അറിയൂ. അവര്‍ വളരെ താഴ്മയുള്ള, വിനീതരായ , ദൈവഭയമുള്ള, കാര്യങ്ങള്‍ ഏല്‍പ്പിച്ചാല്‍ പറയുന്നതുപോലെ ചെയ്യും എന്ന ഉറപ്പുള്ള, ആടുകളെപ്പറ്റി നല്ല ശ്രദ്ധയുള്ള, ശുദ്ധഹൃദയം ഉള്ളവരായിരിക്കണം എന്ന് അനുമാനിക്കാം. 

ദൈവമഹത്വം അനുഭവിക്കുവാന്‍ തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ എന്താണ് അടിസ്ഥാന യോഗ്യത ? നിത്യജീവന്‍ ദൈവത്തിന്റെ സൗജന്യം ആണെന്ന് വേദപുസ്തകം പറയുന്നു.
അത് ഏതെങ്കിലും പ്രത്യേക രീതിയില്‍ ജീവിച്ചാല്‍ ലഭിക്കുന്നതല്ല , സ്വന്തമായി നേടാനും സാധിക്കില്ല.വിശ്വാസത്തെക്കുറിച്ചുള്ള അറിവും ജീവിത ശൈലികള്‍ പുലര്‍ത്തുന്നതുകൊണ്ടും രക്ഷ ഉറപ്പാക്കാനാവുമോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. സമ്മാനം ലഭിക്കണമെങ്കില്‍ ഓട്ടത്തില്‍ പങ്കാളിയാവണം, ടിക്കറ്റ് എടുക്കാതെ ലോട്ടറി അടിക്കില്ല. അപ്പോള്‍ ചില നിബന്ധനകള്‍ ഇവിടെ ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. 

എന്താണ് നിബന്ധനകള്‍? 'യേശുവിനെ കര്‍ത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും' (റോമര്‍ 10 :9 ). ഏറ്റവും കൂടുതല്‍ തവണ പ്രതിപാദിക്കുന്ന വാക്യം ' തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു (യോഹന്നാന്‍ 3 :16). 

 അതുകൊണ്ടു ജന്മനാ വിശ്വാസി ആയവര്‍ക്കും സുവിശേഷത്തില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ക്കും നിത്യ ജീവന്‍ ഉറപ്പായി എന്ന് തെറ്റിദ്ധരിക്കുന്ന ആളുകള്‍ ഏറെ ഉണ്ട്. 

'എന്നോടു കര്‍ത്താവേ, കര്‍ത്താവേ, എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു' (മത്തായി 7: 21). 'ദൈവം ഏകന്‍ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു' (ജേക്കബ് 2 :19). 'വ്യര്‍ത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാന്‍ നിനക്കു മനസ്സുണ്ടോ? (ജേക്കബ് 2 :20).

വിശ്വാസത്തിലേക്ക് ജനിച്ചു വീണതുകൊണ്ടു രക്ഷ ഉറപ്പാക്കിയ ചിലര്‍ രഥങ്ങളിലും കുതിരകളിലും അഭിരമിക്കയാണ്. കടുത്ത നിറങ്ങള്‍കൊണ്ടും കൈയ്യടികിട്ടുന്ന പൊള്ളയായ അധരവ്യായാമങ്ങള്‍ കൊണ്ടും നക്ഷത്ര തിളക്കത്തില്‍ എത്തിച്ചേരുന്നത്, സിംഹാസനങ്ങളുടെയും അധികാരങ്ങളുടെയും ഇരുണ്ട പാതകളിലൂടെയാണ് . സ്വയം ആര്‍ജിച്ച അറിവും മേന്മയും അവയില്‍ അര്‍പ്പിച്ച തെറ്റായ നീതിബോധവും പ്രവര്‍ത്തന ശീലങ്ങളും അവരെ നക്ഷത്രങ്ങളുടെ ചലനം ശ്രദ്ധിക്കാന്‍ ഇടയാക്കുന്നില്ല. 

അവര്‍ നിരന്തരമായ ഗൂഢ ചിന്തകളിലും ഉപജാപകവൃന്ദത്തിന്റെ ചതിക്കുഴിയിലും നട്ടം തിരിയുകയാണ്. കാലത്തിന്റെ നക്ഷത്ര പകര്‍ച്ചയെ അവര്‍ക്കു ഉള്‍ക്കൊള്ളാനാവുന്നില്ല. ഒരുപക്ഷേ ബെത്‌ലഹേമിലെ ദിവ്യ നക്ഷത്രം ഈ വിദ്വാന്മാരില്‍ നിന്നും എന്നേ അകന്നു പോയിരിക്കുന്നു. അവര്‍ക്കു ഉറക്കമില്ല , പിന്നെ എങ്ങനെ സ്വപ്നം കാണാനാവും ?

 മറ്റുള്ളവരെ ഭയപ്പെടുത്തിയാണ് അധികാരം നിലനിര്‍ത്തുന്നത്. പൊന്നും മൂരും കുന്തിരിക്കവും സ്വയം എടുത്തു ധരിച്ചു, ആര്‍ക്കും കൊടുക്കാതെ കൂട്ടി വച്ചിരിക്കുകയാണ്. പൊന്നു പൊതിഞ്ഞ മണിമാളികകളും അരമനകളും കൂറ്റന്‍ ധ്യാന കേന്ദ്രങ്ങളും നിര്‍മ്മിച്ച് വീണ്ടും വീണ്ടും മനുഷ്യനെ ഭയപ്പെടുത്തി, തങ്ങളിലൂടെ മാത്രമാണ് രക്ഷ എന്ന് ധരിപ്പിക്കയാണ് . തൊഴുത്തുകളില്‍ പോയി രക്ഷിതാവിനെ കാണാന്‍ അവര്‍ക്കു സാധിക്കില്ല. കാണണമെങ്കില്‍ രക്ഷകന്‍ പോലും സമയവും സ്ഥലവും തരപ്പെടുത്തി ചെല്ലണം, കാഴ്ചകള്‍ സ്വീകരിക്കും. കാഴ്ചകളുടെ വലിപ്പം നോക്കി സമയം അനുവദിക്കും. 

സൂര്യശോഭയില്‍ രാവും പകലും നിറഞ്ഞു നില്‍ക്കുന്ന; തെറ്റിദ്ധാരണകള്‍ കൊണ്ട് കൊഴുത്തു തടിച്ചവരും , വിവരക്ഷാമം കൊണ്ട് മെലിഞ്ഞവരുമായ അധികാര ശ്രേണിയില്‍ ചെറു നക്ഷത്രത്തിന്റെ സ്‌നേഹത്തിനും കരുണക്കും എന്ത് സാംഗത്യം? ദുരധികാരത്തിന്റെ കീഴില്‍ നിരന്തരം പേടിച്ചു, വേദനകള്‍ ഉള്ളില്‍ നിറഞ്ഞ, പ്രതീക്ഷ നശിച്ച,സമചിത്തത നഷ്ട്ടപെട്ട ചിതറിപ്പോകുന്ന ഒരു സമൂഹത്തിലേക്ക് പ്രവാചക നിവൃത്തി എന്ന സത്യവുമായി ഇടയ്ക്കിടെ വരുന്ന തിരുജനന പെരുന്നാളിന് എന്നും പ്രസക്തിയുണ്ട്. ജീവിതത്തിലെ ചെറിയ ഉത്തരവാദിത്തങ്ങളില്‍, നിഷ്‌കാമമായ ഇടങ്ങളില്‍ അവക്ക് അഭൗമീകത കൈവരിക്കാനാകും. അവിടെയാണ് സ്വര്‍ഗ്ഗിയ സേനകളുടെ താളം തുടിക്കുന്നത്.
വിദ്വാന്മാരും വിവര ദോഷികളും (കോരസണ്‍)
വിദ്വാന്മാരും വിവര ദോഷികളും (കോരസണ്‍)
Join WhatsApp News
Ninan Mathullah 2017-12-22 17:18:45
Very good Christmas message
andrew 2017-12-24 15:19:58

“Wise men from the East, saw a star in the East and walked in its direction?

 According to this story, only in Mathew, those wise men in the East, if they travel towards the East, how can they end up in the West.

They came to the wrong location too. Because of the stupidity of the ‘wise men’ many innocent children got killed, but the “Savior’ of the world did nothing to save those kids killed on behalf of him. Savior himself had to flee. The news was spread widely, after the death of Herod, his sons were in power and how come they did not look for the ‘king of Jews’ who is a threat for them too. The kings of Jews were appointed by Romans, any threat to their king will be handled by Romans, Herod was a king for the name sake, he had no army to go out for the mass murder, he had no such powers either.  Mathew wrote a fiction and is full of fabrication like the rest of the books in the bible.

 The books of the bible were not written as history. They were written to serve and prove political goals. So are the so-called scriptures of other religions. They were just fiction but time & politics declare them as history to fool the faith worshippers.

 

andrew 2017-12-24 20:36:16

“Wise men from the East, saw a star in the East and walked in its direction?

 According to this story, only in Mathew, those wise men in the East, if they travel towards the East, how can they end up in the West.

A star is millions of times larger than Earth & millions of miles away. How foolish it is to say, a star pointed out the direction

They came to the wrong location too. Because of the stupidity of the ‘wise men’ many innocent children got killed, but the “Savior’ of the world did nothing to save those kids killed on behalf of him. Savior himself had to flee. The news was spread widely, after the death of Herod, his sons were in power and how come they did not look for the ‘king of Jews’ who is a threat for them too. The kings of Jews were appointed by Romans, any threat to their king will be handled by Romans, Herod was a king for the name sake, he had no army to go out for the mass murder, he had no such powers either.  Mathew wrote a fiction and is full of fabrication like the rest of the books in the bible.

 The books of the bible were not written as history. They were written to serve and prove political goals. So are the so-called scriptures of other religions. They were just fiction but time & politics declare them as history to fool the faith worshippers.

 

NARADAN 2017-12-25 06:56:02
so, you guys are saying the 'wise men from the east' are malayalees?
they are now living in .................USA. Those Microbe men walk around as if they know everything. Wear 3 piece suit or long Jacket which smells like  പോരുന്ന ഇരിക്കുന്ന chicken. They are president, founder of many organizations. you know the rest, we see them every sat and Sunday.
from FB- by truth seeker 2017-12-25 07:10:06

ഈ മലയാളിയിലെ കമന്റ്റ് എഴുത്തുകാരും 

ഫേസ്‌ബുക്ക്  എഴുത്തുകാരും ചിലപ്പോൾ ഒരു ഭ്രാന്താലയം ആണെന്ന് തോന്നാറുണ്ട്.സ്വന്തമായി ഓരോത്തർ സെലിബ്രറ്റികൾ ആകുന്നു. 

എന്തിനും ഏതിനും അഭിപ്രായങ്ങൾ "തുറന്നെഴുതുന്ന കീബോർഡ് ആദർശ പുരുഷൻ /വനിത .

ഫിസിക്സിൽ ഒരു BSc ബിരുദം പോലുമില്ലാത്തവർ ഭൗതിക ശാസ്ത്ര സംബന്ധിയായ കാര്യങ്ങളെ കുറിച്ച് വളരെ ആധികാരികമായി എഴുതി തള്ളുന്നു.

ഏതെങ്കിലും ഒരു ശാസ്ത്ര വിഷയത്തിൽ ഗവേഷണം നടത്തി എന്നത് കൊണ്ട് പ്രപഞ്ചത്തിലെ എല്ലാ വിഷയങ്ങളുടെയും അവസാന വാക്ക് താനാണ് എന്ന് കരുതുന്ന മറ്റു ചിലർ..

ഫെമിസിസം എന്ന കലഹരണപെട്ട ആശയത്തെ തോളിൽ ഇട്ടു നടക്കുന്ന കുറച്ചു ചേച്ചിമാരും,അവരെ പിന്താണുന്ന കുറച്ചു സൂഡോ ബുദ്ധിജീവികളും.

കെട്ടിയ പെണ്ണിനേയും,മൂന്ന് വയസുള്ള കുട്ടിയേയും വരെ ചാക്കിൽ പൊതിഞ്ഞു നടക്കുന്ന സ്ത്രീ വാദികളായ ആങ്ങളമാർ .

ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഒന്നര ലക്ഷം വർഷം പഴക്കമുള്ള പാരമ്പര്യം ഉദ്ധരിക്കുവാൻ ,യൂറോപ്പിലും അമേരിക്കയിലും പോയി വർഗീയത വിളമ്പി ജീവിക്കുന്നവർ.

എഴുതുന്ന വാക്കുകളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാതെ ഫേസ്‌ബുക്ക് ആക്റ്റിവിസ്റ്റ് എന്ന് സ്വയം കരുതുന്ന കുറെ അണ്ണന്മാർ..

ലൈക്കിനു വേണ്ടിയും ,ഫോള്ളോവെർസ് നും വേണ്ടി യാചിച്ചു പോസ്റ്റ് ഇടുന്ന മറ്റു ചില മഹാന്മാർ.

സ്വയം ഒരു സംഭവം ആണെന്ന് കരുതി മഹത്വം കൽപിച്ചു നടക്കുന്ന ഒരു കൂട്ടം സെലിബ്രറ്റികൾ.

ഈ ഫേസ്‌ബുക്ക് സെലിബ്രറ്റികൾ എന്ത് പഴങ്കഞ്ഞി പറഞ്ഞാലും ലൈക്കടിക്കുവാൻ വെമ്പുന്ന ചില കോന്തന്മാർ .

വർഗീയത പുഴുങ്ങി തിന്നു കൊഴുക്കുന്ന വല്ല്യ ഒരു കൂട്ടം ഒരു വശത്തു ,മറ്റൊരു വശത്തു അബദ്ധങ്ങളുടെ പെരുമ്പറ കൊട്ടുന്നവർ.ഇനി വേറൊരു വശത്തു ശാസ്ത്രതിന്റെ ഹോൾസെയിൽ ഡീലേഴ്‌സ് തങ്ങളാണ് എന്ന് കരുതുന്നു മറ്റു ചിലർ.

തന്നെ എല്ലാവരും പ്രേമിക്കുവാൻ വേണ്ടി വെമ്പുകയാണ് എന്ന് കരുതുന്നു മറ്റു ചിലർ സുന്ദരികൾ.

പെൺകുട്ടികളുടെ ഒറ്റ ലൈൻ പോസ്റ്റ് കണ്ടാലും ലൈക്കടിക്കുവാൻ വേണ്ടി മത്സത്തിരിക്കുന്ന ഡിജിറ്റൽ കോഴികൾ .

ഫോട്ടോ ഇട്ട് ,ഹാഷ്ടാഗ് കൊണ്ട് പുതപ്പിച്ചു വെറുപ്പിക്കുന്ന പൊങ്ങുതടികൾ

ഐശ്വര്യ റായിയുടെ വരെ ഫോട്ടോ ഇട്ട് ഫാത്തിമ സൈനബ എന്ന് പേരും ഇട്ട് ഫേക്ക് ഉണ്ടാക്കുന്നവർ

ഫോട്ടോഷോപ്പിൽ വാർത്തകൾ ഉണ്ടാക്കുന്നവർ,

സൈബർ പോരാളികൾ ...

മതം വിൽക്കുന്നവർ,

ട്രോളി സന്തോഷം കണ്ടെത്തുന്നവർ.

ഒരു ലൈക്ക് ഒരു പ്രാർത്ഥന,ഒരു ഷെയർ 10 പ്രാർത്ഥന -പ്രാർത്ഥനാ തൊഴിലാളികൾ.

പെൺകുട്ടികളുടെ മെസ്സജ് ബോക്സിൽ വന്നു സൗഹൃദം സ്ഥാപിക്കുവാൻ വെമ്പുന്നവർ.

താൻ എഴുതുന്നതൊക്കെ എന്തോ വല്ല്യ കാര്യമാണ് എന്ന് വിശ്വസിക്കുകയും ,അതിന് കിട്ടുന്ന ലൈക്കുകൾ എണ്ണി സായൂജ്യമടയുകയും.ലൈക്ക് കുറഞ്ഞാൽ പരിഭവം പറയുകയും,വായിച്ചില്ലെങ്കിലും ലൈക്കടിക്കണേ എന്ന് കെഞ്ചുകയും ചെയ്യുന്നവർ.

എന്റെ തല ,എന്റെ ഉടൽ,എന്റെ തല എന്റെ പ്രോഗ്രാം,എന്റെ ചാനൽ അങ്ങനെ സ്വന്തം തലയും ,പ്രോഗ്രാമും മാത്രം മുഴുവൻ സമയവും പ്രക്ഷേപണം ചെയ്യുന്ന മറ്റു ചിലർ.

അങ്ങനെ നീളുന്നു.ബഹു ജനം പല വിധം

നിരീശ്വരൻ 2017-12-25 14:15:23
കോരസന്റെ ജ്ഞാനികൾ വിഡ്ഢികളായിരുന്നു എന്നതിന് തെളിവാണ് അവർ ഹെരോദാവിന്റെ കൊട്ടാരത്തിൽ ചെന്നു പെട്ടത്. ജ്ഞാനികൾക്ക് എന്തുകൊണ്ട് അറിയാൻ കഴയാതെപോയി ഹെരോദാവ് ഒരു തന്ത്രശാലിയും വക്രതയുള്ളവനുമാണെന്ന്?  ജ്ഞാനികളും വക്രതയുള്ളവരും ലോകത്തിലെ ശക്തിമഹാന്മാരും അധികാരികളുമായി ബന്ധം പുലർത്തണം എന്ന വക്ര മനോഭാവമുള്ളവരുമായിരുന്നു എന്ന് കോരസന്റെ ലേഖനം വെളിപ്പെടുത്തുന്നു. ഒരു നായിക്ക് വേറൊരു നായെ ഇഷ്ടമല്ല എന്നുള്ള കാര്യം തിരിച്ചറിയാൻ കഴിയാതിരുന്ന ഇവന്മാർ പമ്പര വിഡ്ഢികളായിരുന്നു .  പിന്നെ ആൻഡ്രൂ പറഞ്ഞതുപോലെ പതിനായിരക്കണക്കിന് നക്ഷത്രങ്ങൾ ഉള്ള നീലാ ആകാശത്ത് അന്ന് പ്രത്യക നക്ഷത്രം ഇവർക്കായി വെളിപ്പെട്ടു എന്ന് പറയുന്നത് അതിലും വലിയ അബദ്ധം.  നക്ഷത്രം ചൂട്ട് കത്തിച്ചു പിടിച്ചാണ് ഇവന്മാരെ ബെത്ലഹേമിൽ കൊട്നുപോയത് എന്ന് പറയാതിരുന്നത് വലിയ കാര്യം.  ഭൂമിയിൽ യേശു എന്ന മനുഷ്യൻ ജീവിച്ചിരുന്നു അദ്ദേഹം മനുഷ്യേരെ സ്നേഹിക്കുകയും അവരുടെ നന്മക്ക്വേണ്ടി പ്രവർത്തിക്കുകയും ചെയ്യുത് എന്ന് നേരെ ചൊവ്വേ പറഞ്ഞായിരുന്നെങ്കിൽ ജനം വിഷ്വസിക്കുമായിരുന്നു . അതിന് പകരം, മേരിയുടെ ഭർത്താവാനിനെ ഒരു ഉണ്ണാക്കനാക്കി നിറുത്തി അവളെ ദേവലോകത്ത് നിന്ന് ഗർഭം ധരിപ്പിച്ച് ഇല്ലാത്ത കഥ പറഞ്ഞു പരത്തി ഒരു നല്ല മനിഷ്യന്റെ പേര് ചീത്തയാക്കി.  എന്തെഴുതിവിട്ടാലും അതിന് ഹല്ലേലുയ്യാ പാടാനായി കുറെ മാത്തുള്ളമാരും മാത്ത്യുവും ഒക്കെ ഉള്ളത് കൊണ്ട് ഇതൊക്കെ നടക്കും. പക്ഷെ സത്യന്വേഷികളെ ഇതൊന്നും ബാധിക്കുകയില്ല  എന്നറിഞ്ഞിരിക്കുക 
Ninan Mathullah 2017-12-25 16:41:11

Andrew’s first concern is how can Jesus be son of God and son of David at the same time, and if so David also god? These questions were answered here many times but still come up as he is using this for propaganda only and not to find the truth. God is only one. Son of God can be explained with Trinity. Just us man is created in the image of God, and there is a body, mind and spirit for man God is three in one. Our body represent the word of God, (Jesus) our mind represent God the Father and spirit represent the Holy Spirit. As language has limitations in expressing meaning, and these mysteries are hidden for a time, many misunderstood Bible verses. Jesus Christ is the Son of God in the sense that Jesus is the Word of God. You can call your words your son as you produced it. Jesus does not know the time of his second coming as before word can utter anything mind has to know it. These are mysteries hidden from those who are worldly thinking. About the Genealogy of Jesus, it was explained many times here to answer andrew. He will raise this issue a couple of months later again. The answer is in my book, ‘Divinity of Bible’. Please refer to it.

 

There are many prophecies in the OT about Jesus. To understand that one need spiritual eye. When a prophet writes something that is going to happen thousand or hundreds of years later, as there is no word s in the language as to what the prophet saw, he used symbolic expressions to explain it. Without the inner eye opened it is not possible to understand it or make a connection. This is due to lack of faith in God.

 

Bible has a human element in it as it came through prophets. Different writers write with their own individuality and there can be differences. If all of them wrote the same the argument is that they conspired or copied one another or all three are the same person. All this explained in ‘Divinity of Bible’.

 

Andrew’s arguments about east and west is just silly, and if suspicion gets into mind everything is suspicious. Another argument is that how can a star bigger than earth be in the air. A star can be a sign in the air. It need not be visible to everybody but only for those it appeared. Herod and people in Jerusalem did not see this star although the wise men saw it as a guide to reach Jesus.

Although andrew is not a BJP supporter, many BJP Christians here support andrew because they want to see Christianity destroyed before they can convert all to Hindus and declare India a Hindu nation.

andrew 2017-12-25 21:01:27

 

കൊരസെന്‍റെ  വിദ്വാന്മാര്‍ വിഡ്ഢിത്തരം കാട്ടി എന്ന് വെക്തം .

ആകാശത്ത് കണ്ട ഒരു നക്ഷത്രത്തെ അടിസ്ഥാനാപെടുത്തിയാണ് യേശുവിന്‍ ജനനം ഇ  ജ്ഞാനികൾ മനസ്സിലാക്കിയത് ( ഇവർ ഭാരതത്തിൽ നിന്നും പോയ ജ്യോതിഷു മലയാളികള്‍ എന്ന് കരുതാം. നാട്ടുകാരുടെ എല്ലാ പ്രശ്നം തെളിയിക്കാന്‍ അവര്‍ കവടി നിരത്തും; പക്ഷെ സൊന്തം ഭാര്യ ഒളിച്ചു ഓടിയാല്‍ നേരെ പോലീസ് station നിലേക്ക് ഓടും. യേശുവിനെ അന്വേഷിച്ച് ഇറങ്ങിതിരിച്ച ഈ ജ്ഞാനികൾ ചെന്നുപെട്ടതാകട്ടെ യേശുവിനെ കൊല്ലുവാൻ തയ്യാറായിരുന്ന ഹേറോദേസ്‌ രാജാവിന്റെ അടുക്കല്‍. ഒരു കൂട്ടം കുഞ്ഞുങ്ങളുടെ  കൂട്ടകൊലക്ക് നക്ഷത്രം കാരണമായി എന്നുള്ളതല്ലാതെഅതുകൊണ്ട് മറ്റെന്തെങ്കിലുംനേട്ടംമുണ്ടായോ? ഇ നക്ഷ്ത്രം സര്‍വ സക്തന്‍റെ പുത്രനെ ഇജിറ്റ് വരെ ഓടിച്ചു, ദൂദനെയും വട്ടു പിടിപ്പിച്ചു,

ലക്ഷകണക്കിന്‌ വരുന്ന ബാലകന്മാരെ കൊന്നൊടുക്കിയ ആ നക്ഷത്രമാണ് “ഇന്ന്
ക്രിസ്ത്യാനികൾ ഭവനങ്ങളിൽ ക്രിസ്തുമസ് കാലത്ത് ഒരുക്കിവെക്കുന്നത്‌.”
ഇനി ചിന്തിക്കു നമ്മുടെ വീടുകളിൽ നക്ഷത്രം വേണമോ.
ലോകരക്ഷിതാവിനെ കൊല്ലുവാൻ, ഇസ്രായേൽ ശിശുക്കളെ കൂട്ടകൊല ചെയ്യുവാൻ സാത്താൻ ആകാശത്തുകാട്ടിയ ആ മാസ്മരികത ഇപ്പോഴുംതുടരുന്നു.

ഒന്നോർത്തുകൊള്ളുക നിങ്ങൾ തൂക്കുന്ന ഇ നക്ഷത്രം, നിങ്ങളുടെ കുടുംബത്തിലെക്ക് 
സാത്താനെ ക്ഷണിക്കുന്ന, ക്ഷണകത്തുകളാണ്.

Rev.6:13 കൂടി വായിക്കുക.

Christian 2017-12-25 22:35:29
Nireeswaran writes about Christ because Christ is Son of God. Otherwise, he would not have heard of that name after 2000 years.
Any way, niresswaran, RSS etc may believe whatever they want.
J.Mathew 2017-12-26 09:30:13
അന്ത്രയോസ്, നിർത്തൂ നിന്റെജല്പനങ്ങൾ.ജീവൻ നല്കുന്നവന് അത് തിരിച്ചെടുക്കാനും അവകാശം ഉണ്ട്.അതിനെ ചോദ്യം ചെയ്യാൻ നീയാര്?ഏത്‌ പ്രായത്തിൽ, എവിടെ, ഏത് വിധത്തിൽ എന്നൊക്കെയുള്ള തീരുമാനം ദൈവത്തിന്റേതാണ്.അതിനെ ചോദ്യം ചെയ്യാൻ നീ വളർന്നിട്ടില്ല.ജഡീകമായി ഈ ലോകത്തിൽ നിന്നും വേർപെട്ടെങ്കിലും ആത്മീയമായി അവർ എന്നും ജീവിക്കും.ക്രിസ്തുവിന്റെ ജനനത്തോടുകൂടി ഇരുളിൽ കഴിഞ്ഞ ജനത വലിയ പ്രകാശം കണ്ടു.ആ വെളിച്ചം കാണണമെങ്കിൽ ഉൾ കണ്ണ് തുറക്കണം.അല്ലാത്തവർ ഇരുളിൽ തന്നെ കഴിയും അന്ത്രയോസിനെ പോലെ.
True Christan 2017-12-26 09:39:58
read the comment, j mathew- in this column from FB about e malayalee comment writers
it is about people like you, വിളക്ക് കെടുത്തി  ചാവുന്ന വണ്ടുകള്‍ 
JOHNY 2017-12-26 10:10:09
ക്രിസ്തുമസ് ആയിട്ട് കുറെ ഉപദേശികൾ എന്റെ കിതാബാണു ശരി എന്റെതു മാത്രം എന്ന് പറഞ്ഞു ആക്രോശിക്കുന്നുണ്ടല്ലോ. എന്റെ കിതാബിൽ എല്ലാം ഉണ്ട്. സംശയം ഉള്ളവർ ഞാൻ എഴുതിയ ഏറ്റവും പുതിയ വേറൊരു കിതാബ് വായിക്കൂ അതിൽ ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. ഇതൊക്കെ ശരി എന്ന് സമ്മതിച്ചില്ലെങ്കിൽ എല്ലാത്തിനേം ശപിക്കും. ഉപദേശി ശാപം ഏഴു തലമുറ വരെ എന്നാണല്ലോ പ്രമാണം. ആൻഡ്രൂ നിന്റെ എല്ലാ ശിങ്കിടികളെയും വിളിച്ചു കൊണ്ട് വന്നു ഉപദേശിയുടെ കാലു പിടിച്ചാൽ നിനക്ക് രക്ഷ പെടാം. ഇതൊരു അവസാനത്തെ ചാൻസ് അല്ല ഞങ്ങൾ വീണ്ടും വീണ്ടും ചാൻസ് തരും.
andrew 2017-12-26 10:48:25

It is written: the ‘savior of the World’ did nothing until he became 27 or 30. Many died without being saved while he was alive.

After his death, nothing significant happened until Paul recreated the Christianity in ‘Pauline way; a way very different from gospels. Until 16 cent. Christianity remained to be local cults. The world saviour did not invent any printing press, internet or any such media to spread the gospel to save the people of the world. It was the colonial racist extremist-the so-called missionaries who spread Christianity by forceful conversation, torture & killing by guns and swords.

 The saviour, a Galilean man would be brown, sun-burned, olive colour skin. The colonists made him a white- man to impose their superiority and enslave others. The white-skinned racial extremists even now regard others as ‘not-human’.

Imagine a dark-skinned man on the cross! Christianity would have been small local cults. The white Jesus and white racial extremists spread Christianity and slavery.

Even with all the evil power they used, the world saviour has not yet reached 75% of the World population.

If the Romans had used a gun or sword to kill him, the priests would be walking around guns and swords hanging from their neck instead of the cross. [well ! some of them do carry guns}

Vayanakaaran not BJP 2017-12-26 12:56:07
മിസ്റ്റർ മാത്തുള്ള നിങ്ങൾ പറയുന്ന ആത്മീയത നല്ലത് തന്നെ. ആൻഡ്രുസ് പറയുന്ന സത്യസന്ധമായ കാര്യങ്ങളും നല്ലത്. ഒരു കാര്യം ഓർക്കുക, പണമില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല. ആത്മീയത പറഞ്ഞ് കുഞ്ഞാടുകളെ മേച്ച് മേലനങ്ങാതെ കഴിയുന്ന പുരോഹിത വർഗ്ഗം മനുഷ്യരെ സത്യം മനസ്സിലാക്കാൻ അനുവദിക്കില്ല. ഒരു പരിധി വരെ ഉപദേശി കൂടിയായ താങ്കളും സത്യം ജനങ്ങളിൽ നിന്നും മറച്ച് വച്ച് ആത്മീയതക്ക് വേണ്ടി വാദിക്കും. ശ്രീ ആൻഡ്രുസ് ഉന്നയിച്ച കാര്യങ്ങൾക്ക് അതെല്ലാം ഇവിടെ നടക്കുമെന്ന ഉത്തരവാദിത്തമില്ലാത്ത മറുപടി എഴുതി താങ്കൾ വെറും ഒരു ഉപദേശിയായി മാറരുത്. വിദ്യാസമ്പന്നനായ താങ്കൾ ജീവിക്കാൻ വേണ്ടി മതം വിറ്റു നടക്കുന്നവരെപോലെ എഴുതരുത്. മതം മനുഷ്യന് ഒരു ഉപകാരവും ചെയ്തിട്ടില്ല. വെള്ളക്കാരില്ലായിരുന്നെങ്കിൽ കൃസ്തു മതവും വളരുകയില്ലായിരുന്നു. സായിപ്പിനെ കാണുമ്പോൾ കവാത് മറക്കുന്നു ജനങ്ങൾ. യേശുവിന്റെ വചനങ്ങൾ ഉത്തമം. പക്ഷെ മുഴുവൻ പ്രായോഗികമല്ല. കൊലപാതികളെയും, ബലാസംഗരെയും മാപ്പു കൊടുത്തു വിട്ടിരുന്നെങ്കിൽ ഈ ലോകം എന്താകുമായിരുന്നു. അതുകൊണ്ട് യേശു പറഞ്ഞത് മുഴുവൻ എടുക്കാതെ  നമ്മൾക്കൊക്കെ വയർ ഉണ്ടെന്നും, അതിനു ഭക്ഷണം വേണമെന്നും, ശരീരം ഉണ്ടെന്നും അതിനു വസ്ത്രം വേണമെന്നും, വെയിലും മഴയുമുണ്ടെന്നും അതുകൊണ്ട് വീട് വേണമെന്നും മനസ്സിലാക്കുക.  
Ninan Mathullah 2017-12-26 12:09:31

Mocking is the last resort for several here when they have no valid answer. The problem with andrew and Nereeswaran and several others here  is that their spiritual eyes are not opened. Their focus is on earthly things. They look down to earth always and see the earth, material things, money and possessions and poor people and what is negative here.  Those things will be here as long as this earth is here. They can’t think beyond that. They are down to earth practical. They never experienced any miracles in life or did not give any importance to such things to influence them as the things of this earth only in their world.  Trying to bring them to extra sensory perception is useless. So what I write is not for them but for other readers. There is a saying that ‘attaye pidichu methayil kidathiyal kidakkumo? (Please do not take personal). Those who are materialistic minded it is impossible for them to think about spiritual things or things of above. To them such mysteries are ‘ammummakathakal’. It might be be their destiny as they are blind to spiritual mysteries.

J.Mathew 2017-12-26 14:04:43
ബിജെപി ക്കാരൻ അല്ലാത്ത വായനക്കാരാ താങ്കൾക്ക് മതം എന്ന വാക്കണോ പ്രശ്‍നം.എങ്കിൽ ആ വാക്ക് താങ്കൾക്ക് ഉപേക്ഷിക്കാം.എന്നാൽ താങ്കൾക്ക് ദൈവത്തെ ഉപേക്ഷിക്കാൻ പറ്റില്ല.കാരണം താങ്കൾ ഈ ലോകത്തു ജനിക്കുന്നതിനും ജീവ ശ്വാസം ഉപ്പേടെ താങ്കൾക്കു വേണ്ടതെല്ലാം തന്നു പരിപാലിക്കുന്നതും ദൈവം ആണ്.താങ്കൾ നന്ദി ഉള്ളവൻ ആണെങ്കിൽ ദൈവത്തിനു നന്ദി പറയുക.സകല ജാതികൾക്കും വേണ്ടിയാണ് യേശു മനുഷ്യനായി അവതരിച്ചത് .അവിടെ വെള്ളക്കാരൻ എന്നും കറുത്തവൻ എന്നും വ്യത്യാസം ഇല്ല.യഹൂദൻ എന്നോ യവനെൻ എന്നോ വ്യത്യാസം ഇല്ല.എല്ലാം ആദാമിന്റെ സന്തതികൾ.
George V 2017-12-26 14:38:17
പതിനായിരക്കണക്കിന് മയിലുകൾ അകലെ സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങളെ നോക്കി ആയിരത്തിലേറെ മയിലുകൾ ഒട്ടകപ്പുറത്തും കഴുതപ്പുറത്തും യാത്ര ചെയ്തു, ഒരു കാലിക്കൂട്ടിന്റെ മുകളിൽ ആ നക്ഷത്രം നിന്നപ്പോൾ കിഴക്കുനിന്നുള്ള മൂന്നു വിഢികൾ യേശൂ ജനിച്ചത് കണ്ടു. ഈ നക്ഷത്ര കഥ ആണ് ക്രിസ്ത്യാനികളെ പറഞ്ഞു വിശ്വസിപ്പിച്ചു പറ്റിച്ചു പോരുന്നത്. സാമാന്യ ബുദ്ധി ഉപയോഗിച്ചു നോക്കിയാൽ അറിയാം ഒരു പക്ഷി പറക്കുന്നതിന്റെ ഒപ്പം സഞ്ചരിക്കാൻ ചുരുങ്ങിയത് ഒരു മോട്ടോർ വാഹനം വേണം. ഈ നക്ഷത്രങ്ങളുടെ ഒക്കെ വേഗത എത്ര എന്ന് സയൻസ് പഠിപ്പിക്കുന്നു. എന്നിട്ടും ഈ അസംബന്ധം സ്ഥാപിക്കാൻ  യാതൊരു ഉളുപ്പും ഇല്ലാതെ പുരോഹിതർ ഹോര ഹൊരം പെടാപ്പാടു പെടുന്നു. അത് അവരുടെ ഉപജീവനം. അത് കേട്ട് ആമേൻ പറയുന്ന വിശ്വാസികൾ എന്ന ആടുകൾ. ഇതുപോലുള്ള മണ്ടൻ കഥകൾ അടുത്ത തലമുറയെ പറഞ്ഞു പഠിപ്പിക്കുന്നത് മാപ് അർഹിക്കാത്ത തെറ്റാണ്.
ഇതിനെതിരെ ശ്രീ ആൻഡ്രൂസിനെ പോലുള്ളവർ ഉയർത്തുന്ന ചെറു വിരലുകൾ സ്ളാഹനീയം തന്നെ. അതൊകൊക്കൊണ്ടാണ് വീണ്ടും ഒരു കന്യക ജനനവും അവതാരവും ഈ ഭൂമിയിൽ ഉണ്ടാവാത്തത്. ഉത്തരം താങ്ങുന്ന പല്ലികളെ പോലെ ചില കപട നാമക്കാരും സ്വയം പ്രഖ്യാപിത ഉപദേശി മാറും ഈ മലയാളിയിൽ പ്രോപഗണ്ട എന്നും പറഞ്ഞു എഴുതും. കാര്യമാക്കരുത് ശ്രീ ആൻഡ്രൂസ്. വരും തലമുറയോട് താങ്കൾ ചെയ്യുന്ന നല്ല കാര്യത്തിന് കടപ്പെട്ടിരിക്കുന്നു. എല്ലാവിധ ആശംസകളും. 
JOHNY 2017-12-26 14:49:39
അട്ടയെ പിടിച്ചു മെത്തയിൽ കിടക്കില്ല, കാരണം അതിനു  മനുഷ്യന്റെ  ചോര അവൻ അറിയാതെ ഊറ്റിക്കുടിക്കണം. ആ പണി ദൈവം ഏൽപ്പിച്ചിരിക്കുന്നത് പുരോഹിതരെയും ഉപദേശി മാരെയും ആണ്. അമ്മൂമ്മക്കഥകൾ പറഞ്ഞു വിശ്വാസികൾ അറിയാതെ പോക്കറ്റിൽ നിന്നും അടിച്ചു മാറ്റി, അന്യന്റെ വിയർപ്പു കൊണ്ട് ജീവിക്കുന്ന പുരോഹിത വർഗം യേശുവിനെ വിറ്റു ക്രിസ്ത്യാനിയെ പറ്റിച്ചു ജീവിക്കുന്നു. എന്നിട്ടു അതിനെ ചോദ്യം ചെയ്‌താൽ ശാപ വർഷവും, അഞ്ചും ഏഴും തലമുറ അനുഭവിക്കും പോൽ.
മതം ഉപേക്ഷിക്കൂ മനുഷ്യർ ആകു. Thank you Mr Andrew for sharing the article  
J.Mathew 2017-12-26 15:04:34
ബിജെപി ക്കാരൻ അല്ലാത്ത വായനക്കാരാ താങ്കൾക്ക് മതം എന്ന വാക്കണോ പ്രശ്‍നം.എങ്കിൽ ആ വാക്ക് താങ്കൾക്ക് ഉപേക്ഷിക്കാം.എന്നാൽ താങ്കൾക്ക് ദൈവത്തെ ഉപേക്ഷിക്കാൻ പറ്റില്ല.കാരണം താങ്കൾ ഈ ലോകത്തു ജനിക്കുന്നതിനും ജീവ ശ്വാസം ഉപ്പേടെ താങ്കൾക്കു വേണ്ടതെല്ലാം തന്നു പരിപാലിക്കുന്നതും ദൈവം ആണ്.താങ്കൾ നന്ദി ഉള്ളവൻ ആണെങ്കിൽ ദൈവത്തിനു നന്ദി പറയുക.സകല ജാതികൾക്കും വേണ്ടിയാണ് യേശു മനുഷ്യനായി അവതരിച്ചത് .അവിടെ വെള്ളക്കാരൻ എന്നും കറുത്തവൻ എന്നും വ്യത്യാസം ഇല്ല.യഹൂദൻ എന്നോ യവനെൻ എന്നോ വ്യത്യാസം ഇല്ല.എല്ലാം ആദാമിന്റെ സന്തതികൾ.
JOHNY 2017-12-26 18:45:30
ജെ മാത്യു ഒരു വൈദികൻ ആണെന്ന് കരുതുന്നു. അല്ലെങ്കിൽ ഉടനെ തന്നെ എന്തെങ്കിലും ഒരു മെത്രാനെ കണ്ടു കുര്ബാനത്തൊഴിലാളി ആയി  പേര് രജിസ്റ്റർ ചെയ്യുക (വാഴിക്കുക എന്ന ഓമനപ്പേരിൽ)  ആദാമിന്റെ സന്തതികൾ, അബ്രഹാമിന്റെയും യാക്കോബിന്റെയും മടിയിൽ കയറി ഇരുന്നു നിരങ്ങും തുടങ്ങിയ ഉടായിപ്പുകൾ പറഞ്ഞാണല്ലോ സ്വർഗം വാഗ്ദാനം ചെയ്യുന്നത്. അബ്രഹാമിന്റെയോ ഇസഹാക്കിന്റെയോ യാക്കോബിന്റെയോ മടി പോയിട്ട് ഏഴ് അയലത്തുപോലും നിൽക്കാൻ യഹൂദന്മാരും മേത്തന്മാരും സമ്മതിക്കുമോ എന്ന് ഈ അച്ചായന്മാർക് തോന്നുണ്‌ടോ? 
J.Mathew 2017-12-27 08:58:34
മോനെ ജോണിക്കുട്ടി,ഞാൻ മുൻപ് വ്യക്തമാക്കിയത് ഒന്നുകൂടി ആവർത്തിക്കുന്നു.ഞാൻ ഒരു പുരോഹിതൻ അല്ല.സാധാരണ വിശ്വാസി മാത്രം.താങ്കൾ ഉദ്ദേശിക്കുന്നതുപോലെ വഴിയേ പോകുന്ന ഏതൊരു അന്ത്രയോസിനും ജോണിക്കുട്ടിക്കും ആകാവുന്ന ഒന്നല്ല പുരോഹിതൻ.അതിനു ധാരാളം കടമ്പകൾ കടക്കാനുണ്ട്.ആദ്യം  സെമിനാരിയിൽ അഡ്മിഷൻ കിട്ടണം.അഡ്മിഷൻ കിട്ടണമെങ്കിൽ കുറഞ്ഞത് ഡിഗ്രി എങ്കിലും വേണം.അഞ്ചു വർഷത്തെ വൈദിക പഠനം വിജയകരമായി പൂർത്തിയാക്കിഎങ്കിൽമാത്രമേ പുരോഹിതൻ ആകാൻ കഴിയൂ.ഇനി ഡിഗ്രി എടുക്കാനും അതിനുശേഷം സെമിനാരിയിൽ പോകാനും ഒക്കെ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട്ഇപ്പോഴത്തെ നിലയിൽ തുടരാനാണ് ആഗ്രഹിക്കുന്നത്.അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും മടിയിൽ ആര് ഇരിക്കുമെന്ന് ദൈവം തീരുമാനിച്ചുകൊള്ളും.അതോർത്തു സാത്താനുവേണ്ടി  വാദിക്കുന്നവർ വിഷമിക്കേണ്ട.
SchCast 2017-12-27 13:29:17

There is an age-old debate whether there is life after death. Those who argue for 'Science only' has to present a convincing proof. So far it has not happened. Even among the top scientists of the world cannot come to a conclusion regarding this issue.

However, there is no argument that there is good and evil in the world. Is all the evil in the world is due to religion and religious beliefs? Of course not. In that case, all atheists agnostics will be the most innocent people in the world. If you take a statistics of the inmates of the Criminal Justice System, we will see that their proportion is more than the other.

So the basic problem is the tendency to 'sin'. According to the Bible, this is an acquired thing from the time of Adam and Eve. That itself may give rise to the argument from religion-haters such as what came first "The chicken or the egg". It will not be a solution at all for the (present) state of humanity.

Then, what is the solution? The only conceivable solution is a radical change of 'heart' of the man/woman. This fact renders the need of a Savior at the crux of significance. It is beyond the capacity of man to do it on his own. He had attempted several times and miserably failed. Medical science is at its peak now. Yet, people cannot live peacefully and long enough without any sickness. Even a simple cold has no permanent remedy yet.

Jesus was born as the Savior of mankind and became an atoning sacrifice once and for all. The effectiveness of the sacrifice goes backward and forward on the timeline. (Andrews did not get it right.) The Bible very clearly states that 'he was sacrificed even before the beginning of the universe'. As I understand, the Vedas also attest to it, describing the sacrifice of 'Prajapathi'. 

Religion is not the answer, but Jesus Christ is. He is not responsible for the evil that the 'so-called' religion/s accomplished in this miserable world. The apostles and true servants of Christ will not harm or hurt the 'neighbor', but love them as themselves even at their own peril. There are many jewels of faith sprayed across the path of humanity. Father Damien and Mother Theresa comes to mind.


JOHNY 2017-12-27 13:37:05
ശ്രീ ജെ മാത്യു, എല്ലാ ബഹുമാനത്തോടും പറയട്ടെ വൈദികൻ ആകാനുള്ള യോഗ്യതയെക്കുറിച്ചു താങ്കൾ പറഞ്ഞത് പണ്ടത്തെ കഥ. അമേരിക്കയിൽ എന്റെ അറിവിൽ ഇതൊന്നുമില്ലാതെ വൈദിക പട്ടം കിട്ടി അച്ഛനായി വിലസുന്ന ഒരു ഡസണിൽ അധികം പേരെ എനിക്ക് നേരിട്ടറിയാം. സംശയം ഉണ്ടെകിൽ യാക്കോബായ സഭയുടെ അഭി. എൽദോ മോർ തീത്തോസിനോട് നേരിട്ട് ചോദിക്കുക എത്രപേരെ അദ്ദേഹം തന്നെ ഡയറക്റ്റ് അപ്പോയ്ന്റ്മെന്റ് ചെയ്തിട്ടുണ്ടെന്നു
ഇതുവരെ ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത ആരുടേയും പണം അടിച്ചുമാറ്റാത്ത സാത്താനെ താങ്കൾ ചീത്ത വിളിച്ചോ, ഒന്നും സംഭവിക്കില്ല. കാരണം അവനു ആരോടും ദേഷ്യം ഇല്ല. എല്ലാവരെയും സ്നേഹിക്കുന്നവൻ ആണ് അവൻ. അവനു വേണ്ടി പള്ളി ഉണ്ടാക്കാനോ തല്ലു കൂടാനോ, കേസ്സു കൊടുക്കാനോ  തടിച്ച മൃഗത്തെ ബലികഴിക്കാനോ അവൻ പറയുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക