Image

ബെത്‌ലഹേമിലെ ആട്ടിടയര്‍ എത്രയോ ഭാഗ്യവാന്മാര്‍ (ജോസ് മാളേയ്ക്കല്‍)

Published on 23 December, 2017
ബെത്‌ലഹേമിലെ ആട്ടിടയര്‍ എത്രയോ ഭാഗ്യവാന്മാര്‍ (ജോസ് മാളേയ്ക്കല്‍)
രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം ബെത്‌ലഹേം എന്ന കൊച്ചു പട്ടണത്തില്‍ സംഭവിച്ച മഹാത്ഭുതം ഇന്നും ലോകത്തിലെ എല്ലാ അള്‍ത്താരകളിലും പൂജ്യമായി സ്മരിക്കപ്പെടുകയും, ആരാധിക്കപ്പെടുകയും ചെയ്യുന്നു. ആകാശവിതാനങ്ങളെ തന്റെ കൈയാകുന്ന അളവുകോല്‍കൊണ്ടു അളക്കാന്‍ കഴിവുള്ള ദൈവം ഒരു കൈയുടെ നീളം മാത്രം വലുപ്പം വരുന്ന പുല്‍തൊട്ടിയില്‍ ഭൂജാതനായി. സമുദ്രജലത്തെ മുഴുവന്‍ തന്റെ കൈവെള്ളയില്‍ വഹിçവാന്‍ ശക്തിയുള്ള ദൈവം ചെറിയ ഒരു ഗുഹയില്‍ പിറçന്നതിനു തിരുമനസായി. പ്രപഞ്ച സൃഷ്ടാവും, നിയന്താവുമായ ദൈവം സ്വയം ശൂന്യവല്‍ക്കരിച്ച നിമിഷം.

ശാന്തരാത്രിയില്‍ യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബെത്‌ലഹേമില്‍ നടന്ന തിരുപ്പിറവിയുടെ സദ്‌വാര്‍ത്ത ആദ്യം ശ്രവിക്കുന്നതു നിഷ്ക്കളങ്കരായ ആട്ടിടയരാണല്ലോ. പ്രഭാതം മുതല്‍ പ്രദോഷം വരെ കാടും മേടും താണ്ടി വെയിലിലും, മഞ്ഞിലും, മഴയിലും, ആടുകളെ മേയിച്ചും, തങ്ങളുടെ ഏക സമ്പാദ്യമായ ആടുകളെ മോഷ്ടാക്കളില്‍നിന്നും രക്ഷിക്കുന്നതിനായി രാത്രികാലങ്ങളില്‍ കൊടുംതണുപ്പത്ത് ആടുകള്‍ക്ക് കാവലിരുന്നും ഉപജീവനം നടത്തിയിരുന്ന നിര്‍ദ്ധനരായ ആട്ടിടയര്‍ക്ക് പൊന്നുണ്ണിയെ ആദ്യമായി കണ്ടുവണങ്ങുന്നതിëള്ള വിശേഷാല്‍ ദൈവകൃപ ലഭിക്കുന്നു. ബെത്‌ലഹമിലും, യൂദയായിലെയും, നസ്രത്തിലെയും മറ്റു നഗരങ്ങളിലും ഉന്നതകുലജാതരും, വിദ്യാസമ്പന്നരും, ധനികരുമായ പലജനവിഭാഗങ്ങളും ഉണ്ടായിരുന്നിട്ടും ദിവ്യഉണ്ണിയുടെ ജനനം ആഘോഷിçന്നതിëം, അതു ലോകത്തോടു പ്രഘോഷിçന്നതിëം, ഉണ്ണിയെ കുമ്പിട്ടാരാധിക്കുന്നതിനും ദൈവകൃപലഭിച്ച ബെത്‌ലഹേമിലെ ആട്ടിടയര്‍ എത്രയോ ഭാഗ്യവാന്മാര്‍.

തൊഴിലിലും, അക്ഷരാഭ്യാസത്തിലും, സമ്പത്തിലും സമൂഹത്തിന്റെ ഏറ്റവും താഴത്തെ തട്ടില്‍ നില്‍ക്കുന്ന ഇടയബാലന്മാര്‍ക്ക് ആ ക്രിസ്മസ് രാവില്‍ ലഭിച്ച അനുഗ്രഹത്തെയോര്‍ത്ത് മറ്റു സൃഷ്ടികളെല്ലാം അസൂയപൂണ്ടിട്ടുണ്ടാവണം. ലോകരക്ഷകനെ നേരില്‍ കണ്ട് മനസ് æളിര്‍പ്പിച്ച ഇടയര്‍ക്ക് ദൈവത്തിന്റെ പ്രത്യേക ദൂതന്‍ വഴിയാണ് വിളംബരം ലഭിക്കുന്നത്. ദൈവപുത്രന്റെ വളര്‍ത്തുപിതാവായ ജോസഫിനുപോലും സ്വപ്നത്തില്‍ ദൈവത്തിന്റെ അറിയിപ്പുകള്‍ ലഭിച്ചപ്പോള്‍ വെറും നിസാരരായ ഇടയബാലര്‍ക്ക് മാലാഖ നേരില്‍ പ്രത്യക്ഷപ്പെട്ടാണ് ലോകരക്ഷകന്‍ പിറന്ന വാര്‍ത്ത അറിയിക്കുന്നത്. 

ലോകരക്ഷകന്‍ എവിടെയാണ് അവതരിക്കുന്നത് എന്നുള്ള കുഞ്ഞാടുകളുടെ സ്ഥിരം ചോദ്യത്തിനു അതുവരെ മുകളിലേക്ക് കൈചൂണ്ടി “ദേ അങ്ങാകാശത്തിലാé’ എന്നു മറുപടി കൊടുത്തുകൊണ്ടിരുന്ന ഇടയമാതാവിനു അന്നു, ആ ക്രിസ്മസ് രാവില്‍ മുകളിലേക്കല്ല, ഇങ്ങു താഴെ ഭൂമിയിലേക്ക് കൈചൂണ്ടി പറയാന്‍ സാധിച്ചു, ഇതാ ഇവിടെ ഈ ഭൂമിയില്‍ തന്നെ, വേറെങ്ങും രക്ഷകനെ തേടി നാം അലഞ്ഞു തിരിഞ്ഞു നടക്കേണ്ടതില്ല. അവന്‍ നമ്മോടുകൂടി തന്നെ. അതെ ദൈവം ഇമ്മാനുവേലായി അന്നുമുതല്‍ ഈ ഭൂമിയില്‍ നമ്മോടൊപ്പം ജീവിക്കുന്നു. നാം അതു തിരിച്ചറിയണമെന്നു മാത്രം.

ലോകരക്ഷകന്റെ പിറവി ലോകത്തെ വിളിച്ചറിയിçന്നതിനുള്ള ദൗത്യവും ആട്ടിടയരെ ആണ് ദൈവം ദൂതന്‍ വഴി ചുമതലപ്പെടുത്തുന്നത്. ദൈവരാജ്യം ആദ്യം പ്രഘോഷിച്ചത് ആട്ടിടയന്മാരായിരുന്നു. അവരോടു പറയപ്പെട്ടതും, അവര്‍ നേരില്‍ കണ്ടതുമായ കാര്യങ്ങളെല്ലാം അവര്‍ പട്ടണത്തിലെത്തി എല്ലാവരെയും അറിയിക്കുന്നു. ന്യൂസ് മീഡിയാ ഒന്നുമില്ലാതിരുന്ന അക്കാലത്ത് ആ സദ്‌വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി ആട്ടിടയര്‍ ലോകത്തിനു നല്‍കി.

കിഴക്കുനിന്നെത്തിയ ജ്ഞാനികള്‍ക്ക് നക്ഷത്രം വഴികാട്ടിയായപ്പോല്‍ ഇടയക്കുട്ടികള്‍ക്ക് മാലാഖതന്നെ ദര്‍ശനവും, നിര്‍ദേശങ്ങളും നല്‍കുന്നു. നിഷ്കളങ്കരായ ഇടയസമൂഹത്തെ അവിശ്വസിക്കേണ്ടതില്ലല്ലോ. "പിള്ളക്കച്ചയില്‍ പൊതിഞ്ഞ ഒê ശിശുവിനെ നിങ്ങള്‍ കാണും, അവനെ വണങ്ങി നമിക്കുക' എന്ന അറിയിപ്പു ദൈവത്തിന്റെ ഏറ്റവും അടുത്ത ദൂതനില്‍നിന്നു തന്നെ ലഭിച്ചപ്പോള്‍ പരിഭ്രാന്തരായ ഇടയന്മാര്‍ ആദ്യം ഒന്നു പകച്ചു എങ്കിലും ഉടന്‍ ദൂതന്‍ പറഞ്ഞ പ്രകാരം കാലിത്തൊഴുത്തുകണ്ടെത്തി ദിവ്യഉണ്ണിയ വണങ്ങുന്നു.

ഉണ്ണിക്ക് കാഴ്ച്ചവക്കാനായി അവകുടെ കൈവശം അചഞ്ചലമായ ദൈവവിശ്വാസമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. കാഴ്ച്ചകള്‍ അര്‍പ്പിക്കുന്നതിനുള്ള അവസരം ലഭിçന്നത് കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ക്കാണ്. പക്ഷേ അവര്‍ക്ക് തല കുമ്പിട്ടു വേണമായിരുന്നു ചെറിയ ഗുഹയില്‍ പുല്‍ക്കുടിലില്‍ ശയിച്ചിരുന്ന ഉണ്ണിയെ ആരാധിക്കാനും, കാഴ്ച്ചകള്‍ സമര്‍പ്പിക്കാനും. സമൂഹത്തിന്റെ ഉന്നതെ ശ്രേണിയില്‍നില്‍çന്ന രാജാക്കന്മാര്‍ക്കു പോലും രാജാധിരാജനായ ആ ശിശുവിന്റെ മുന്‍പില്‍ മുട്ടു മടക്കേണ്ടി വന്നു.

നിഷ്ക്കളങ്കരായ ആട്ടിടയരെപ്പോലെ നമുക്കും നമ്മുടെ മനസിലെ മാലിന്യങ്ങള്‍ വെടിഞ്ഞ് നിര്‍മ്മല മാനസരാകാം. അങ്ങനെ ലോകരക്ഷകനായ ഉണ്ണിയേശു നല്‍കുന്ന സ്‌നേഹവും, സമാധാനവും, ശാന്തിയും എന്നും നമ്മുടെ ഹൃദയങ്ങളില്‍ നിറയട്ടെ. ക്രിസ്മസ്‌രാവില്‍ കിഴക്കുദിച്ച നക്ഷത്രം പൂജ്യരാജാക്കന്മാര്‍ക്ക് വഴികാട്ടിയായതുപോലെ നമുക്കും നക്ഷത്രവിളക്കുകളായി മറ്റുള്ളവര്‍ക്ക് മാര്‍ഗദര്‍ശികളാകാം. ഹൃദയകവാടങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നിടാനും, ഈ ഹൃസ്വജീവിതം പèവക്കലിന്റെയും പരസ്പരസ്‌നേഹത്തിന്റെയും വിളനിലമാക്കാനും, ലോകത്തിന്റെ അന്ധകാരമകറ്റാനും, കാരുണ്യത്തിന്റെ കൈത്തിരിനാളം അണയാതെ ഉള്ളില്‍ സൂക്ഷിക്കാനും നമുക്കെന്നും കഴിയട്ടെ. മനുഷ്യബന്ധങ്ങളില്‍ വിദ്വേഷത്തിന്റെ മതില്‍തീര്‍çന്നതിന് പകരം സ്‌നേഹത്തിന്റെ പാലം പണിയുന്നവരായി നമുക്ക് മാറാം.
Join WhatsApp News
from FB 2017-12-24 14:44:14

എന്തുകൊണ്ടാണ്‌, ദൈവപുത്രഌം ക്രിസ്‌തുമസും ഇന്നത്തെ ആധുനിക മഌഷ്യർക്കു മാത്രമുള്ളത്‌?. എന്തുകൊണ്ടാണ്‌ ചിത്രത്തില്‍ കാണുന്ന ശിലായുഗ മഌഷ്യർക്ക്‌ ക്രിസ്‌്‌തുമസ്‌ ഇല്ലാത്തത്‌?. ദൈവമാണ്‌ മഌഷ്യ വംശത്തെ സൃഷ്‌ടിച്ചതെന്ന്‌ വാദിക്കുന്നവർക്ക്‌ എന്തു മറുപടിയാണുള്ളത്‌?.

ശിലായുഗ മഌഷ്യർക്ക്‌ ക്രിസ്‌തുമസില്ല, ഓണമില്ല, ബക്രീദില്ല. അവരെ ശിലായുഗ ജീവിതത്തില്‍ നിന്ന്‌ ഇന്നത്തെ ജീവിതത്തിലേക്ക്‌; സന്‍മാർഗത്തിലക്ക്‌, നന്‍മയിലേക്ക്‌ സദാചാരത്തിലേക്ക്‌ ഉദ്ധരിക്കാന്‍ ഒരു പ്രവാചകഌം ഇല്ലായിരുന്നു. അന്ന്‌ ഇന്നത്തെക്കാളും കൊല്ലും കൊലയും അക്രമങ്ങളും കൂടുതലായിരുന്നു. ഈ പ്രവൃത്തികള്‍ മൂലം നമ്മുടെ ശിലായുഗ പിതാമഹന്‍മാർ കൊടും പാപികളായിരുന്നു. അവരുടെ പാപങ്ങള്‍ ഏറ്റെടുക്കാന്‍ ഒരു ദൈവപുത്രഌം, അവരെ നന്‍മയിലേക്ക്‌ നയിക്കാന്‍ ഒരു പ്രവാചകഌം വന്നില്ലായിരുന്നു.

ആ ശിലായുഗ പിതാമഹന്‍മാരുടെ പിന്‍മുറക്കാർ തന്നെയാണ്‌ നാമെല്ലാം; ജനിതകമായും സാംസ്‌കാരികമായും. പിന്നെന്ത്‌ കൊണ്ട്‌ നമുക്കുള്ള പോലെ ക്രിസ്‌തുമസ്‌ അവർക്കില്ല?. 
ശിലായുഗത്തിലെ ഹിമയുഗ പരിസ്ഥിതിയില്‍, കഠോരമായ ശൈത്യത്തെ അതിജീവക്കുവാന്‍ പെടാപാട്‌ പെടുകയാണ്‌ അന്നത്തെ പൂർവികർ. നാല്‌ നേരവും അന്നം വെട്ടിവിഴുങ്ങി ഏമ്പക്കവും വിട്ടുകൊണ്ട്‌, ദൈവപുത്രനെ സൃഷ്‌ടിച്ച ആധുനിക മഌഷ്യന്‌ അറിയില്ല; ഒരുനേരത്തെ അന്നം പോലും സംഭരിക്കാഌള്ള ശിലായുഗ മഌഷ്യന്റെ ബദ്ധപ്പാട്‌. 
ആധുനിക മഌഷ്യന്‌, കഴിഞ്ഞ പതിനായിരം വർഷത്തിന്‌ ശേഷം കാർഷികവൃത്തി നടപ്പിലായതിനെ തുടർന്ന്‌, തുടർന്നിങ്ങോട്ടുള്ള കാലങ്ങളില്‍ കുറേശ്ശെ കുറേശ്ശെയായി ആഹാരത്തിന്റെ കാര്യത്തില്‍ ഒരു ഭദ്രത(സ്വയം ആഹാരം ഉല്‍പ്പാദിപ്പിക്കുന്ന ജീവി എന്ന നിലയില്‍) വന്നു തുടങ്ങുന്നു. ഈ ഭദ്രത, ഇരുമ്പു യുഗത്തിന്റെ ഉന്നതാവസ്ഥയില്‍, ദൈവപുത്രനെ സൃഷ്‌ടിച്ച കഴിഞ്ഞ രണ്ടായിരം വർഷത്തിന്‌ ശേഷമുള്ള സമയത്ത്‌ വളരെ വിപുലമാവുന്നു. അങ്ങനെയുള്ള ഘട്ടത്തില്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "വറ്റ്‌ വന്ന്‌ എല്ലിന്‍മേല്‍ കുത്തുന്ന സമയത്ത്‌' ദൈവപുത്രനെ സൃഷ്‌ടിച്ചവർക്ക്‌ തോന്നാം; ഇനി അങ്ങേരുടെ ജന്‍മദിനം കൂടി ആഘോഷിക്കാം എന്ന്‌. 
ഇതിനർത്ഥം ആഹാര സമ്പന്നത, ആഹാര സമൃദ്ധി, മഌഷ്യന്റെ സാംസ്‌കാരിക ജീവിതത്തില്‍ വികസിച്ച്‌ വരുന്നതിനഌസരിച്ചാണ്‌ ഇത്തരം മതകീയ ആഘോഷങ്ങള്‍ ഉണ്ടാകുന്നതും അവ പെരുകുന്നതും. എന്നാല്‍ ശിലായുഗത്തില്‍ ആധുനികന്റെ ഈ അവസ്ഥകളൊന്നും ഇല്ല. അന്നത്തിന്‌ വേണ്ടി പരക്കം പാച്ചിലാണ്‌, അത്‌ കായ്‌കനികളായാലും മാംസമായാലും. 
അവിടെ ദൈവങ്ങളില്ല, മതങ്ങളില്ല, പ്രവാചകന്‍മാരില്ല. അതെ ഒട്ടും തെറ്റിദ്ധരിക്കേണ്ടതില്ല, ശിലായുഗ മഌഷ്യരില്‍ ഈശ്വരവിശ്വാസത്തിന്റേതായ യാതൊന്നും ഇല്ല. ഉള്ളത്‌ നിലനില്‍പ്പിനായി പരിതസ്ഥിതിയോട്‌ മല്ലിടല്‍ മാത്രം. ഇതില്‍നിന്നും മനസിലാക്കാവുന്ന കാര്യം മതകീയ ആഘോഷങ്ങളെല്ലാം ആധുനിക മഌഷ്യന്റെ പരിപാടികളാണ്‌; ഭൂതകാല പൂർവികർക്ക്‌ ഇതുമായി യാതൊരു ബന്ധവുമില്ല എന്നതാണ്‌.

Ninan Mathullah 2017-12-24 18:34:19

When I said all religion from God there is room for misunderstanding there. I did not change suddenly. If you read my books you will see that all religions are treated with utmost respect. That does not mean that all the practices in all the religions are from God. Since these were already debated here, I assumed that the readers are familiar with it. Since I used to defend Christianity against unfair attack here some might read my comments with ‘munvidhi’ and see only one side of my arguments.

 

Each religion can be considered as a covenant God made with different cultures as to how to lead their life through prophets or Munis of those religions. Later corruptions and rituals crept into all religions, and these are not from God. Jesus accuses Pharisees of following man made rules. Vedas and Gita are considered as ‘Shruthi’ in the sense heard directly from God. There is no idol worship in either of it as far as I know. Powers of nature are manifestations of God’s power. God appeared to different culture in different names. In the OT God first appeared as El or Elohim and later as YAHWEH. Buddha did not appear as God. Later people called upon him as a god. Allah is the same El of OT. These are different levels of understanding. Apart from the theology here the ‘Sanathana Dharma’ in all religions is more or less the same. If difference there it was with a purpose for a period of time. And we see that in history one religion give way to another or a higher level of understanding or revelation of God. After studying I came to the conclusion that Bible is the highest level of God’s revelation of Himself. It is not necessary that all have this understanding. ‘FB’ claim here that iron age man had no religion or God. We hear many such theories in different so called history books. FB talks as if he/she was an eyewitness. After the tower of Babel when people dispersed to the different parts of the world they took with them their way of pleasing God, the animal sacrifice or worship. All the primitive cultures of the world followed this practice. Besides, God interacted with them through conscience and through nature. Animal sacrifice was the main item in Vedas to please God. Krishna appeared as a personality only after Christ’s birth. There are reasons to believe that both are from the same root word ‘Kristhma’. It is possible that the wise men from east mentioned at Jesus’ birth were from India and Krishna story appeared after this (please see Metamorphosis of an Atheist’.  After the crucifixion of Jesus there was no need for animal sacrifice and so for one reason or another animal sacrifice came to an end in all organized religions, and its place taken by prayer and ‘pooja’ and meditation.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക