Image

ഗൃഹാതുരത്വ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മ്യൂസിക്‌ വീഡിയോ `നിറങ്ങള്‍`

Published on 24 December, 2017
ഗൃഹാതുരത്വ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മ്യൂസിക്‌ വീഡിയോ `നിറങ്ങള്‍`
കൊച്ചി: മലയാള സംഗീത ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബലായ മ്യൂസിക്‌247, `നിറങ്ങള്‍` എന്ന മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു. ഉഷ ഗോപാല്‍ രചിച്ച ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഗാനം ഡോ. അര്‍ജുന്‍ ജി സംഗീതം നല്‍കി ആലപിച്ചിരിക്കുന്നു.

ആനന്ദ്‌ ജി മേനോന്‍ സംവിധാനം നിര്‍വഹിച്ച ഈ മ്യൂസിക്‌ വീഡിയോ ഒരു ചെറുപ്പക്കാരന്‍ നഗരത്തില്‍ നിന്ന്‌ തന്റെ ഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ കുട്ടികാലത്തെ ഓര്‍മ്മിക്കുന്നതിനെ കുറിച്ചാണ്‌. സുഭീഷ്‌ വൈഗ ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഗോപാലകൃഷ്‌ണന്‍സ്‌ പ്രൊഡക്ഷന്‍ ഹൌസിന്റെ ബാനറില്‍ ഗോപാലകൃഷ്‌ണന്‍ ഡിയാണ്‌ ഈ മ്യൂസിക്‌ വീഡിയോ നിര്‍മിച്ചിട്ടുള്ളത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.

`നിറങ്ങള്‍` മ്യൂസിക്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=dZox0l3wUG


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക