Image

ലോക കേരള സഭ: ഗ്രാന്മ സെക്രട്ടറി പ്രതിനിധി

Published on 24 December, 2017
ലോക കേരള സഭ: ഗ്രാന്മ സെക്രട്ടറി പ്രതിനിധി

മെല്‍ബണ്‍: ലോക കേരള സഭയില്‍ ഓസ്‌ട്രേലിയെ പ്രതിനിധീകരിച്ചു പുരോഗമന മതേതര സംഘടനയായ ഗ്രാന്‍ഡ് ഓസ്‌ട്രേലിയന്‍ നാഷണല്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി വി.എസ്. അമേഷ്‌കുമാറിനെ തെരഞ്ഞെടുത്തു.

2018 ജനുവരി 12,13 തീയതികളിലാണ് സഭ സമ്മേളിക്കുന്നത്. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യാക്കാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭ ലക്ഷ്യം വയ്ക്കുന്നത്. ലോക കേരളത്തിന്റെ താത്പര്യ വൃത്തത്തില്‍ വരുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പൊതു സമ്മതമായ തീരുമാനങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അനുഭാവ പൂര്‍വമായ നടപടികള്‍ ശിപാര്‍ശ ചെയ്യുന്നതിനും ലോക കേരള സഭ പ്രയത്‌നിക്കും. സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തെ ബാധിക്കുന്ന എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ സംഘടനയുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: അമേഷ്‌കുമാര്‍ 0404667181, പ്രമോദ് ലാല്‍ 0434278805, റോയ്‌തോമസ് 0422049783, ജോസ് ജോസഫ് 0413782284.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക