Image

മെല്‍ബണ്‍ രൂപതയുടെ ക്രിസ്മസ് സമ്മാനം 'ഉണ്ണീശോയ്‌ക്കൊരഭയം’

Published on 24 December, 2017
മെല്‍ബണ്‍ രൂപതയുടെ ക്രിസ്മസ് സമ്മാനം 'ഉണ്ണീശോയ്‌ക്കൊരഭയം’

മെല്‍ബണ്‍: അരോരുമില്ലാതെ, അന്തിയുറങ്ങാന്‍ ഒരിടമില്ലാതെ കഴിയുന്ന നിരാലംബരെ ശുശ്രൂഷിക്കുന്ന ദൈവദാന്‍ സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഡിസംബര്‍ മാസത്തില്‍ രൂപതാഗംങ്ങള്‍ തങ്ങളുടെ പരിത്യാഗങ്ങളിലൂടെ സ്വരുകൂട്ടുന്ന സംഖ്യ രൂപതയുടെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി നല്കി വരുന്നു. 

പാലാ രൂപതാംഗമായിരുന്ന ഫാ. അബ്രഹാം കൈപ്പന്‍പ്ലാക്കലച്ചനാല്‍ സ്ഥാപിതമായ ദൈവദാന്‍ സന്യാസിനിസമൂഹത്തിന്റെ നേതൃത്വത്തില്‍ മലയാറ്റൂര്‍, കാഞ്ഞൂര്‍, വടക്കഞ്ചേരി, കോളയാട്, തങ്കമണി തുടങ്ങി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദൈവദാന്‍ സ്ഥാപങ്ങളിലെ 800 ഓളം വരുന്ന അന്തേവാസികളെ സഹായിക്കുവാനാണ് ഈ വര്‍ഷം ന്ധ”ഉണ്ണീശോയ്‌ക്കൊരഭയം’” പദ്ധതിയിലൂടെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ലക്ഷ്യമിടുന്നത്. 

ഡിസംബര്‍ മാസത്തിലെ ഓരോ ദിവസവും ചെറിയ ത്യാഗങ്ങളിലൂടെ മാറ്റിവയ്ക്കുന്ന ചെറിയ സന്പാദ്യം, ഉണ്ണീശോയ്ക്കുള്ള സമ്മാനമായി ക്രിസ്മസ് ദിവസം ദേവാലയങ്ങളില്‍ കൊണ്ടുവരികയും ക്രിസ്മസ് കുര്‍ബാനക്കിടയില്‍ അത് സമര്‍പ്പിക്കുകയും ചെയ്യും. ഈശോയുടെ നാമത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ æകുഞ്ഞുമക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ പദ്ധതിയോട് സഹകരിക്കണമെന്ന് മാതാപിതാക്കളോട് മാര്‍ ബോസ്‌കോ പുത്തൂര്‍ അഭ്യര്‍ഥിച്ചു. കഴിഞ്ഞ വര്‍ഷം ക്രിസ്മസിനോടുബന്ധിച്ച്“”ഉണ്ണീശോയ്‌ക്കൊരൂണ്” എന്ന പദ്ധതിയിലൂടെ ലഭിച്ച 21,44,000 രൂപ കോട്ടയത്തെ പി.യു. തോമസിന്റെ നവജീവന്‍ ട്രസ്റ്റിന് നല്കി. 

ഈശോയെ നമ്മുടെ ജീവിതത്തില്‍ നിരന്തരം കണ്ടുമുട്ടാനും ഈശോയുടെ സ്‌നേഹത്തിന്റെ സുവിശേഷമാധുരി അനസ്യൂതം അനുഭവിക്കാനും ഈശോയുടെ സൗഹൃദ്വലയത്തിലേക്ക് മറ്റുള്ളവരെ സ്വീകരിക്കാനുമുള്ള വലിയ സന്തോഷത്തിന്റെ സദ് വാര്‍ത്തയായ ക്രിസ്മസ് സമാധാനത്തോടും സന്തോഷത്തോടും കൂടി ആഘോഷിക്കുവാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് മാര്‍ ബോസ്‌കോ പുത്തൂര്‍ ആശംസിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക