Image

കുവൈത്ത് സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍ കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും ക്രിസ്മസ് ഈവും

Published on 24 December, 2017
കുവൈത്ത് സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍ കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും ക്രിസ്മസ് ഈവും

കുവൈത്ത്: മലങ്കര മെത്രാപ്പോലിത്ത മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വതിയന്‍ കാതോലിക്ക ബാവയേയും കല്‍ക്കട്ട ഭദ്രാസന അധിപന്‍ അഭി. ഡോ ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനിയേയും സഭാ സെക്രട്ടറി അഡ്വ. ബിജു പി ഉമ്മനേയും സെന്റ് സ്റ്റീഫന്‍ ഇടവകയിലേക്ക് സ്വീകരിച്ചു.

തുടര്‍ന്നു ഇടവകയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 22 നു വൈകിട്ട് ആറിന് സെന്റ് സ്റ്റീഫന്‍സ് ഹാളില്‍ ക്രിസ്മസ് കാരള്‍ ഈവ് നടത്തി.

മലങ്കര സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവാ ക്രിസ്മസ് സന്ദേശം നല്‍കിയ ക്രിസ്മസ് ഈവില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും പ്രവര്‍ത്തിക്കുവാനും ആഹ്വാനം ചെയ്തു. 

ഇടവക മെത്രോപ്പോലീത്ത അഭി. വന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്യാസിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു പി ഉമ്മന്‍ ആശംസ അറിയിച്ചു. ഇടവക വികാരി സഞ്ജു ജോണ്‍ അച്ചന്‍ സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി ബിനു തോമസ് നന്ദി പ്രകാശിപ്പിച്ചു. അഹമ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. അനില്‍ കെ വര്‍ഗ്ഗീസ്, സഭാ മാനേജിംഗ് കമ്മറ്റി അംഗം ഷാജി ഇലഞ്ഞിക്കല്‍, ബാബു വര്‍ഗ്ഗീസ്, ഇടവക ട്രസ്റ്റീ സ്റ്റീഫന്‍ തോമസ്, ഷാജി ഏബ്രഹാം, എന്നിവര്‍ സന്നിഹതായിരുന്നു. ഇടവകാംഗങ്ങള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍ ക്രിസ്മസ് കരോള്‍ ഈവിന് മാറ്റ് കൂട്ടി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക