Image

യേശുവിന്റെ ത്യാഗപൂര്‍വമായ ജീവിതം മാത്രുകയാവട്ടെ: രേഖാ നായരുടെ ക്രിസ്തുമസ് ആശംസ

Published on 25 December, 2017
യേശുവിന്റെ ത്യാഗപൂര്‍വമായ ജീവിതം മാത്രുകയാവട്ടെ: രേഖാ നായരുടെ ക്രിസ്തുമസ് ആശംസ
ക്രിസ്തുമസ് ദിനത്തില്‍ യേശുദേവന്റെ ത്യാഗ പൂര്‍ണ്ണമായ ജീവിതത്തെ ലോകം മുഴുവന്‍ ഒരിക്കല്‍ കൂടി സ്മരിക്കുന്നു. ഈ ക്രിസ്മസ് ആഘോഷ വേളയില്‍ നമ്മള്‍ ആലോചിക്കേണ്ടതും അത്  തന്നെ ആണ്..
യേശുദേവന്റെ ത്യാഗ പൂര്‍ണ്ണമായ ജീവിതം, ആ ജീവിതം നമ്മടെ ജീവിതത്തിലേക്ക് എങ്ങനെ ഉള്‍കൊള്ളാന്‍ പറ്റും എന്നും ചിന്തിക്കേണ്ടതുണ്ട്. 

ബൈബിള്‍ പരിശോധിച്ചാല്‍, യേശു ദേവനെ സഹ ജീവികള്‍ക്ക് ഒപ്പം, സാധാരണക്കാര്‍ക്ക് ഒപ്പം, പക്ഷി മൃഗാദികള്‍ക്കു ഒപ്പം, പ്രകൃതിക്ക് ഒപ്പം ആണ് എപ്പോഴും കാണുവാന്‍ സാധിക്കുന്നത്. 

സാധാരണക്കാരില്‍ സാധാരക്കാരായ ആളുകള്‍ക്ക് ഒപ്പം, ആട്ടിടയരുടെ കൂടെ, മരപ്പണിക്കാരുടെ കൂടെ, മത്സ്യം പിടിക്കുന്നവര്‍ക്കൊപ്പം അങ്ങനെ സാധാരക്കാരുടെ ഒരു സമൂഹത്തില്‍ , അവരില്‍ ഒരാളായി, അവരെ മനസ്സിലാക്കി, അവരുടെ ജീവിതത്തിന്റെ ഭാഗമായി, അവരുടെ പ്രശ്‌നങ്ങളുടെ ഭാഗം ആയി.. തന്നെ തന്നെ പങ്ക് വെച്ച്ത്യാഗ പൂര്‍ണ്ണമായ ജീവിതം നയിച്ച യേശുദേവന്‍ തന്ന സന്ദേശം തന്നെയാണു ആ ജീവിതം കൊണ്ട്‌തെളിയിച്ചു കാണിച്ചതും.

ഏവര്‍ക്കും ശാന്തിയുടെയും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും ഒരു ക്രിസ്മസ് ആശംസിക്കുന്നു. പുതു വര്‍ഷം ഏവര്‍ക്കും സമ്പദ്‌സമര്‍ദ്ധം ആവട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു കൊണ്ട് നിര്‍ത്തട്ടെ.
യേശുവിന്റെ ത്യാഗപൂര്‍വമായ ജീവിതം മാത്രുകയാവട്ടെ: രേഖാ നായരുടെ ക്രിസ്തുമസ് ആശംസ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക